District News
താമരക്കുന്ന് സെന്റ് ഇഫ്രേം പള്ളിയിൽ
ചിറക്കടവ്: താമരക്കുന്ന് സെന്റ് ഇഫ്രേം പള്ളിയിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ നാളെമുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. റെജി മാത്യു വയലുങ്കൽ, അസി. വികാരി ഫാ. ഷിബിൻ മണ്ണാറാത്ത് ഒഎസ്ബി എന്നിവർ അറിയിച്ചു.
നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, 5.15ന് വിശുദ്ധ കുർബാന, നൊവേന, 6.30ന് സെമിത്തേരി സന്ദർശനം, ഒപ്പീസ്, രാത്രി ഏഴിന് നേർച്ചവിതരണം. ഏഴിനു രാവിലെ 5.30ന് വിശുദ്ധ കുർബാന, 6.30ന് നൊവേന, 6.45ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വാദ്യമേളങ്ങൾ, സ്നേഹവിരുന്ന്, 5.30ന് പ്രദക്ഷിണം, രാത്രി 7.30ന് ഗാനമേള. എട്ടിനു രാവിലെ 5.30ന് വിശുദ്ധ കുർബാന, ഏഴിന് പ്രഭാതപ്രാർഥന, 7.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, 6.15ന് സെന്റ് മാർട്ടിൻ കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം, രാത്രി 7.15ന് സമാപനാശീർവാദം, പായസനേർച്ച, ആകാശവിസ്മയം.
കാരികുളം ഫാത്തിമമാതാ പള്ളിയിൽ
കൂവപ്പള്ളി: കാരികുളം ഫാത്തിമമാതാ പള്ളിയിൽ ഫാത്തിമ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുനാൾ നാളെമുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. ജോസ് കാരിമറ്റം അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, കഴുന്ന് വെഞ്ചരിപ്പ്, വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം. ഏഴിനു വൈകുന്നേരം നാലിന് കൂട്ടായ്മകളിൽനിന്ന് കഴുന്ന് പ്രദക്ഷിണം, 4.30ന് വിശുദ്ധ കുർബാന, ആറിന് കുടുംബകൂട്ടായ്മകളുടെ കലാവിരുന്ന്, രാത്രി 8.30ന് സ്നേഹവിരുന്ന്. എട്ടിനു രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, സന്ദേശം, ആറിന് ഇടക്കുന്നം സിഎസ്ഐ ഭാഗത്തേക്കു പ്രദക്ഷിണം, രാത്രി 7.30ന് സമാപനാശീർവാദം, ചെണ്ട, ബാൻഡ് ഫ്യൂഷൻ.
District News
തയ്യേനി ലൂർദ് മാതാ പള്ളിയിൽ
തയ്യേനി: ലൂർദ് മാതാ പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് നാളെ വൈകുന്നേരം 4.15ന് വികാരി ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ കൊടിയേറ്റും. 4.30ന് പ്രസിദേന്തി സമർപ്പണം, നൊവേന. അഞ്ചിന് വിശുദ്ധ കുർബാന- ഫാ. ആന്റണി പരതേപ്പതിക്കൽ.
6, 7 തീയതികളിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ. ജോൺ വെങ്കിട്ടയ്ക്കൽ, ഫാ. കുര്യൻ പെരുമ്പള്ളിക്കുന്നേൽ സിഎംഐ എന്നിവർ കാർമികത്വം വഹിക്കും. എട്ടിന് രാവിലെ 6.40 ന് സപ്ര, ഏഴിന് വിശുദ്ധ കുർബാന- ഫാ. തോമസ് നീണ്ടൂർ. വൈകുന്നേരം 4.15 ന് ജപമാല, 4.40 ന് പ്രസുദേന്തി സമർപ്പണം, നൊവേന. അഞ്ചിന് പൗരസ്ത്യ ആരാധനാക്രമ ഭാഷയായ സുറിയാനിയിൽ വിശുദ്ധ കുർബാന- ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ. ഒമ്പതിന് വൈകുന്നേരം 4.15 ന് ജപമാല, നൊവേന. 4.40 ന് പ്രസുദേന്തി സമർപ്പണം, നൊവേന. അഞ്ചിന് സീറോ മലങ്കര റീത്തിൽ വിശുദ്ധ കുർബാന- ഫാ. വർഗീസ് താന്നിക്കക്കുഴി. 10ന് വൈകുന്നേരം 4.15ന് ജപമാല, 4.40 ന് പ്രസുദേന്തി സമർപ്പണം, നൊവേന, അഞ്ചിന് വിശുദ്ധ കുർബാന- ഫാ. ജോർജ് കായംകാട്ടിൽ. 6.15ന് കടകളുടെയും സ്ഥാപനങ്ങളുടെയും വെഞ്ചരിപ്പ്. 11ന് രാവിലെ 11ന് വിശുദ്ധ കുർബാന- ഫാ. ആന്റണി പെരുമ്പള്ളിക്കുന്നേൽ ഒസിഡി. 12ന് തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ. 4.15 ന് ജപമാല. 4.40 ന് പ്രസുദേന്തി സമർപ്പണം, നൊവേന. അഞ്ചിന് പരിശുദ്ധ കുർബാന റാസ ക്രമത്തിൽ- ഫാ. ജോസഫ് മടപ്പാംതോട്ടുകുന്നേൽ. രാത്രി എട്ടിന് പാച്ചോർ നേർച്ച.
12ന് രാവിലെ 6.15 ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.15ന് ജപമാല. 4.40 ന് പ്രസുദേന്തി സമർപ്പണം, നൊവേന. അഞ്ചിന് വിശുദ്ധ കുർബാന- ഫാ. മാത്യു പള്ളിക്കൽ ഒപ്രേം. 6.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 7.30ന് വാഹന വെഞ്ചരിപ്പ്. 13ന് വൈകുന്നേരം 4.15 ന് ജപമാല. 4.40ന് പ്രസുദേന്തി സമർപ്പണം, നൊവേന. അഞ്ചിന് വിശുദ്ധ കുർബാന- ഫാ. ചാക്കോ (റോജി) കഴുകനോലിക്കൽ സിഎംഐ, 6.15ന് സെമിത്തേരി സന്ദർശനം, ഏഴിന് കലാസന്ധ്യ.
14ന് വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന- ഫാ. ജോർജ് ചാലിൽ, 6.45 ന് പ്രദക്ഷിണം ടൗൺ മരിയൻ കുരിശടിയിലേക്ക്. വചനസന്ദേശം- ഫാ. ജോസഫ് ഓരത്തേൽ. ലദീഞ്ഞ് - ഫാ. ജോസഫ് തുരുത്തേൽ. രാത്രി ഒമ്പതിന് സംഗീതവിരുന്ന്.15ന് രാവിലെ 9.15ന് തലശേരി അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, ലൂർദ് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, ഉച്ചയ്ക്ക് 12 ന് സമാപന ആശീർവാദം, സ്നേഹവിരുന്ന്.
District News
ചെങ്ങളം പള്ളിയിൽ തിരുനാളിന്
നാളെ കൊടിയേറും
ചെങ്ങളം: സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് നാളെ കൊടിയേറുമെന്ന് വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, സഹവികാരി ഫാ. നോബി വെള്ളാപ്പള്ളി എന്നിവർ അറിയിച്ചു.
അഞ്ചിനു രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.45ന് കൂട്ടായ്മകളിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണം , അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, രാത്രി ഏഴിന് സ്നേഹവിരുന്ന്. ആറിനു രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, പ്രാർഥന, നേർച്ചവിതരണം, വാഹന വെഞ്ചരിപ്പ്, രാത്രി ഏഴിന് നാടകം. ഏഴിനു രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, നൊവേന, രാത്രി ഏഴിന് ജപമാല പ്രദക്ഷിണം, എട്ടിന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ, 8.15ന് നൃത്ത സംഗീത സംഘ നാടകം. എട്ടിനു രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന, ഏഴിന് വിശുദ്ധ കുർബാന, 10ന് റാസ കുർബാന, നൊവേന, വൈകുന്നേരം നാലിന് തിരുനാൾ കുർബാന, സന്ദേശം, നൊവേന, ആറിന് സെന്റ് ജോർജ് കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി 8.15ന് സമാപന ആശീർവാദം, നേർച്ചസാധനങ്ങളുടെ ലേലം, 8.30ന് മ്യൂസിക്കൽ നൈറ്റ്.
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍
പൊടിമറ്റം: സെന്റ് ജോസഫ്സ് റോമന്‍ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും തിരുനാള്‍ ആറുമുതൽ എട്ടുവരെ നടക്കും.
ആറിനു വൈകുന്നേരം അഞ്ചിന് നൊവേന, കൊടിയേറ്റ്, 5.30ന് വിശുദ്ധ കുർബാന. ഏഴിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നൊവേന, അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് പൊടിമറ്റം സെന്റ് ജോസഫ്സ് കുരിശടിയിലേക്ക് പ്രദക്ഷിണം, തുടർന്ന് ചെണ്ടമേളം ഡിസ്പ്ലേ. എട്ടിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ വാര്‍ഡുകളില്‍നിന്നുള്ള കഴുന്ന് പ്രദക്ഷിണം കുരിശടിയില്‍ എത്തിച്ചേരും, തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം. 3.30ന് നൊവേന, നാലിന് വിശുദ്ധ കുർബാന, തുടർന്ന് സ്നേഹവിരുന്ന്.
തിരുനാള്‍ ദിവസങ്ങളില്‍ കഴുന്ന് നേര്‍ച്ച നടത്തുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി ഫാ. സജി പൂവത്തുകാട്, ഇടവക സെക്രട്ടറി ജയിംസ് പറപ്പള്ളില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ അച്ചന്‍കുഞ്ഞ് ആനിക്കല്‍, സാമ്പത്തികസമിതി സെക്രട്ടറി ബെന്നി പാമ്പാടിയില്‍ എന്നിവര്‍ അറിയിച്ചു.
ചെങ്കൽ തിരുഹൃദയ പള്ളിയിൽ
ചെങ്കൽ: തിരുഹൃദയ പള്ളിയിലെ തിരുനാൾ നാളെമുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ അറിയിച്ചു. നാളെ രാവിലെ 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, കഴുന്നുവിതരണം. ആറിനു രാവിലെ 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് മരിച്ചവരുടെ ഓർമ, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. ഏഴിനു രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, 10.30ന് രോഗികൾക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, 6.30ന് പത്തൊൻപതാംമൈൽ കവലയിലേക്ക് പ്രദക്ഷിണം. എട്ടിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, ഒന്‍പതിന് തിരുനാൾ കുർബാന, പ്രദക്ഷിണം, പുഴുക്കുനേർച്ച.
