x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാളാഘോഷം


Published: February 7, 2026 12:56 AM IST | Updated: February 7, 2026 12:56 AM IST

കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ കൊ​ടി​യേ​റ്റു​ന്നു.

കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ്
തോ​മ​സ് പള്ളി

കാ​ഞ്ഞി​ര​പ്പു​ഴ: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ആ​ഘോ​ഷം തു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ കൊ​ടി​യേ​റ്റ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബ​ർ​ണാ​ന്‍റോ കു​റ്റി​ക്കാ​ട​ൻ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ഏ​ഴി​ന് ക​ലാ​സ​ന്ധ്യ​യും ന​ട​ന്നു.

ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷം 3.30ന് ​ഫാ. ലാ​ലു ഓ​ലി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ഫാ. ​ജോ​ഷി പു​ത്ത​ൻ​പു​ര​യി​ലി​ന്‍റെ തി​രു​ന്നാ​ൾ സ​ന്ദേ​ശം, 5. 30ന് ​കാ​ഞ്ഞി​രം കു​രി​ശു പ​ള്ളി​യി​ലേ​ക്ക് വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7. 30ന് ​ആ​കാ​ശ വി​സ്മ​യം ആ​ൻ​ഡ് ബാ​ൻ​ഡ് ഡി​സ്പ്ലേ എ​ന്നി​വ​യു​ണ്ടാ​കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ഫാ. ​അ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം, തു​ട​ർ​ന്ന് കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, ആ​റി​ന് ല​ദീ​ഞ്ഞ്, ഏ​ഴി​ന് ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​രേ​ത സ്മ​ര​ണ, 6.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ് എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ബ​ർ​ണാ​ന്‍റോ കു​റ്റി​ക്കാ​ട​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് ത​റ​പ്പേ​ൽ, സോ​ജ​ൻ ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു മൈ​ലം​വേ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള​ളി​

വ​ട​ക്ക​ഞ്ചേ​രി: ക​ണ​ക്ക​ൻ​തു​രു​ത്തി രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള​ളി​യി​ലെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. നെ​ന്മാ​റ ക്രി​സ്‌​തു​രാ​ജ പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്‌​റ്റ്യ​ൻ താ​മ​ര​ശേ​രി കൊ​ടി​യു​യ​ർ​ത്തി. ല​ദീ​ഞ്ഞ്, കു​ർ​ബാ​ന, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ഡേ​വി​സ് ച​ക്കും​പീ​ടി​ക, ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​മ്പി​ൽ, ഫാ. ​ജ​യിം​സ് ച​ക്യ​ത്ത് എ​ന്നി​വ​രും കാ​ർ​മി​ക​രാ​യി.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, പ്ര​സം​ഗം, റ​വ.​ഡോ. അ​ബ്രാ​ഹം പാ​ല​ത്തി​ങ്ക​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30 ന് ​കു​ർ​ബാ​ന. 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​ജോ​സ് ക​ണ്ണ​മ്പു​ഴ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, പ്ര​സു​ദേ​ന്തി വാ​ഴ്‌​ച. വൈ​കു​ന്നേ​രം 7.15 ന് ​നാ​ട​കം. ഒ​മ്പ​തി​ന് രാ​വി​ലെ 6.30 ന് ​മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള ദി​വ്യ​ബ​ലി, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. വി​കാ​രി ഫാ. ​ഡേ​വി​സ് ച​ക്കും​പീ​ടി​ക, കൈ​ക്കാ​ര​ന്മാ​രാ​യ സ​ന്തോ​ഷ് വെ​ള്ള​ത്തി​ൽ, ആ​ന്‍റോ വ​ല്ല​യി​ൽ, ക​ൺ​വീ​ന​ർ സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.

ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് പ​ള്ളി​

ജെ​ല്ലി​പ്പാ​റ: സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. ഫാ. ​സൈ​മ​ണ്‍ കൊ​ള്ള​ന്നൂ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച ദി​വ്യ​ബ​ലി​യോ​ടെ ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്ന് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ക​ലാ​സ​ന്ധ്യ​യും ഫാ. ​ആ​ന്‍റ​ണി നെ​ടും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ മ​രി​യ വി​യാ​നി ഒ​ല​ക്കേ​ങ്കി​ല്‍, സ​ഹ​വി​കാ​രി ഫാ. ​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ട്, ഫാ. ​വി​ബി​ന്‍​ദാ​സ് വ​ര​മ്പേ​ല്‍, ഫാ. ​കു​ര്യാ​ക്കോ​സ് മാ​മ്പ്ര​ക്കാ​ട്, സി​സ്റ്റ​ര്‍ ബെ​റ്റി സി​എം​സി, സി​സ്റ്റ​ര്‍ ലി​റ്റി സി​എം​സി, സി​സ്റ്റ​ര്‍ ട്രീ​സ മ​രി​യ സി​എ​സ്എം എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തി​രു​നാ​ള്‍ ക​ണ്‍​വീ​ന​ര്‍ തോ​മ​സ് പാ​പ്പ​ന​ശേ​രി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ഫ്രാ​ന്‍​സി​സ് മ​ണി​യം​ങ്കേ​രി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ മ​ത്താ​യി ഉ​ടു​പു​ഴ​യി​ല്‍, ഷി​ബി​ന്‍ കു​രു​വി​ല​ങ്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ആ​ന​മൂ​ളി സെ​ന്‍റ് തെ​രേ​സ ഓ​ഫ്
ആ​വി​ല പ​ള്ളി​

ആ​ന​മൂ​ളി: സെ​ന്‍റ് തെ​രേ​സ ഓ​ഫ് ആ​വി​ല പ​ള്ളി​യി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കൊ​ടി​യേ​റ്റ്ക​ര്‍​മം വി​കാ​രി ഫാ. ​സെ​ബി​ന്‍ ഉ​റു​കു​ഴി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​എ​ബി പൊ​റ​ത്തൂ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. ഇ​ട​വ​ക്കാ​ര്‍ ഒ​രു​ക്കു​ന്ന ക​ലാ​സ​ന്ധ്യ. നാ​ളെ രാ​വി​ലെ 10.30 ന് ​ഫാ. ജോ​ഷി പു​ത്ത​ന്‍​പു​ര​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും.

മു​ണ്ടൂ​ര്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ പ​ള്ളി

മു​ണ്ടൂ​ര്‍: സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഇ​ട​വ​ക​യി​ല്‍ തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫാ. ​ആ​ന്‍​സ​ണ്‍ മേ​ച്ചേ​രി തി​രു​നാ​ള്‍ കൊ​ടി​യേ​റ്റു ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ വ​ലി​യ​പാ​ട​ത്ത് ച​ട​ങ്ങു​ക​ള്‍​ക്ക് സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നും നാ​ളേ​യു​മാ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up