വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാനപാതയില്‍ വണ്ണപ്പുറം ചീങ്കല്‍ സിറ്റിക്കു സമീപം രണ്ടുതോടിന് കുറുകെയുള്ള കലുങ്കിന്റെ ഇടിഞ്ഞ ഭാഗത്തിന്റെ നിര്‍മാണം പാതിവഴിയില്നിലച്ചു.
പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മാണം നടന്നവന്നിരുന്നത്. നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ജലഅഥോറിട്ടിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാത്തതുമൂലമാണ് നിര്‍മാണം നിലച്ചതെന്നു പറയപ്പെടുന്നു. രാത്രിയായാല്‍ വഴിവിളക്കില്ലാത്തതിനാല്‍ ഇവിടെ കൂരിരുട്ടാണ്.
കലുങ്കിന്റെ ഒരുഭാഗം കോണ്‍ക്രീറ്റ് നടത്തിയതുമൂലം കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുകയാണ്. ഇത് അപകട ഭീഷണി ഉയര്‍ത്തുന്നു. ജല അഥോറിറ്റിയെ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന കാര്യം അറിയിച്ചെങ്കിലും ഇതുവരേയും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. കാലവര്‍ഷം ശക്തമായതോടെ ഇവിടെ വെള്ളക്കെട്ടും രൂക്ഷമാണ്. അടിയന്തരമായി കലുങ്ക് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham District News