District News
കട്ടപ്പന സെന്റ് ജോർജ്
ഫൊറോന പള്ളി തിരുനാൾ
കട്ടപ്പന: കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളി തിരുനാൾ അഞ്ചുമുതൽ എട്ടുവരെ ആഘോഷിക്കുമെന്ന് ഫെറോനാ വികാരി ഫാ. ജോസ് മംഗലത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചിന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 4.45ന് ന് കൊടിയേറ്റും ലദിഞ്ഞും - വികാരി ഫാ. ജോസ് മംഗലത്തിൽ, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന - ഫാ. ജോർജ് പുല്ലാന്തനാൽ, ഇടവകയിലെ എല്ലാ വീടുകളിലേക്കും കഴുന്ന് എഴുന്നള്ളിക്കൽ. ആറിന് സകല മരിച്ചവരുടെയും തിരുനാൾ, രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് എല്ലാ കൂട്ടായ്മകളിൽനിന്നും കഴുന്നു പ്രദിഷണം പള്ളിയിൽ എത്തും, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന - മുൻ വികാരിമാരായ ഫാ. ആഗസ്റ്റിൻ നെല്ലിയാനി, ഫാ. ജോണ്‍ വെട്ടുവയലിൽ, ഫാ. ജോർജ് മണ്ഡപത്തിൽ, ഫാ. ജസ്റ്റിൻ പഴേപറന്പിൽ, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, 6.30ന് സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് കലാവിരുന്ന്.
ഏഴിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. വർഗീസ് മണക്കാട്ട്, 6.30ന് ആഘോഷമായ ടൗണ്‍ പ്രദക്ഷിണം, എട്ടിന് ടൗണ്‍ കപ്പേളയിൽ ലദീഞ്ഞ്. തിരുനാൾ സന്ദേശം - പ്രഫ. ഹാരി സി. ജോസഫ്. 8.30ന് വാദ്യ മേളങ്ങൾ, ഒൻപതിന് ആകാശവിസ്മയം.
തിരുനാൾ സമാപന ദിനമായ എട്ടിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ റാസ കുർബാന - അസിസ്റ്റന്റ് വികാരി, ഫാ ജോസഫ് നിരവത്ത്, സന്ദേശം - അസി. വികാരി
ഫാ. അനൂപ് കരിങ്ങാട്, വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന - ഗ്രേസ് മൗണ്ട് വികാരി ഫാ. വർഗീസ് പാറയ്ക്കൽ, 6.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, 7.45ന് സമാപന ആശീർവാദം, വാദ്യമേളങ്ങൾ, കൊടിയിറക്ക്, റോയൽ ബീറ്റ്സ് പത്തനംതിട്ടയുടെ ഗാനമേള.
നെടിയശാല പള്ളിയില്‍
തിരുനാള്‍
നെടിയശാല: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നെടിയശാല പള്ളിയില്‍ വിശുദ്ധ ദേവസഹായം പിള്ളയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ലൂര്‍ദ് മാതാവിന്റെയും തിരുനാള്‍ ആറു മുതല്‍ എട്ടു വരെ ആഘോഷിക്കും.
തിരുനാളിന് ഒരുക്കമായി എല്ലാ ദിവസവും രാവിലെ ആറിനും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന, നൊവേന നടക്കും. ആറിനു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, അഞ്ചിന് തിരുനാള്‍ കുര്‍ബാന, വചനപ്രഘോഷണം-ഫാ. ജിന്‍സ് പുളിക്കല്‍, തുടര്‍ന്ന് കല്‍ക്കുരിശു ചുറ്റി പ്രദക്ഷിണം.
ഏഴിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, പിടി നേര്‍ച്ച, വീടുകളിലേക്ക് അമ്പെഴുന്നള്ളിക്കല്‍, 9.30ന് ജപമാല, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, പിടി നേര്‍ച്ച, 4.30ന് വീടുകളില്‍നിന്ന് അമ്പ് പ്രദക്ഷിണം, തിരുനാള്‍ കുര്‍ബാന, വചനപ്രഘോഷണം -കോതമംഗലം രൂപതയിലെ നവവൈദികര്‍, തുടര്‍ന്ന് ഗ്രോട്ടോ ചുറ്റി പ്രദക്ഷിണം. എട്ടിന് രാവിലെ 5.45നും 7.15നും വിശുദ്ധ കുര്‍ബാനയും വാഹന വെഞ്ചരിപ്പും, വൈകുന്നേരം 4.30ന് ജപമാല, ലദീഞ്ഞ്, അഞ്ചിന് തിരുനാള്‍ കുര്‍ബാന-ഫാ. ജോസഫ് കൂനാനിക്കല്‍, സന്ദേശം-ഫാ. സ്കറിയ കുന്നത്ത്, ആറിന് നെടിയശാല കപ്പേളയിലേക്ക് പ്രദക്ഷിണം, ഏഴിന് ലദീഞ്ഞ്, തുടര്‍ന്ന് ആശീര്‍വാദം, ആകാശ വിസ്മയം. ഒന്‍പതിന് വൈകുന്നേരം ഏഴിന് നാടകം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോസഫ് അത്തിക്കല്‍, അസി. വികാരി ഫാ. ജസ്വിന് വാറ്റുകാട്ടില് എന്നിവര്‍ അറിയിച്ചു.
District News
കരൂര്‍ പള്ളിയില്‍
കരൂര്‍: തിരുഹൃദയ പള്ളിയില്‍ ഈശോയുടെ തിരുഹൃദയ തിരുനാളും വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാളും ആരംഭിച്ചു. എട്ടിനാണ് പ്രധാന തിരുനാള്‍. ഇന്നുമുതല്‍ അഞ്ചുവരെ വൈകുന്നേരം അഞ്ചിന് ജപമാല. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. ആറിനു വൈകുന്നേരം അഞ്ചിന് ജപമാല. തുടര്‍ന്ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന - മോണ്‍. ജോസഫ് തടത്തില്‍. ഏഴിന് വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന - ഫാ. സ്കറിയ മോടിയില്‍, 6.45ന് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ 5.50ന് തിരുസ്വരൂപ പ്രതിഷ്ഠ. 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന - ഫാ. മാത്യൂസ് മാമ്പുഴക്കല്‍. 6.15ന് പ്രദക്ഷിണം.
ചേന്നാട് പള്ളിയിൽ
ചേന്നാട്: ലൂർദ്മാതാ പള്ളിയിൽ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി. ഇന്നുമുതൽ അഞ്ചുവരെ രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. ആറിനു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന - ഫാ. തോമസ് മൂലേച്ചാലിൽ. തുടർന്നു സെമിത്തേരി സന്ദർശനം. ഏഴിന് 5.45ന് വിശുദ്ധ കുർബാന, നൊവേന, സന്ദേശം - ഫാ. ജെസ്റ്റിൻ കപ്പലുമാക്കൽ, ഏഴിന് മാജിക് കാർണിവൽ. എട്ടിനു രാവിലെ 6.30ന് തിരുസ്വരൂപപ്രതിഷ്ഠ, ഏഴിന് വിശുദ്ധ കുർബാന, 4.30ന് തിരുനാർ കുർബാന, സന്ദേശം - ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ, 6.15ന് പ്രദക്ഷിണം, 8.15ന് പ്രദക്ഷിണ സമാപനം പള്ളിയിൽ, തുടർന്ന് സ്നേഹവിരുന്ന്, ചൈനീസ് പൂരം.
മൂഴൂര്‍ പള്ളിയില്‍
മൂഴൂര്‍: സെന്റ് മേരീസ് പള്ളിയില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആറു മുതൽ എട്ടുവരെ ആഘോഷിക്കും. ആറിനു രാവിലെ 6.15ന് വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന 4.30ന് കൊടിയേറ്റ് - വികാരി ഫാ. സെബാസ്റ്റ്യന്‍ കണിയാംപടി. രാത്രി ഏഴിന് നാടകം. ഏഴിനു രാവിലെ 6.15നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന - ഫാ. ജീവന് വി. ജോസ്. ആറിന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ ഏഴിനും 9.45നും വിശുദ്ധ കുര്‍ബാന - ഫാ. സ്കറിയ മോടിയില്‍. ഉച്ചയ്ക്ക് 12.15ന് പ്രദക്ഷിണം.
District News
അറയാഞ്ഞിലിമണ്ണ് സെന്റ് ജോസഫ് പള്ളിയിൽ
അറയാഞ്ഞിലിമണ്ണ്: സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നു മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് വികാരി ഫാ. ഏബ്രഹാം തൊമ്മിക്കാട്ടിൽ അറിയിച്ചു. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, 5.45ന് മരിച്ചവർക്കുവേണ്ടി പ്രാർഥന, സെമിത്തേരിയിൽ ഒപ്പീസ്, ആറിന് വാഹനവെഞ്ചരിപ്പ്.
നാളെ വൈകുന്നേരം 4.30ന് തംബോലമേളം, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, 6.10ന് നേർച്ചകാഴ്ചകൾ, 6.30ന് സെന്റ് ജോസഫ് വാർഡിലേയ്ക്ക് പ്രദക്ഷിണം, രാത്രി 8.30ന് തംബോലം ഡിസ്പ്ലേ. ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് കരുണയുടെ ജപമാല, 8.15ന് പ്രഭാതപ്രാർഥന, 8.30ന് വിശുദ്ധ കുർബാന, 10ന് കുരിശടിചുറ്റി പ്രദക്ഷിണം.
ചാമംപതാൽ ഫാത്തിമമാതാ പള്ളിയിൽ
ചാമംപതാൽ: ഫാത്തിമമാതാ പള്ളിയിൽ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നു മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് വികാരി ഫാ. തോമസ് വലിയപറന്പിൽ അറിയിച്ചു. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് വാഹന വെഞ്ചരിപ്പ്, 7.20ന് ഉത്പന്നലേലം, എട്ടിന് ജീവനലഹരി.
