വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ദന്തരോഗ വിഭാഗത്തിന്റെ ഉദ്ഘാടനം
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ ദന്തരോഗവിഭാഗം പ്രവർത്തനം തുടങ്ങി. പുതിയ ഒപി കെട്ടിടത്തിലാണു ദന്തരോഗവിഭാഗം പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിൽ ലിഫ്റ്റ് പ്രവർത്തനം തുടങ്ങുന്നതോടെ മറ്റു ഒപികളും പുതിയ കെട്ടിടത്തിലേക്കുമാറുമെന്നും അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷീല ജോർജ് അധ്യക്ഷത വഹിച്ചു.
നഴ്സിംഗ് സൂപ്രണ്ട് ജിഷി, ഡോ. സബിർ, ആശുപത്രി സൂപ്രണ്ട് ഡോ. പ്രേംകുമാർ, ദന്തരോഗ വിഭാഗത്തിലെ ഡോ. ലിജി തുടങ്ങിയവർ പ്രസംഗിച്ചു.
കെട്ടിടത്തിൽ ലിഫ്റ്റ് പ്രവർത്തനം തുടങ്ങുന്നതോടെ മറ്റു ഒപികളും പുതിയ കെട്ടിടത്തിലേക്കു മാറുമെന്നും ആശുപത്രിയിൽ ഉടൻ തന്നെ സ്കാനിംഗ് തുടങ്ങുമെന്നും അതിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണന്നും മേരി തോമസ് അറിയിച്ചു.