x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​വ​ളാ​കു​ളം പാ​ലം സംരക്ഷിക്കണമെന്ന് ആവശ്യം

വെബ് ഡെസ്ക്
Published: July 30, 2026 12:57 AM IST | Updated: July 30, 2026 12:57 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ക​വ​ളാ​കു​ളം വാ​ര്‍​ഡി​ലെ ക​വ​ളാ​കു​ളം പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്നു യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് പോ​കാ​നു​ള്ള റോ​ഡി​ലാ​ണു ക​വ​ളാ​കു​ളം തോ​ടി​നു കു​റു​കെ പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന കാ​ല​ത്ത് പെ​രു​ന്പ​ഴു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു ക​വ​ളാ​കു​ളം. പ​ഞ്ചാ​യ​ത്ത് പി​ന്നീ​ട് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യോ​ട് കൂ​ട്ടി​ച്ചേ​ര്‍ക്കുകയായിരുന്നു.

1992 ല്‍ ​അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​ണ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പിന്നീട് യാ തൊരു അ​റ്റ​കു​റ്റ​പ്പ​ണികളോ, മ​തി​യാ​യ സം​ര​ക്ഷ​ണ​മോ പി​ന്നീ​ടു​ണ്ടാ​യി​ട്ടി​ല്ലാ​യെന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. പാ​ല​ത്തി​ന്‍റെ കൈ​വ​രി മു​ക​ള്‍​ഭാ​ഗം ഇ​ടി​യു​ക​യും ക​ന്പികൾ തു​രു​ന്പെ​ടു​ത്തു പു​റം​പാ​ളി പൊ​ട്ടി​പ്പോ​വു​ക​യും ചെ​യ്ത നി​ല​യി​ലാ​ണ്. ദി​വ​സ​വും നൂ​റുക​ണ​ക്കി​നു പേ​ര്‍ യാ​ത്ര ചെ​യ്യു​ന്ന പാ​ലം സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെടുക്കണമെ ന്നു യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews Demand

Recent News

Corehub Up