വാടാനപ്പിള്ളി: ദേശീയപാത തളിക്കുളം പത്താംകല്ലിൽ സ്വകാര്യബസിടിച്ച് ഭിന്നശേഷിക്കാരനായ സൈക്കിൾ യാത്രക്കാരൻ മരിച്ചു. തളിക്കുളം കോട്ടത്തുകാവ് ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തേർവീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ സുജിത്ത്(34) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. ബസ് ഇടിച്ച് പരിക്കേറ്റ സുജിത്തിനെ ആംബുലൻസ് ജീവനക്കാർ ഉടൻ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഇടിച്ച ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. സംസാരശേഷി ഇല്ലാത്തയാളാണ് സുജിത്ത്. അമ്മ: സുരജ. സഹോദരി: ആൻസി.
Tags : Cyclist dies after being hit by bus