x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രന്‍റെ മ​ര​ണം: സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച കാ​ര്‍ പി​ടി​കൂ​ടി


Published: July 6, 2026 06:04 AM IST | Updated: July 6, 2026 06:04 AM IST

തൊ​ടു​പു​ഴ: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ടസ​മ​യ​ത്ത് വാ​ഹ​ന​ം ഓടി​ച്ച ഉ​ട​മ​യെ​യും അ​റ​സ്റ്റ്ചെ​യ്തു. അ​പ​ക​ട​ത്തി​നു ശേ​ഷം നി​ര്‍​ത്താ​തെ പോ​യ കാ​ര്‍ ഒ​ട്ടേ​റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യ​ത്. പു​റ​പ്പു​ഴ നെ​ടി​യ​ശാ​ല ഒ​ഴു​ക​യി​ല്‍ അ​നി​ല്‍ തോ​മ​സ് (36) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ള്ളു​ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ള്‍ രാ​ത്രി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് തൊ​ടു​പ​ഴ ഹൈ​റേ​ഞ്ച് ഹോ​ട്ട​ലി​നു സ​മീ​പം അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ര​ക്കു​ഴ കു​ന്ന​പ്പി​ള്ളി​ല്‍ കു​ര്യ​ന്‍റെ മ​ക​ന്‍ ബെ​ന്നി (52) ആ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

തൊ​ടു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ മ​ട​ങ്ങു​മ്പോ​ള്‍ നി​യ​ന്ത്ര​ണംവി​ട്ടു വ​ന്ന കാ​ര്‍ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​യാ​യി​രു​ന്നു. തുടർന്ന് മൂ​ന്നോ​ളം വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച ശേ​ഷം കാ​ര്‍ അ​മി​ത വേ​ഗ​ത​യി​ല്‍ നി​ര്‍​ത്താ​തെ ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബെ​ന്നി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ട്ടേ​റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ച ശേ​ഷം വി​ശ​ദ പ​രി​ശോ​ധ​ന​യ്‌​ക്കൊ​ടു​വി​ലാ​ണ് അ​നി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹ്യു​ണ്ടാ​യ് ക്രെ​റ്റ കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​യ​ത്. പോ​ലീ​സ് തെ​ര​യു​ന്ന​ത​റി​ഞ്ഞ ഉ​ട​മ വാ​ഹ​നം കാ​ഞ്ഞാ​റി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കാ​റി​ടി​ച്ചു ത​ക​ര്‍​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളി​ല്‍നി​ന്നു മൊ​ഴി​യെ​ടു​ത്ത് കേ​സി​ല്‍ സാ​ക്ഷി​ക​ളാ​ക്കു​മെ​ന്ന് തൊ​ടു​പു​ഴ എ​സ്എ​ച്ച്ഒ സി​ജോ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. അ​നി​ല്‍​ തോ​മ​സി​നെ​യും വാ​ഹ​ന​വും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : nattu vishesham Death of hotel employee

Recent News

Corehub Up