നാളെ രാവിലെ 6.45നും വൈകുന്നേരം 4.45നും വിശുദ്ധ കുർബാന, 6.30ന് പ്രദക്ഷിണം, രാത്രി 8.30ന് നാടകം. ഫെബ്രുവരി ഒന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, ആറിന് ഉത്പന്ന ലേലം, 6.45ന് റിഥം 2k26, രാത്രി 8.15ന് സ്നേഹവിരുന്ന്.
പാലൂർക്കാവ് സെന്റ് ജോർജ് പള്ളിയിൽ
പാലൂർക്കാവ്: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാളിന് തുടക്കമായതായി വികാരി ഫാ. മാർട്ടിൻ പാലക്കുടി അറിയിച്ചു.
ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന. നാളെ രാവിലെ ഏഴിനും 10.30നും വിശുദ്ധ കുർബാന, വൈകുന്നേരം 6.30ന് കൂട്ടായ്മകളിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണം പാലൂർക്കാവ് ഗീവർഗീസ് കുരിശടിയിൽ. ഫെബ്രുവരി ഒന്നിന് രാവിലെ 9.30ന് തിരുനാൾ കുർബാന, ഉച്ചയ്ക്ക് 12ന് പാലൂർക്കാവ് സെന്റ് ജോർജ് കുരിശടിചുറ്റി പ്രദക്ഷിണം.
District News
തൂക്കുപാലം സെന്റ് ആന്റണീസ്
ദേവാലയ തിരുനാള്‍ 30, 31,
ഫെബ്രുവരി ഒന്ന് തീയതികളില്‍
നെടുങ്കണ്ടം: തൂക്കുപാലം സെന്റ് ആന്റണീസ് ദേവാലയ തിരുനാള്‍ 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ നടക്കും. 30ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, കുമ്പസാരം, ജപമാല, ഉണ്ണിമിശിഹായുടെ നൊവേന, 4.30ന് വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, ആരാധന, നേര്‍ച്ച. 31ന് രാവിലെ എട്ടിന് കൂട്ടായ്മകളിലേക്ക് അമ്പ് പ്രദക്ഷിണം, വൈകുന്നേരം നാലിന് നൊവേന, ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ജോയല്‍ വള്ളിക്കാട്ട്, വാഹന പ്രദക്ഷിണം, വാഹന വെഞ്ചരിപ്പ്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാലിന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് പള്ളിവാതുക്കല്‍, തൂക്കുപാലം ടൗണിലേക്ക് പ്രദക്ഷിണം, സന്ദേശം - ജോര്‍ജ് കോയിക്കല്‍, സമാപന ആശീര്‍വാദം, ആകാശവിസ്മയം. രാത്രി എട്ടിന് ഗൃഹപാഠം എന്ന ഷോര്‍ട് ഫിലിമിന്റെ പ്രദര്‍ശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. തോമസ് വലിയമംഗലം അറിയിച്ചു.
കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ നാളെ തുടങ്ങും
കുമളി: കുമളി സെന്റ് തോമസ് ഫെറോനാ പള്ളിയിൽ ഇടവക തിരുനാൾ നാളെ തുടങ്ങി ഫെബ്രുവരി ഒന്നിന് സമാപിക്കും. നാളെ രാവിലെ 5.50ന് സപ്ര, 6.10ന് വിശുദ്ധ കുർബാന, ഏഴിന് വീടുകളിൽ കൊടി ഉയർത്തൽ, വൈകുന്നേരം 4.30ന് അട്ടപ്പള്ളം, രണ്ടാം മൈൽ, മുരിക്കടി, കുമളി ടൗണ്‍ എന്നിവടങ്ങളിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണം ദേവാലയത്തിലേക്ക്, അഞ്ചിന് കൊടിയേറ്റ് - വികാരി റവ. ഡോ. മാത്യു കല്ലറയ്ക്കൽ, വിശുദ്ധ കുർബാന - വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, 6.30ന് ഇടവക ദിനാഘോഷം, വിവാഹത്തിന്റെ 25, 50 വർഷ ജൂബിലിക്കാരെ ആദരിക്കൽ, സ്നേഹ വിരുന്ന്.
30ന് രാവിലെ 5.50ന് സപ്ര, 6.10ന് വിശുദ്ധ കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം അഞ്ചിന് മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന - കുമളി ബെനഡിക്റ്റൻ ആശ്രമം പ്രിയോർ ഫാ. ജോണ്‍ കൈപ്പള്ളിമ്യാലിൽ ഒഎസ്ബി, 6.30ന് സെമിത്തേരി സന്ദർശനം, അമല കമ്യൂണിക്കേഷൻസിന്റെ നാടകം - ഒറ്റ.
31ന് രാവിലെ 5.50ന് സപ്ര, 6.10ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് മൂന്നിന് വാദ്യമേളങ്ങൾ, 4.30ന് വിശുദ്ധ കുർബാന - മുണ്ടക്കയം എംഎംടി ആശുപത്രി ചാപ്ലെയിൻ ഫാ. വർഗീസ് മണക്കാട്ട്, 6.30ന് കുമളി ടൗണ്‍ ചുറ്റി പ്രദക്ഷിണം, പള്ളിയിൽ സമാപന ആശീർവാദം, ആകാശ വിസ്മയം. സമാപന ദിവസമായ ഫെബ്രുവരി ഒന്നിന് രാവിലെ 6.15ന് സപ്രാ, 6.30ന് വിശുദ്ധ കുർബാന - ഫാ. ജോസഫ് ഇരുപ്പക്കാട്ട്, ഒൻപതിന് പ്രായമായവർക്കും രോഗികൾക്കുമായുള്ള വിശുദ്ധ കുർബാന - ഫാ. ജേക്കബ് തേവർകുന്നേൽ ഒഎസ്ബി, വൈകുന്നേരം 4.30ന് റാസ, തിരുനാൾ സന്ദേശം - റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ, 6.30ന് തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് പ്രദക്ഷിണം, കൊടിയിറക്ക്, ആകാശ വിസ്മയം.
കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ നവനാൾ
കട്ടപ്പന: കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ ഗീവർഗീസിന്റെ നവനാൾ ഇന്ന് ആരംഭിക്കും. ഫെബ്രുവരി അഞ്ചു വൈകുന്നേരം ആറിന് വിശുദ്ധ കുർബാന, നൊവേന. ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനക്കും ഫാ. ജോസ് വലിയമറ്റം സിഎംഐ മുഖ്യകാർമികത്വം വഹിക്കും. 29ന് ഫാ. സഖറിയാസ് എടാട്ട് വിസി, 30ന് ഫാ. റോണി മഠത്തിപ്പറന്പിൽ എംഎസ്എഫ്എസ്, 31ന് ഫാ. ജോയൽ വാണിയപ്പുരയ്ക്കൽ ഒഎഫ്എം, ഫെബ്രുവരി ഒന്നിന് വൈകുന്നേരം 4.30ന് ഫാ. കുര്യാക്കോസ് മൂഞ്ഞേലി എംസിബിഎസ്, രണ്ടിന് ഫാ. തോംസണ്‍ കീരിപ്പേൽ, മൂന്നിന് ഫാ. മാത്യു കൊല്ലംപറന്പിൽ എംഎസ്ടി, നാലിന് ഫാ. വർഗീസ് മണ്ണിപ്പാറ എസ്ഡിബി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 4.45 ന് കട്ടപ്പന ഫെറോനാ പള്ളി വികാരി ഫാ. ജോസ് മംഗലത്തിൽ പ്രധാന തിരുനാളിന് കൊടി ഉയർത്തും. വൈകുന്നേരം അഞ്ചിന് ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുല്ലാന്തനാൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും, ഒൻപതു വരെയാണ് കട്ടപ്പന സെന്റ് ജോർജ് ഫെറോനപള്ളിയുടെ പ്രധാന തിരുന്നാൾ.
കാൽവരിമൗണ്ട് പള്ളിയിൽ തിരുനാൾ
കാൽവരിമൗണ്ട്: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാൾ 30, 31, ഫെബ്രുവരി 1, 2 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത്, സഹ വികാരി ഫാ. ജോബിൻ ഒഴാക്കൽ എന്നിവർ അറിയിച്ചു. 30ന് രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.45ന് കൊടിയേറ്റ്, ലദീഞ്ഞ്, അഞ്ചിന് ആഘോഷമായ റാസ കുർബാന. 31ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വാഹന വെഞ്ചരിപ്പ്, വൈകുന്നേരം 3.45ന് മാർ ജോസഫ് തച്ചാപറന്പത്ത് സിഎംഐക്കു സ്വീകരണം, നാലിന് പൊന്തിഫിക്കൽ കുർബാന, 5.30ന് പ്രദക്ഷിണം, തിരുനാൾ സന്ദേശം - ഫാ. വിൽസണ്‍ തറയിൽ സിഎംഐ, രാത്രി ഒൻപതിന് പ്രകാശ വിസ്മയം, സ്നേഹ വിരുന്ന്.
ഫെബ്രുവരി ഒന്നിന് രാവിലെ 7.30ന് വിശുദ്ധ കുർബാന - ഫാ. റിനോജ് വട്ടക്കാനായിൽ സിഎംഐ, ഒൻപതിന് വീട്ടുകഴുന്ന് എഴുന്നള്ളിക്കൽ, 3.45ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, അഞ്ചിന് പ്രദക്ഷിണം, തിരുനാൾ സന്ദേശം - ഫാ. സിറിൾ തളിയൻ സിഎംഐ, രാത്രി എട്ടിന് സംഗീത വിരുന്ന്.
മേരികുളം പള്ളിയിൽ തിരുനാൾ
മേരികുളം: സെന്റ് ജോർജ് പള്ളിയിൽ ഇടവക തിരുനാൾ 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. വർഗീസ് കുളംപള്ളിൽ, അസി. വികാരിമാരായ ഫാ. മെൽവിൻ കളപ്പുരയ്ക്കൽ, ഫാ. ജയ്സണ്‍ ചെരുവുപറന്പിൽ എന്നിവർ അറിയിച്ചു. 30ന് വൈകുന്നേരം നാലിന് കൂട്ടായ്മകളിൽനിന്നു കഴുന്നു പ്രദക്ഷിണം, 4.15ന് കൊടിയേറ്റ്, ലദീഞ്ഞ്, 4.30ന് വിശുദ്ധ കുർബാന - ഫാ. അഖിൽ ഏറത്ത്, ആറിന് പരേതർക്കുവേണ്ടി പ്രാർഥന സെമിത്തേരിയിൽ. 31ന് രാവിലെ 7.30ന് തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ, വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജിനോ വാഴയിൽ, 6.30ന് തിരുനാൾ പ്രദക്ഷിണം മാട്ടുക്കട്ട കുരിശടിയിലേക്ക്, സന്ദേശം, ഒൻപതിന് ആകാശ വിസ്മയം.
