x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​വൈ​എം​എ​ല്‍ 79-ാം സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 25ന്

വെബ് ഡെസ്ക്
Published: July 22, 2026 10:28 PM IST | Updated: July 22, 2026 10:28 PM IST

പ്രതീകാത്മക ചിത്രം

​പാ​ലാ: സി​വൈ​എം​എ​ല്‍ പാ​ലാ സം​ഘ​ടി​പ്പി​ക്കു​ന്ന 79-ാമ​ത് സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 25ന് പാ​ലാ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അറി​യി​ച്ചു. സ്‌കൂ​ള്‍ ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത്തെ വ​ലി​യ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാ​ണി​ത്. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ 9.30ന് ​സം​ഗീ​തം, പ്ര​സം​ഗം എ​ന്നി​വ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ ഓ​ര്‍​ഗ​ന്‍, വ​യ​ലി​ന്‍, ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. എ​ല്‍പി, യുപി എ​ന്നി​വ​യി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും.
എ​ല്‍​പി​യി​ല്‍ മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ക്കു​ക, യു​പി​യി​ല്‍ സൈ​ബ​ര്‍ സു​ര​ക്ഷ കു​ട്ടി​ക​ള്‍ അ​റി​യേ​ണ്ട​ത് എ​ന്നി​വ​യാ​ണ് പ്ര​സം​ഗ വി​ഷ​യ​ങ്ങ​ള്‍. എ​ച്ച്​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രം സം​യു​ക്ത​മാ​യി​ട്ടാ​ണ്. പ്ര​സം​ഗ​വി​ഷ​യം 10 മി​നി​റ്റ് മു​ന്‍​പ് ന​ല്‍​കും. മ​ത്സ​രാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ളി​ല്‍ മ​ത്സ​ര​ത്തി​നു വ​രു​മ്പോ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ല്‍ മ​തി​യാ​കും. ഓ​ഗ​സ്റ്റ് 15ന് ​പാ​ലാ ടൗ​ണ്‍ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സി​വൈ​എം​എ​ല്‍ വാ​ര്‍​ഷി​ക പ​രി​പാ​ടി​യി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

സ​തീ​ഷ് കെ. ​മ​ണ​ര്‍​കാ​ട്ട്, റെ​ജി ജോ​ര്‍​ജ്, അ​നൂ​പ് ടെ​ന്‍​സ​ന്‍, ഷാ​ജി മാ​ത്യു, ബി​ജു വാ​ത​ല്ലൂ​ര്‍, സോ​ണി വ​ലി​യ​കാ​പ്പി​ല്‍, സ​ജി പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Kalotsavam

Recent News

Corehub Up