ബ്ലാച്ചിറ പാലത്തിനോടു ചേര്‍ന്ന് സുരക്ഷാഭിത്തിയില്ലാത്ത ഭാഗം
കൊടകര: പറപ്പൂക്കര, കൊടകര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബ്ലാച്ചിറ പാലത്തിനോടു ചേര്‍ന്ന് റോഡരികില്‍ സുരക്ഷ ഭിത്തി നിര്‍മിക്കാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു.
കൊടകര ഭാഗത്ത് നിന്നുള്ള റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് കയറുന്നതിന് തൊട്ട് മുമ്പായി റോഡിന്റെ വലതുവശത്ത് സുരക്ഷഭിത്തി ഇല്ലാത്തതാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരു പോലെ അപകട ഭീഷണിയാകുന്നത്. രാത്രിയില്‍ ഈ ഭാഗത്ത് വെളി്ച്ചക്കുറവ് ഉള്ളതിനാല്‍ റോഡില്‍ നിന്ന് വഴുതി തോട്ടിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്.
പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പ്രദേശത്തുള്ളവര്‍ക്ക് കൊടകരയില്‍ എത്തിചേരാനുള്ള എളുപ്പമാര്‍ഗമാണ് ബ്ലാച്ചിറപാലത്തിലൂടെയുള്ള റോഡ്. മുന്‍കാലത്തെ അപേക്ഷിച്ച് ഇതുവഴി കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിട്ടുള്ളതിനാല്‍ അപകട സാധ്യത ഒഴിവാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് സത്വരനടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.