ഫെബ്രുവരി ഒന്നിന് രാവിലെ 9.30ന് റാസ കുർബാന - ഫാ. ഡെന്നോ മരങ്ങാട്ട്, 12ന് പ്രദക്ഷിണം, ഒന്നിന് ആശീർവാദ പ്രാർഥന, 4.30ന് ആഘോഷമായ കുർബാന - ഫാ. അനൂപ് കരിങ്ങാട്ട്, രാത്രി ഏഴിന് സാമൂഹ്യ നാടകം - കായംകുളം ദേവാ കമ്യൂണിക്കേഷൻസിന്റെ വനിതാ മെസ് .
District News
പഴയിടം സെന്റ് മൈക്കിള്‍സ് പള്ളിയില്‍
പഴയിടം: സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ 30 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ അറിയിച്ചു.
30നു വൈകുന്നേരം നാലിന് കൊടിയേറ്റ്, 4.30ന് റാസ, 6.30ന് സെമിത്തേരി സന്ദര്‍ശനം, രാത്രി ഏഴിന് കലാസന്ധ്യ, 8.30ന് സ്റ്റേജ് പ്രോഗ്രാം. 31ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് മൂന്നിന് കഴുന്ന് പ്രദക്ഷിണം, നാലിന് വിശുദ്ധ കുര്‍ബാന, 6.15ന് പഴയിടം പന്തലിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് സ്നേഹവിരുന്ന്. ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, 10ന് വിശുദ്ധ കുര്‍ബാന, 12ന് പ്രദക്ഷിണം. രാത്രി ഏഴിന് ഗാനമേള.
തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ
തമ്പലക്കാട്: സെന്റ് തോമസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ തോമ്മാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സകല വിശുദ്ധരുടെയും സംയുക്ത തിരുനാൾ 30 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് വികാരി ഫാ. ജോസ് തറപ്പേൽ അറിയിച്ചു.
30നു വൈകുന്നേരം 5.15ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, തുടർന്ന് മരിച്ചവരുടെ ഓർമ, സെമിത്തേരി സന്ദർശനം. 31നു രാവിലെ 6.15ന് വിശുദ്ധ കുർബാന, 7.30ന് തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം 5.15ന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, 6.45ന് സെന്റ് മേരീസ് കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് ബാന്റ് ഡിസ്പ്ലേ, സ്നേഹവിരുന്ന്. ഫെബ്രുവരി ഒന്നിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, വചനപ്രഘോഷണം, 6.30ന് കുരിശിൻതൊട്ടി ചുറ്റി പ്രദക്ഷിണം, രാത്രി 7.30ന് സൂപ്പർഷോ.
വെച്ചൂച്ചിറ സെന്റ് ജോസഫ് പള്ളിയിൽ
വെച്ചൂച്ചിറ: സെന്റ് ജോസഫ് പളളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ നാളെ മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് വികാരി ഫാ. ജേക്കബ് പാണ്ടിയാംപറമ്പിൽ അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, വചനപ്രഘോഷണം. 30നു വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, നേർച്ച. 31നു വൈകുന്നേരം 4.45ന് തിരുനാൾ കുർബാന, തുടർന്ന് ടൗൺ ചുറ്റി സെന്റ് തോമസ് പള്ളിയിലേക്ക് പ്രദക്ഷിണം. ഫെബ്രുവരി ഒന്നിനു രാവിലെ എട്ടിനും 10.30നും വിശുദ്ധ കുർബാന.
കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ
കോരുത്തോട്: സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മദർ തെരേസായുടെയും സംയുക്ത തിരുനാൾ 30 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് വികാരി ഫാ. സക്കറിയാസ് ഇല്ലിക്കമുറി അറിയിച്ചു.
30നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, 6.45ന് കലാസന്ധ്യ. 31നു രാവിലെ 6.30നും വൈകുന്നേരം 4.15നും വിശുദ്ധ കുർബാന, ആറിന് കോരുത്തോട് ടൗണിലേക്ക് പ്രദക്ഷിണം, രാത്രി 8.45ന് ശബ്ദവർണ വിസ്മയം. ഫെബ്രുവരി ഒന്നിനു രാവിലെ 6.30നും പത്തിനും വിശുദ്ധ കുർബാന, തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം, രാത്രി ഏഴിന് നാടകം.
District News
മണിയം കുന്ന് പള്ളിയിൽ
തിരുനാൾ
മണിയംകുന്ന്: തിരുഹൃദയപള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. വൈകുന്നേരം നാലിനു പള്ളിയില്‍നിന്ന് വിവിധ പന്തലുകളിലേക്ക് പ്രദക്ഷിണം, രാതി എട്ടിന് പനച്ചികപ്പാറയില്‍ പ്രദക്ഷിണ സംഗമം.
മൂന്നാനി പള്ളിയില്‍
തിരുനാള്‍
പാലാ: മൂന്നാനി സെന്റ് പീറ്റേഴ്സ് പള്ളിയില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെയും തിരുനാള്‍ സംയുക്തമായി ആഘോഷിക്കുമെന്ന് വികാരി ഫാ. കുര്യന് ആനിത്താനം അറിയിച്ചു. 29 മുതല്‍ ഫെബ്രുവരി അഞ്ച് വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്. ആറിന് വെകുന്നേരം 5.15ന് കൊടിയേറ്റ് രാത്രി ഏഴിന് ഗാനമേള. ഏഴിന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, ആറിന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് വെകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, 6.15ന് പ്രദക്ഷിണം.
പനച്ചികപ്പാറയിൽ പ്രദക്ഷിണ
സംഗമം ഇന്ന്
പൂഞ്ഞാര്‍: അരുവിത്തുറ, പൂഞ്ഞാര്‍ ഫൊറോനകളില്‍നിന്നും മണിയംകുന്ന് ഇടവകയില്‍നിന്നുമുള്ള വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള പ്രദക്ഷിണങ്ങള്‍ പനച്ചികപാറയില്‍ ഇന്നു വൈകുന്നേരം എട്ടിന് സംഗമിക്കും. മൂന്ന് ഇടവകകളിലുംനിന്നെത്തുന്ന തിരുസ്വരൂപങ്ങള്‍ പഞ്ചായത്ത് പടിക്കലെത്തി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഒറ്റപ്രദക്ഷിണമായി ടൗണ്‍ പന്തലിലേക്ക് നിങ്ങും. തുടര്‍ന്നു ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍ സന്ദേശം നല്‍കും.
കുറവിലങ്ങാട്
പള്ളിയിൽ ഇന്ന്
5.30- തിരുസ്വരൂപ പ്രതിഷ്ഠ. 5.30- വിശുദ്ധ കുർബാന- ഫാ. പോൾ കുന്നുംപുറം, 7.00- വിശുദ്ധ കുർബാന- ഫാ. ജോർജ് വടയാറ്റുകുഴി, 8.30- വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നു, 8.40- വിശുദ്ധ കുർബാന- ഫാ. ജോസഫ് മണിയഞ്ചിറ, 10.00- ബാവുസ- ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, 11.00- വിശുദ്ധ കുർബാന- മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, 2.30- വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് തിരികെ മാർത്തോമ്മാ പേടകത്തിൽ പ്രതിഷ്ഠിക്കുന്നു. 2.45- വിശുദ്ധ കുർബാന- ഫാ. ജോർജ് കാരാംവേലി, 4.00- ബാവുസ- ഫാ. മാത്യു വെണ്ണായപ്പിള്ളി, 5.00- വിശുദ്ധ കുർബാന- റവ.ഡോ. ടോം ഓലിക്കരോട്ട്, 8.15- പകലോമറ്റം, തോട്ടുവ, കുര്യനാട് -കോഴാ എന്നിവിടങ്ങളിലുള്ള പ്രദക്ഷിണങ്ങൾ പള്ളിയിൽനിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയിൽ സംഗമിക്കുന്നു, 8.30- ലദീഞ്ഞ്, 9.15 വിശുദ്ധ കുർബാനയുടെ ആശീർവാദം, 9.30- കരോട്ടേക്കുന്നേൽ -കുറവിലങ്ങാട് കരക്കാരുടെ നേതൃത്വത്തിൽ പാച്ചോർ നേർച്ച, 9.40- കരോട്ടേക്കുന്നേൽ-കുറവിലങ്ങാട് കരക്കാരുടെ അവകാശങ്ങൾ കൈമാറുന്നു.
കുറവിലങ്ങാട് പള്ളിയിൽ നാളെ
5.30 വിശുദ്ധ കുർബാന- ഫാ. ആന്റണി വാഴക്കാലായിൽ, 7.00- വിശുദ്ധ കുർബാന- ഫാ. മാത്യു പുതിയിടം, 9.00 ആനവായ് ചക്കരനേർച്ച ആശീർവദിക്കൽ, 9.30- ബാവുസ- റവ.ഡോ. ജോൺ കണ്ണന്താനം , 10.30- ആഘോഷമായ തിരുനാൾ കുർബാന- മാർ ജോസഫ് കല്ലറങ്ങാട്ട്, 12.50 കപ്പൽ സംവഹിക്കുന്നതിന് കടപ്പൂർകരക്കാർക്ക് ആർച്ച്പ്രീസ്റ്റ് അനുമതി നൽകുന്നു, 1.00- യോനാപ്രവാചകന്റെ നിനവേയാത്രയുടെ സ്മരണകൾ ഉണർത്തുന്ന കപ്പൽ പ്രദക്ഷിണം, 3.30- വിശുദ്ധ കുർബാന- ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽകളപ്പുര, 5.00- വിശുദ്ധ കുർബാന- മോൺ. ഡോ. ജോസഫ് തടത്തിൽ, 6.00- കടപ്പൂര് കരക്കാരുടെ വെച്ചൂട്ട്, 6.15- കടപ്പൂര് കരക്കാരുടെ അവകാശങ്ങൾ കൈമാറൽ. 6.30- വിശുദ്ധ കുർബാന- ഫാ. തോമസ് പൈങ്ങോട്ട്, 7.30- ബാവുസ - ഫാ. മാത്യു കവളമ്മാക്കൽ.
