പനമറ്റം ഗവൺമെന്റ് എച്ച്എസ്എസിൽ ലഹരിവിരുദ്ധ കമാൻഡോ വാക്കത്തൺ പഞ്ചായത്തംഗം ശ്രീജ സരീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
പനമറ്റം: ഗവൺമെന്റ് എച്ച്എസ്എസിലെ എൻഎസ്എസ് വോളന്റിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. എല്ലാവരെയും തൂഫാൻ ലോഗോയുള്ള വെള്ളത്തൊപ്പി അണിയിച്ചു.
വാർഡ് അംഗം ശ്രീജ സരീഷ്, എസ്എംസി അംഗം രാജീവ്, പിടിഎ വൈസ് പ്രസിഡന്റ് മഞ്ജുള, പ്രിൻസിപ്പൽ കെ.എ. ഷീബ, എൻഎസ്എസ് കോ-ഓർഡിനേറ്റർ നീതുമോൾ, സ്റ്റാഫ് സെക്രട്ടറി എം. ബാബു എന്നിവർ പ്രസംഗിച്ചു. വാക്കത്തൺ, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ ഗാനാവതരണം എന്നിവ നടത്തി.
Tags : NattuVishesham DistrictNews