പാലാവയൽ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുളിങ്ങോം വിശ്വജ്ഞാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി പുളിങ്ങോം-പാലാവയൽ യുണിറ്റ് വനിതാ വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതകളുടെ നൃത്തയോഗ പ്രദർശനം നടത്തി.
സ്കൂൾ പ്രിൻസിപ്പലും യോഗ പരിശീലകയുമായ മിനി പ്രവീണാണ് നൃത്തയോഗ ചിട്ടപ്പെടുത്തിയത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമടക്കം അമ്പതോളം വനിതകൾ പങ്കെടുത്തു.
ചെറുപുഴ പഞ്ചായത്തംഗം ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. വനിത വിംഗ് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷത വഹിച്ചു. സിന്ധു സുരേഷ്, ലാലി ജോളി, മരിയ എബിൻ എന്നിവർ പ്രസംഗിച്ചു.
Tags : performed Nattuvishesham District news