കുറവിലങ്ങാട് പള്ളിയിൽ ബുധനാഴ്ച
5.30- വിശുദ്ധ കുർബാന- ഫാ. പോൾ മഠത്തിൽകുന്നേൽ, 7.00- ആഘോഷമായ വിശുദ്ധ കുർബാന- ഫാ. തോമസ് ഉറുമ്പിൽത്തടത്തിൽ, 9.00- ബാവുസ - ഫാ. തോമസ് തയ്യിൽ, 10.30- ആഘോഷമായ തിരുനാൾ റാസ- ഫാ. ജോസഫ് ചെരുവിൽ, ഫാ. സെബാസ്റ്റ്യൻ പെട്ടപുഴ, ഫാ. ജയിംസ് ആണ്ടാശേരി, ഫാ. ജോൺ നടുത്തടം, 3.00 - ബാവുസ- ഫാ. ജോസഫ് നരിതൂക്കിൽ, 4.00- വിശുദ്ധ കുർബാന- റവ.ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ, 6.00- പ്രദക്ഷിണം (ജൂബിലി കപ്പേളയിലേക്ക്), 8.00- വിശുദ്ധ കുർബാനയുടെ ആശീർവാദം, 8.10- കാളികാവ് കരക്കാരുടെ നേതൃത്വത്തിൽ പാച്ചോർ നേർച്ച, 8.20- കാളികാവ് കരക്കാർക്ക് അവകാശം കൈമാറൽ, 8.30- ഇടവകയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും പള്ളിയോഗപ്രതിനിധികളും ചേർന്ന് ആഘോഷമായി കഴുന്നെടുക്കുന്നു, 11.15- തിരുസ്വരൂപങ്ങൾ അൾത്താരയിൽ തിരികെ പ്രതിഷ്ഠി ക്കുന്നു.
District News
ചീനിക്കുഴി പള്ളിയില്‍ തിരുനാൾ
ചീനിക്കുഴി: സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ഇന്നുമുതല്‍ 26 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, പ്രസംഗം- ഫാ. ജീവന് തുണ്ടിയില്‍. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പ്രസംഗം- ഫാ. തോമസ് വെങ്ങാലുവക്കേല്‍. വൈകുന്നേരം അഞ്ചിന് തിരുനാള്‍കുര്‍ബാന- ഫാ. ജോണ്സണ് ഒറോപ്ലാക്കല്‍.
6.30നു പ്രദക്ഷിണം, പ്രസംഗം. 7.30ന് സ്നേഹവിരുന്ന്. 26നു രാവിലെ 10.30ന് തിരുനാള്‍കുര്‍ബാന- ഫാ. ജോണ്‍ തോട്ടുകുളപ്പനാനിയില്. പ്രസംഗം- ഫാ. മാത്യു തറപ്പില്‍. തുടര്‍ന്നു പ്രദക്ഷിണം, 12.30ന് സമാപന ആശിര്‍വാദം എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. തോമസ് വെങ്ങാലുവക്കേല്‍ സിഎംഐ അറിയിച്ചു.
തുടങ്ങനാട് ഫൊറോന പള്ളിയിൽ തിരുനാൾ
തുടങ്ങനാട്: സെന്റ് തോമസ് ഫൊറോനപള്ളി തിരുനാളിനു കൊടിയേറി. ഇന്ന് 6.15ന് വിശുദ്ധ കുര്‍ബാന - ഫാ. മൈക്കിള്‍ ചാത്തന്‍കുന്നേല്‍, അഞ്ചിന് കഴുന്ന് പ്രദക്ഷിണം,
5.30ന് പ്രദക്ഷിണ സംഗമം, റോഡിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും, വൈകുന്നേരം 6.45ന് വിശുദ്ധ കുര്‍ബാന, സന്ദേശം- ഫാ. ജോസഫ് കുറുപ്പശേരില്‍. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന-ഫാ. സ്കറിയ മലമാക്കല്‍, ആറിന് പ്രദക്ഷിണം, 6.30ന് ലദീഞ്ഞ്, 6.45ന് പ്രദക്ഷിണം, 7.15ന് ലദീഞ്ഞ്, പ്രദക്ഷിണം, എട്ടിന് സമാപനാശീര്‍വാദം, കലാസന്ധ്യ എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോണ്സണ് പുള്ളീറ്റ് അറിയിച്ചു.
District News
കുഞ്ചിത്തണ്ണി പള്ളിയിൽ തിരുനാൾ
കുഞ്ചിത്തണ്ണി: ഹോളിഫാമിലി ഫൊറോന പള്ളിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷവും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ഇടവക തിരുനാളും സംയുക്തമായി നടത്തും. 25ന് രാവിലെ 6.45ന് ജപമാല, 7.20ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേലിനു സ്വീകരണം, 7.30ന് പൊന്തിഫിക്കൽ കുർബാന, ദേവാലയ ശിലാസ്ഥാപനം - മാർ ജോണ്‍ നല്ലിക്കുന്നേൽ, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന.
30ന് ഉച്ചകഴിഞ്ഞ് 4.15ന് ജപമാല, 4.45ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - മോണ്‍. ജോസ് കരിവേലിക്കൽ, സെമിത്തേരി സന്ദർശനം, വാഹന വെഞ്ചരിപ്പ്. 31ന് രാവിലെ ആറിന് വിശുദ്ധ കുർബാന, അന്പ് പ്രയാണം, വൈകുന്നേരം 3.45ന് ജപമാല, നൊവേന, 4.30ന് ആഘോഷമായ പാട്ടുകുർബാന - ഫാ. സിജൻ പോൾ ഊന്നുകല്ലേൽ സിഎംഐ, പ്രദക്ഷിണം ടൗണ്‍ കപ്പേളയിലേക്ക്.
എല്ലക്കൽ പള്ളിയിൽ തിരുനാൾ
എല്ലക്കൽ: സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക തിരുനാൾ തുടങ്ങി. ഇന്ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 3.45ന് ജപമാല, നൊവേന, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. തോമസ് പുത്തൂർ, ആറിന് പ്രദക്ഷിണം തേക്കുംകാനം വിശുദ്ധ അൽഫോൻസാ കപ്പേളയിലേക്ക്, തിരുനാൾ സന്ദേശം - ഫാ. ജോസഫ് പൈന്പിള്ളിൽ, ആകാശവർണങ്ങൾ, 8.30ന് സമാപന ആശീർവാദം. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ജപമല, നൊവേന, 10.30ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം - ഫാ. ജിന്റോ പുത്തൻപുരയിൽ, 12.30ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്, രാത്രി ഏഴിന് പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള.
ചീനിക്കുഴി പള്ളിയില്‍ തിരുനാള്‍
ചീനിക്കുഴി: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, പ്രസംഗം - ഫാ. ജീവന് തുണ്ടിയില്‍. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പ്രസംഗം - ഫാ. തോമസ് വെങ്ങാലുവക്കേല്‍, വൈകുന്നേരം അഞ്ചിന് തിരുനാള്‍ കുര്‍ബാന റവ.ഡോ. ജോണ്സണ് ഒറോപ്ലാക്കല്‍, 6.30ന് പ്രദക്ഷിണം, പ്രസംഗം, 26ന് രാവിലെ 10.30ന് തിരുനാള്‍ കുര്‍ബാന - ഫാ. ജോണ്‍ തോട്ടുകുളപ്പനാനിയില്, പ്രസംഗം - ഫാ. മാത്യു തറപ്പില്‍, 12.15ന് പ്രദക്ഷിണം, 12.30ന് സമാപനാശീര്‍വാദം.
District News
നസ്രത്ത്ഹിൽ പള്ളിയിൽ
കുറവിലങ്ങാട്: നസ്രത്ത്ഹിൽ തിരുക്കുടുംബ പള്ളിയിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടനകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി തിരുനാൾ കൊടിയേറ്റി. വിശുദ്ധ കുർബാനയെത്തുടർന്ന് ദിവ്യകാരുണ്യ ആരാധനയും നടത്തി.
ഇന്ന് ഏഴിന് വിശുദ്ധ കുർബാന. 4.30ന് പാലാ വിൻസെൻഷ്യൽ മൈനർ സെമിനാറി റെക്ടർ റവ.ഡോ. മാത്യു വട്ടംതൊട്ടിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. സ്നേഹവിരുന്നും നടക്കും. നാളെ 10ന് വിൻസെൻഷ്യൻ സുപ്പീരിയർ ജനറൽ ഫാ. പോൾ പുതുവ വിശുദ്ധ കുർബാന അപ്പിച്ച് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
പൂവരണി പള്ളിയില്‍
പൂവരണി: പൂവരണി പള്ളിയില്‍ ഈശോയുടെ തിരുഹൃദയ തിരുനാള്‍ ആരംഭിച്ചു. ഇന്നു രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, 6.30ന് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 5.30നും ഏഴിനും പത്തിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, ആറിന് പ്രദക്ഷിണം.
വെള്ളികുളം പള്ളിയിൽ
വെള്ളികുളം: സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും തിരുനാള്‍ ഇന്നുമുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കും.
28ന് ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള കഴുന്നു പ്രദക്ഷിണം. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, നൊവേന. 29നു വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. ജോജോ പുത്തന്‍പുരയ്ക്കല്‍. തുടര്‍ന്ന് ഗ്രോട്ടോയിലേക്ക് ജപമാല പ്രദക്ഷിണം. ഇടവക ദിനമായ 30നു വൈകുന്നേരം നാലിന് കൊടിയേറ്റ്. 4.15ന് വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. മാത്യു മുകളേല്‍. തുടർന്നു മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന, വാഹന വെഞ്ചരിപ്പ്, കലാസന്ധ്യ. 31നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. സിബി പാറടിയില്‍ ഒഎഫ്എം. 5.45ന് പ്രദക്ഷിണം ഒറ്റയീട്ടി പന്തലിലേക്ക്. സന്ദേശം - ഫാ. ജോസഫ് ആലഞ്ചേരില്‍, രാത്രി 9.15ന് സമാപന ആശീര്‍വാദം. തിരുനാള്‍ ദിനമായ ഫെബ്രുവരി ഒന്നിന് രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, നൊവേന, തിരുസ്വരൂപ പ്രതിഷ്ഠ. ഉച്ചകഴിഞ്ഞ് മൂന്നിന് കഴുന്ന് എഴുന്നള്ളിക്കല്‍, വൈകുന്നേരം നാലിന് തിരുനാള്‍ കുര്‍ബാന - ഫാ. ജോര്‍ജ് പ്ലാത്തോട്ടത്തില്‍. 5.45ന് മാതാവിന്റെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, സ്നേഹവിരുന്ന്, ഗാനമേള.
