x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ളി​യാ​ര്‍ എ​ബി​സി സെ​ന്‍റ​ര്‍ മാ​റ്റി​ സ്ഥാ​പി​ക്കാൻ തീരുമാനം


Published: July 11, 2026 12:43 AM IST | Updated: July 11, 2026 12:43 AM IST

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ച് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥാ​പി​ച്ച തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന എ​ബി​സി സെ​ന്‍റ​റി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. എ​ബി​സി സെ​ന്‍റ​റി​ല്‍ നി​ന്നു​ള്ള ദു​ര്‍​ഗ​ന്ധ​വും ശ​ബ്ദ മ​നി​ലീ​ക​ര​ണ​വും സം​ബ​ന്ധി​ച്ച് പ​രി​സ​ര​വാ​സി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.

ശു​ചി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റ​വും പെ​ട്ടെ​ന്ന് പ​രി​ശോ​ധി​ച്ച് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. എ​ബി​സി സെ​ന്‍റ​ര്‍ മാ​റ്റി​ സ്ഥാ​പി​ക്കു​ന്ന​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന മു​റ​യ്ക്ക് സെ​ന്‍റ​ര്‍ മാ​റ്റാ​മെ​ന്നും അ​തു​വ​രെ സ​മീ​പ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യാ​സം ഉ​ണ്ടാ​ക്കാ​ത്ത വി​ധ​ത്തി​ല്‍ നി​ല​വി​ലെ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ബി​സി സെ​ന്‍റ​റി​ല്‍ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് നി​ര്‍​മി​ക്കും. ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. ചു​റ്റു​മ​തി​ലി​ന്‍റെ ഉ​യ​രം വ​ര്‍​ധി​പ്പി​ച്ച്, ഇ​ന്‍റ​ര്‍​ലോ​ക് ചെ​യ്ത് കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും. ജി​ല്ല​യി​ല്‍ നേ​ര​ത്തെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന തൃ​ക്ക​രി​പ്പൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് താ​യ​ല​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ബി​സി സെ​ന്‍റ​റു​ക​ളി​ല്‍ കൂ​ടി വ​ന്ധ്യം​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും. മു​ളി​യാ​ര്‍ എ​ബി​സി സെ​ന്‍റ​റി​ല്‍ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ പ​ട്ടി​ക​ളെ സ​ര്‍​ജ​റി​ക്ക് ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​യ്ക്കു​ന്ന​തി​ന് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ന്‍ സാ​ധി​ക്കു​മോ എ​ന്നും പ​രി​ശോ​ധി​ക്കും.

ഓ​ഗ​സ്റ്റ് അ​വ​സാ​ന​വാ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ത​ദ്ദേ​ശ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍, പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ എ​ന്‍​ജി​നി​യ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യും. എ​ബി​സി കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം ചേ​രാ​നും തീ​രു​മാ​ന​മാ​യി.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. മു​ഹ​മ്മ​ദ് കു​ഞ്ഞി, എം​എ​ല്‍​എ​യു​ടെ പ്ര​തി​നി​ധി എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, ‌മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. സ​ന്തോ​ഷ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പ്രേ​മ​ല​ത, പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ എ​ന്‍​ജി​നി​യ​ര്‍ ജി.​എം. ചി​റ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up