District News
പള്ളിക്കാമുറി പള്ളിയില്‍
പള്ളിക്കാമുറി: വിശുദ്ധ കൊച്ചുത്രേസ്യ പള്ളിയില്‍ ഇടവകമധ്യസ്ഥയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്നു കൊടിയേറും. ഇന്നു രാവിലെ 6.15നു വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, കൊടിയേറ്റ്. നാളെ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന. 6.45ന് അമ്പ്, മുടി എഴുന്നള്ളിക്കല്‍. 4.30നു വിശുദ്ധ കുര്‍ബാന-ഫാ. ജിതിന് വടക്കേല്‍. സന്ദേശം-ഫാ. ജോര്‍ജ് മാറാപ്പിള്ളില്‍. അഞ്ചിന് പ്രദക്ഷിണം-ഫാ. ഫ്രാന്‍സിസ് മഠത്തിപ്പറമ്പില്‍, ഫാ. സുരേഷ് ഒഎഫ്എം. 7.45നു സമാപന ആശീര്‍വാദം. 25നു രാവിലെ 5.45നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. 4.30നു തിരുനാള്‍കുര്‍ബാന-ഫാ. ഇമ്മാനുവല്‍ കുന്നംകുളം. സന്ദേശം-ഫാ. ജോര്‍ജി കാട്ടൂര്‍. ആറിന് പ്രദക്ഷിണം- ഫാ. ജിനോ, ഫാ. സന്തോഷ് ഒഎഫ്എം. ഏഴിന് പള്ളിയിലേക്ക് പ്രദക്ഷിണം. 7.45നു സമാപന ആശീര്‍വാദം. 26നു മരിച്ചവരുടെ ഓര്‍മദിനം. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം ഇവയാണ് പരിപാടികളെന്നു വികാരി ഫാ. ജോസ് കളപ്പുരയ്ക്കല്‍ അറിയിച്ചു.
ഏഴല്ലൂര്‍ പള്ളിയില്‍
ഏഴല്ലൂര്‍: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഇടവകമധ്യസ്ഥന്റെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ പത്തിന് വിശുദ്ധ കുര്‍ബാന. 11.15 മുതല്‍ വൈകുന്നേരം 4.15 വരെ ആരാധന. അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന. ആറിന് കൊടിയേറ്റ്, ലദീഞ്ഞ്. നാളെ രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, വീടുകളിലേക്ക് അമ്പെഴുന്നള്ളിക്കല്‍. 4.30നു വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. ജോര്‍ജ് പുതുമനതൊട്ടിയില്. തുടര്‍ന്നു പ്രദക്ഷിണം. 25നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 4.30നു ജപമാല, തുടര്‍ന്നു തിരുനാള്‍കുര്‍ബാന-ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍. സന്ദേശം-ഫാ. ജോസഫ് കൊച്ചുപറമ്പില്‍. തുടര്‍ന്നു പ്രദക്ഷിണം. 25നു മരിച്ചവരുടെ ഓര്‍മദിനം. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോര്‍ജ് പുല്ലന് അറിയിച്ചു.
കരിമ്പൻ പള്ളിയിൽ
കരിമ്പൻ: സെന്റ് മേരീസ് പള്ളിയിൽ ജൂബിലി വർഷ സമാപനത്തിനും ഇടവക തിരുനാളിനും കൊടിയേറി. ഇടുക്കി രൂപത മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ കുർബാനയോടെ ആരംഭിച്ച തിരുന്നാളാഘോഷം 25ന് സമാപിക്കുമെന്ന് വികാരി ഫാ. ജോസഫ് പാലക്കുടിയിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം 4.30 ന് ജൂബിലി ഭവന വെഞ്ചരിപ്പ്. അഞ്ചിന് തിരുനാൾ കുർബാന - ഫാ. ജോസഫ് വെളിഞ്ഞാലിൽ, സെമിത്തേരി സന്ദർശനം. നാളെ വൈകുന്നേരം 4.30ന് നൊവേന, അഞ്ചിന് തിരുനാൾ കുർബാന - ഫാ. സിന്റോ ആലുങ്കൽ സിഎംഐ, 6.30ന് ടൗൺ പ്രദക്ഷിണം. 25ന് വൈകുനേരം 4.30ന് ലദീഞ്ഞ്, തിരുനാൾ കുർബാന, സന്ദേശം - ഫാ. ജോസഫ് ചുനയൻമാക്കൽ, രാത്രി 7.30ന് കോട്ടയം കമ്യൂണിക്കേഷൻസിന്റെ ഗാനമേള.
വെള്ളയാംകുടി സെന്റ് ജോർജ്
ഫൊറോന പള്ളിയിൽ
കട്ടപ്പന: വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 23, 24, 25 തീയതികളിൽ ആചരിക്കും. ഇന്നു വൈകുന്നേരം 4.15ന് തിരുനാളിനു കൊടിയേറും. തുടർന്ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഇടുക്കി രുപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ കാർമികത്വം വഹിക്കും.
24ന് രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന - മെൽബണ്‍ രൂപത കത്തീഡ്രൽ വികാരി ഫാ. മാത്യു അരീപ്ലാക്കൽ, പ്രദക്ഷിണം ഇടുക്കി കവല ചുറ്റി തിരികെ പള്ളിയിലേക്ക്.
25ന് രാവിലെ ഏഴിനും എട്ടിനും ഒൻപതിനും വിശുദ്ധ കുർബാന, 10ന് വാഹന വെഞ്ചരിപ്പ്, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന - ഫാ. ജോജു സിഎസ്ടി,
സന്ദേശം - ഫാ. റോയി കണ്ണൻചിറ സിഎംഐ, വൈകുന്നേരം 7.30ന് തിരുവനന്തപുരം ജോസ്കോ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുമെന്ന് വികാരി മോണ്‍. ഏബ്രാഹാം പുറയാറ്റ്, സാജൻ വലിയകുന്നൽ, മത്യു കൊല്ലിത്തടത്തിൽ, ജിനോഷ് ജോസഫ്, ലിബിൻ ചാക്കോ എന്നിവർ അറിയിച്ചു.
കാമാക്ഷി സെന്റ് ആന്റണീസ് പള്ളിയിൽ
കാമാക്ഷി: സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക തിരുനാൾ ഇന്നു മുതൽ 26 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ആനന്ദ് പള്ളിവാതുക്കൽ അറിയിച്ചു. 23ന് ഉച്ചകഴിഞ്ഞ് നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, പ്രസംഗം - ഫാ. ജോസ് അക്കൂറ്റ്, സെമിത്തേരി സന്ദർശനം, വാഹന വെഞ്ചരിപ്പ്, കുടുംബസംഗമം. 24ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന - ഫാ. പ്രിൻസ് പരത്തിനാൽ സിഎംഐ, പ്രദക്ഷിണം. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് തിരുനാൾ കുർബാന - ഫാ. ജോജു അടന്പക്കല്ലേൽ, സന്ദേശം - ഫാ. ജയിംസ് പൊന്നന്പേൽ, പ്രദക്ഷിണം കാമാക്ഷി ടൗണ്‍ പന്തലിലേക്ക്. 26ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, 9.15ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ ഡീക്കൻ മെൽബിൻ അയ്യുന്നിക്കലിന്റെ പൗരോഹിത്യ സ്വീകരണം.
എൻആർസിറ്റി പള്ളിയിൽ
രാജാക്കാട്: എൻആർസിറ്റി സെന്റ് മേരീസ് ക്നാനായ പള്ളി തിരുനാളിന് ഇന്നു കൊടിയേറും. തിരുനാൾ 25ന് സമാപിക്കുമെന്ന് വികാരി ഫാ. ഷെറിൻ കുരിക്കിലേട്ട് അറിയിച്ചു. 23ന് വൈകുന്നേരം 4.30ന് ജപമാല,അഞ്ചിന് കൊടിയേറ്റ്, 5.15ന് ലദീഞ്ഞ്, 5.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. നാളെ വൈകുന്നേരം അഞ്ചിന് ഫാ. ദീപു ഇടപ്പുറത്തിന്റെ മുഖ്യ കാർമികത്വത്തിൽ പടമുഖം ഫൊറോനയിലെ വൈദികർ പങ്കെടുക്കുന്ന ആഘോഷമായ സമൂഹബലി, വചനസന്ദേശം - ഫാ. ഷാജു ചാമപ്പാറ, 6.30ന് തിരുനാൾ പ്രദക്ഷിണം എൻആർസിറ്റി ടൗണ്‍ കുരിശുപള്ളിയിലേക്ക്, ലദീഞ്ഞ്, 8.30ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. വയലിൻ, ചെണ്ട ഫ്യൂഷൻ ഷോ. 25ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന,10ന് ഫാ. മാത്യൂസ് വലിയപുത്തൻപുരയ്ക്കൽ, ഫാ. ഷിജു ആവണൂർ, ഫാ. ജിതിൻ മച്ചാനിക്കൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം - മോണ്‍. ജോസ് നരിതൂക്കിൽ, തിരുനാൾ പ്രദക്ഷിണം മരിയൻ ജംഗ്ഷനിലേക്ക്, പരിശുദ്ധ കുർബാനയുടെ ആശീർവാദം - ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, ഊട്ടുനേർച്ചു.
ചെറുവള്ളിക്കുളം പള്ളിയിൽ
ചെറുവള്ളിക്കുളം: സെന്റ് ജോർജ് പള്ളിയിൽ ഇടവക തിരുനാൾ 23, 24, 25 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് നെല്ലിമലമറ്റത്തിൽ അറിയിച്ചു. ഇന്നു വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം - ഫാ. അഖിൽ പൈക്കര,ആറിന് സെമിത്തേരി സന്ദർശനം, കഴുന്ന് വീടുകളിലേക്ക്. നാളെ വൈകുന്നേരം 4.15ന് കഴുന്നു പ്രദക്ഷിണം, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന (സുറിയാനി ക്രമത്തിൽ), പ്രസംഗം - ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ, ഏഴിന് നാടകം - കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ "ഒറ്റ'. 25ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ റാസ - മാർ ജേക്കബ് മുരിക്കൻ, ഫാ. ജോർജ് കൊച്ചുപറന്പിൽ, ഫാ. മാത്യു കരോത്ത്, 6.45ന് പ്രദക്ഷിണം കോട്ടൂർ കുരിശടിയിലേക്ക്.
District News
മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ
മണിപ്പുഴ: ക്രിസ്തുരാജ് പള്ളിയിൽ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നു മുതൽ 25 വരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് കുഴിക്കാട്ട് അറിയിച്ചു. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.
നാളെ രാവിലെ ഏഴിനും വൈകുന്നേരം 4.15നും വിശുദ്ധ കുർബാന, ആറിന് വെൺകുറിഞ്ഞി പന്തലിലേക്കും രാത്രി എട്ടിന് മണിപ്പുഴ കുരിശടിയിലേക്കും പ്രദക്ഷിണം, 8.30ന് വാദ്യഘോഷങ്ങൾ. 25ന് രാവിലെ 6.45ന് വിശുദ്ധ കുർബാന. 9.15ന് വാഹന വെഞ്ചരിപ്പ്, 9.30ന് തിരുനാൾ കുർബാന, സന്ദേശം. ഉച്ചയ്ക്ക് 12ന് സ്നേഹവിരുന്ന്.
വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയിൽ
വഞ്ചിമല: സെന്റ് ആന്റണീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നു മുതൽ 25 വരെ നടക്കുമെന്ന് വികാരി ഫാ. തോമസ് നിരപ്പേൽ അറിയിച്ചു. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.45ന് വിശുദ്ധ കുർബാന. 6.30ന് സെമിത്തേരി സന്ദർശനം, നേർച്ച വിതരണം.
നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദക്ഷിണം. രാത്രി ഏഴിന് കലാസന്ധ്യ. 25ന് വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, 6.30ന് പുളിക്കൽ പീടിക തെക്കേപന്തലിലേക്കും രാത്രി 7.30ന് നെല്ലാംതടംപടി വടക്കേ പന്തലിലേക്കും പ്രദക്ഷിണം. രാത്രി 8.30ന് സ്നേഹവിരുന്ന്.
കളത്തൂക്കടവ് പള്ളിയിൽ
കളത്തൂക്കടവ്: വിശുദ്ധ ജോൺ മരിയ വിയാനി പള്ളിയിൽ വിശുദ്ധ ജോൺ മരിയ വിയാനിയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി. ഇന്നു വൈകുന്നേരം 5.15ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, പരേതർക്കായി സെമിത്തേരിയിൽ പ്രാർഥന, വാഹന വെഞ്ചിരിപ്പ്. നാളെ രാവിലെ 6.30 ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന - ഫാ. ജോസഫ് പുള്ളോലിൽ. 6.15ന് പ്രദക്ഷിണം വിവിധ പന്തലുകളിലേയ്ക്ക്.
25നു രാവിലെ 5.30ന് തിരുസ്വരൂപ പ്രതിഷ്ഠ, 5.45നും 7.30 നും വിശുദ്ധ കുർബാന - ഫാ. ആന്റണി ആലപ്പാട്ടുകുന്നേൽ, വൈകുന്നേരം 4.15ന് തിരുനാൾ കുർബാന, സന്ദേശം - ഫാ. ജോർജ് ഞാറ്റു തൊട്ടിയിൽ , 6.15ന് പ്രദക്ഷിണം, ടൗൺ കപ്പേളയിലേക്ക്. 7.15ന് ലദീഞ്ഞ്, സന്ദേശം - ഫാ. ആന്റണി തോണക്കര. എട്ടിന് പ്രദക്ഷിണം പള്ളിയിലേക്ക്. 8.15ന് സമാപന പ്രാർഥന, സ്നേഹവിരുന്ന്, കലാസന്ധ്യ.
വാകക്കാട് പള്ളിയിൽ
വാകക്കാട്: സെന്റ് പോൾസ് പള്ളിയിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. 24നു രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന - ഫാ. ജോസഫ് കുഴിഞ്ഞാലിൽ, തുടർന്ന് ജപമാല പ്രദക്ഷിണം.
പ്രധാന തിരുനാൾദിനമായ 25ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന - ഫാ. ജോസഫ് കുറുപ്പശേരി. 6.30ന് പ്രദക്ഷിണം റോസ മിസ്റ്റിക്ക മാതാവിന്റെ കപ്പേളയിലേക്ക്. രാത്രി 8.30ന് സമാപന ആശീർവാദം. തുടർന്ന് മാജിക് കാർണിവൽ ഷോയും ആകാശവിസ്മയവും.
പ്രദക്ഷിണ സംഗമം
ഏഴാച്ചേരി: പള്ളിയിലെ വിശുദ്ധ സ്നാപഹയോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ ഭാഗമായുള്ള നാലുകര പ്രദക്ഷിണസംഗമം 25ന് രാത്രി ഏഴിന് ചെറുനിലം, ഏരിമറ്റം, ഗാന്ധിപുരം, ഏഴാച്ചേരി ബാങ്ക് ജംഗ്ഷന് എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണങ്ങളാണ് കുരിശുപള്ളി കവലയില്‍ സംഗമിക്കുന്നത്.
ഇന്നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, കുരിശുപള്ളിയിലേക്ക് ജപമാല പ്രദക്ഷിണം. രാത്രി ഏഴിന് പള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് കലാസന്ധ്യ, സ്നേഹവിരുന്ന്. 25ന് രാവിലെ ഏഴിനും 10നും വിശുദ്ധ കുര്‍ബാന, 8.15ന് തിരുസ്വരൂപ പ്രതിഷ്ഠ. രാത്രി 7.30ന് പ്രദക്ഷിണ സംഗമം 8.45 ആകാശവിസ്മയം. 26ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, കൊടിയിറക്ക്.
District News
കണ്ണിമല സെന്റ് ജോസഫ്സ് പള്ളിയിൽ
കണ്ണിമല: സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 25 വരെ നടക്കുമെന്ന് വികാരി ഫാ. ദീപു പുത്തൻപുരയ്ക്കൽ അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.40ന് വിശുദ്ധ കുർബാന, ആറിന് സെമിത്തേരി സന്ദർശനം. 24ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, 5.30ന് കണ്ണിമല പന്തലിലേക്ക് പ്രദക്ഷിണം. 25ന് രാവിലെ 6.30നും 10നും വിശുദ്ധ കുർബാന, ഉച്ചയ്ക്ക് 12ന് പള്ളി ചുറ്റി പ്രദക്ഷിണം, 12.30ന് സ്നേഹവിരുന്ന്.
കപ്പാട് മാർ സ്ലീവാ പള്ളിയിൽ
കപ്പാട്: മാർ സ്ലീവാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ബെനദിക്തോസിന്റെയും തിരുനാൾ നാളെ മുതൽ 25 വരെ നടക്കുമെന്ന് വികാരി ഫാ. ആന്റണി മണിയങ്ങാട്ട്, സഹവികാരി ഫാ. മാത്യു നിരപ്പേൽ എസ്വിഡി എന്നിവർ അറിയിച്ചു.
നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, 6.30ന് സെമിത്തേരി സന്ദർശനം. 24ന് രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന, ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 6.30ന് ബേത്ലഹേം കപ്പേളയിലേക്ക് കഴുന്ന് പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണം പള്ളിയിലേക്ക്.
25ന് രാവിലെ 5.30നും ഒന്‍പതിനും വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം, 6.45ന് ബേത്ലഹേം കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി 7.30ന് ചെണ്ടമേളം.
വണ്ടൻപതാൽ സെന്റ് പോൾസ് പള്ളിയിൽ
മുണ്ടക്കയം: വണ്ടൻപതാൽ സെന്റ് പോൾസ് പള്ളിയിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 25 വരെ നടക്കുമെന്ന് വികാരി ഫാ. പോൾ നെല്ലിപ്പള്ളിൽ അറിയിച്ചു. നാളെ വൈകുന്നേരം നാലിന് ജപമാല, കൊടിയേറ്റ്, വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് ഇടവകദിനം.
24ന് രാവിലെ 6.30ന് നൊവേന, 6.45ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, രാത്രി ഏഴിന് ഗാനമേള. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, സന്ദേശം, ആറിന് വണ്ടൻപതാൽ കുരിശടിയിലേക്ക് പ്രദക്ഷിണം, തുടർന്ന് പള്ളിയിൽ പ്രാർഥന, വാദ്യമേളങ്ങൾ.
കൊണ്ടൂർ കുരിശുപള്ളിയിൽ
അരുവിത്തുറ: കൊണ്ടൂർ കുരിശുപള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 24, 25 തീയതികളിൽ ആഘോഷിക്കും, 24ന് ഉച്ചകഴിഞ്ഞ് അഞ്ചിന് അരുവിത്തു പള്ളിയിൽനിന്ന് കുരിശുപള്ളിയിലേക്ക് വിവിധ വാർഡുകൾ ചുറ്റിയുള്ള പന്തൽപ്രദക്ഷിണം. 9.30ന് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ തിരുനാളിന് കൊടിയേറ്റും.
25ന് ഉച്ചകഴിഞ്ഞ് നാലിന് ജപമാല, 4.30ന് ഫാ. തോമസ് പുത്തൻപുരയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധകുർബാന, ലദീഞ്ഞ്, സന്ദേശം. ആറിന് തിരുനാൾ പ്രദക്ഷിണം, ഏഴിന്,വല്യച്ചൻമല, അൽഫോൻസാ നഗർ ഭാഗത്തേക്കുള്ള പന്തൽ പ്രദക്ഷിണം, 9.30ന്,അരുവിത്തുറ പള്ളിയിൽ സമാപനം.
District News
ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍
മോനിപ്പള്ളി: ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെയും സെബസ്ത്യാനോസ് സഹദായുടെയും തിരുനാളിനു നാളെ തുടക്കമാകും. വൈകുന്നേരം 4.30നു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന വികാരി ഫാ. അഗസ്റ്റിന് അരഞ്ഞാണി പുത്തന്‍പുര. തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം.
24നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന സഹവികാരി ഫാ. സെബാസ്റ്റ്യന്‍ പെട്ടപ്പുഴ, വൈകുന്നേരം അഞ്ചിനു മണിയാക്കുപാറ കുരിശുപള്ളിയില്‍ വിശുദ്ധ കുര്‍ബാന -ഫാ. സെബാസ്റ്റ്യന്‍ കടുപ്പില്‍, തുടര്‍ന്നു പ്രദക്ഷിണം പള്ളിയിലേക്ക്. അഞ്ചിനു വാക്കാട് കുരിശുപള്ളിയില്‍ വിശുദ്ധ കുര്‍ബാന -ഫാ. ജോസഫ് കോനുക്കുന്നേല്. തുടര്‍ന്നു പള്ളിയിലേക്ക് പ്രദക്ഷിണം. 6.45നു കുര്യനാട് കുരിശുപള്ളിയില്നിന്നു പള്ളിയിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിനു കുരിശുംതൊട്ടിയില്‍ പഞ്ചപ്രദക്ഷിണ സംഗമം, 8.45നു പ്രദക്ഷിണം പള്ളിയിലേക്ക്, സnattuvishesham, local newsന്ദേശം- ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, തുടര്‍ന്നു സ്നേഹവിരുന്ന്.
25നു രാവിലെ ഏഴിനു സുറിയാനി കുര്‍ബാന- ഫാ. ജോര്‍ജ് പൊന്നംവരിക്കയില്‍, 3.45നു തിരുനാള്‍ റാസയ്ക്കു ഫാ. ജോസഫ് തെരുവില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസ് കളത്തിപ്പറമ്പില്‍, ഫാ. ജേക്കബ് കരിനാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. സന്ദേശം ഫാ. ജോണ്‍ കുഴികണ്ണില്‍, രാത്രി 6.30നു പ്രദക്ഷിണം, രാത്രി 7.30നു ഫ്യൂഷന്‍ ഗാനമേള.
ഇടക്കോലി പള്ളിയില്‍
ഇടക്കോലി: സെന്റ് ആന്‍സി ക്നാനായ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 24, 25 തിയതികളില്‍ ആഘോഷിക്കും. 24ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് -വികാരി ഫാ. ബിനു വളവുങ്കല്‍. 5.30ന് വിശുദ്ധ കുര്‍ബാന. രാത്രി 7.30ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം തച്ചന്. 25ന് രാവിലെ ഏഴിനും വൈകുന്നേരം 4.15നും വിശുദ്ധ കുര്‍ബാന. 6.45ന് പ്രദക്ഷിണം. രാത്രി 9.15ന് ആകാശവിസ്മയം.
കൊണ്ടൂർ കുരിശുപള്ളിയിൽ
അരുവിത്തുറ: കൊണ്ടൂർ കുരിശുപള്ളിയിൽ പരിശുദ്ധ കന്യാകമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ 24, 25 തീയതികളിൽ ആഘോഷിക്കും, 24ന് ഉച്ചകഴിഞ്ഞ് അഞ്ചിന് അരുവിത്തുറ പള്ളിയിൽനിന്ന് കുരിശുപള്ളിയിലേക്ക് വിവിധ വാർഡുകൾ ചുറ്റിയുള്ള പന്തൽപ്രദക്ഷിണം. 9.30ന് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ തിരുനാളിന് കൊടിയേറ്റും.
25ന് ഉച്ചകഴിഞ്ഞ് നാലിന് ജപമാല, 4.30ന് ഫാ. തോമസ് പുത്തൻപുരയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധകുർബാന, ലദീഞ്ഞ്, സന്ദേശം. ആറിന് തിരുനാൾ പ്രദക്ഷിണം, ഏഴിന്,വല്യച്ചൻമല, അൽഫോൻസാ നഗർ ഭാഗത്തേക്കുള്ള പന്തൽ പ്രദക്ഷിണം, 9.30ന്,അരുവിത്തുറ പള്ളിയിൽ സമാപനം.
District News
മൂന്നാര്‍ ബസിലിക്കയില്‍
മൂന്നാര്‍: ഹൈറേഞ്ചിലെ പ്രഥമ കത്തോലിക്ക ദേവാലയമായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് കൊടിയേറി. അന്തോണിയാര്‍ നഗറില്‍നിന്നു പതാക പ്രദക്ഷിണത്തോടെയാണ് തിരുനാളിനു തുടക്കം കുറിച്ചത്. ബസിലിക്ക റെക്ടര്‍ ഫാ. മൈക്കിള്‍ വലയിഞ്ചില് കൊടിയേറ്റി.
ഇന്നു വൈകുന്നേരം അഞ്ചിന് ദിവ്യബലി - ഫാ. ആന്റണി രാജ്. 27ന് ഷംഷാബാദ് രൂപത സഹായമെത്രാന്‍ റവ. ഡോ. തോമസ് പാടിയത്ത് പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും. 31 ന് പഴയ മൂന്നാര്‍ കെഡിഎച്ച്പി കമ്പനി വര്‍ക്ക്ഷോപ്പിനു സമീപത്തെ പന്തലില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും. ഫെബ്രുവരി ഒന്ന് തിരുനാള്‍ സമാപിക്കും.
വെട്ടിമറ്റം പള്ളിയില്‍
വെട്ടിമറ്റം: സെന്റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് 24നു വൈകുന്നേരം നാലിന് കൊടിയേറും. 4.30നു തിരുനാള്‍ റാസ. ഫാ. ചാള്‍സ് കപ്യാരുമലയില്‍, ഫാ. പോള്‍ അവിരാപ്പാട്ട്, ഫാ. സ്കറിയ കുന്നത്ത്. സന്ദേശം - ഫാ. ആന്റണി പുത്തന്‍കുളം.
6.30നു പ്രദക്ഷിണം. 25നു രാവിലെ 6.30നു ജപമാല, ഏഴിന് വിശുദ്ധ കുര്‍ബാന, 4.30നു ലദീഞ്ഞ്. അഞ്ചിന് തിരുനാള്‍ കുര്‍ബാന,സന്ദേശം - ഫാ. ജോര്‍ജ് പീച്ചാനിക്കുന്നേല്‍, 6.30നു പ്രദക്ഷിണം. 8.30നു സ്നേഹവിരുന്ന് എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. പോൾ വിലങ്ങുപാറയില്‍ അറിയിച്ചു.
എല്ലക്കല് പള്ളിയിൽ
രാജാക്കാട്: എല്ലക്കല് സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 23 മുതല്‍ 25 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോണ്‍ കല്ലൂര്‍ അറിയിച്ചു. 23നു വൈകുന്നേരം 4.30നു ജപമാല, അഞ്ചിന് കൊടിയേറ്റ്, തിരുനാള്‍ കുര്‍ബാന, വചനസന്ദേശം - ഫാ. ജെയ്ന്‍ മാട്ടേല്‍. തുടർന്നു തിരുശേഷിപ്പ് വണക്കം. രാത്രി ഏഴുമുതല്‍ സംഗീത നൃത്ത ചരിത്ര നാടകം - ധര്‍മഗിരിയുടെ ധര്മപുത്രന് .
24നു രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 3.45ന് ജപമാല, 4.15 നു നൊവേന, 4.30നു തിരുനാള്‍ കുര്‍ബാന - ഫാ. തോമസ് പുത്തൂര്‍, ആറിന് പ്രദക്ഷിണം തേക്കുംകാനം വിശുദ്ധ അല്‍ഫോന്‍സ കപ്പേളയിലേക്ക്, സന്ദേശം - ഫാ. ജോസഫ് പൈമ്പിള്ളില്‍, 7.30നു പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്, സമാപനാശിര്‍വാദം. 25നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, 9.45ന് ജപമാല, 10.15നു നൊവേന, 10.30നു തിരുനാള്‍ കുര്‍ബാന, വചനസന്ദേശം - ഫാ. ജിന്റോ പുത്തന്‍പുരക്കല്‍,12.30ന് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്നേഹവിരുന്ന്, രാത്രി ഏഴിന് പാലാ കമ്യൂണിക്കേഷന്റെ ഗാനമേള.
District News
കരിങ്കുന്നം ക്നാനായ പള്ളിയില്‍
തിരുനാള്‍ 23ന് ആരംഭിക്കും
കരിങ്കുന്നം: സെന്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 23 മുതല്‍ 25 വരെ ആഘോഷിക്കും. 23നു രാവിലെ ആറിന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന-ഫാ. നിധിന് വെട്ടിക്കാട്ടില്‍. 6.15നു ജപമാല പ്രദക്ഷിണം. 7.45നു സ്നേഹവിരുന്ന്. എട്ടിന് കലാസന്ധ്യ.
24നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന-കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം. അഞ്ചിന് വിശുദ്ധ കുര്‍ബാന-ഫാ. അലക്സ് ഓലിക്കര. സന്ദേശം-റവ.ഡോ. ജിയോ തടിക്കാട്ട്. 6.30നു പ്രദക്ഷിണം. 25നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്‍ റാസ-ഫാ. ജിനു മാന്തിയില്‍.സന്ദേശം-ഫാ. സാബു മാലിത്തുരുത്തേല്‍. 12.30നു പ്രദക്ഷിണം. തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. രാത്രി ഏഴിന് ലൈറ്റ് ആൻഡ് മ്യൂസിക് ഷോ എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. ജയിംസ് വടക്കേക്കണ്ടംകരിയില്‍, അസി. വികാരി ഫാ. റോണി വെച്ചൂപറമ്പിൽ എന്നിവർ അറിയിച്ചു.
വെള്ളിയാമറ്റം പള്ളിയില്‍
വെള്ളിയാമറ്റം: സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 23 മുതല്‍ 25 വരെ നടക്കും. 23നു വൈകുന്നേരം 4.30നു കൊടിയേറ്റ്-ഫാ. ജയിംസ് വെട്ടുകല്ലേല്‍. അഞ്ചിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്-ഫാ. കുര്യാക്കോസ് കൂട്ടുങ്കല്‍. 24ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്-ഫാ. മിജോ കൊല്ലന്റെകിഴക്കേതില്‍. 5.45നു പ്രദക്ഷിണം. 6.15ന് സ്നേഹവിരുന്ന്.
25നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, നാലിന് തിരുനാള്‍ കുര്‍ബാന-ഫാ. ജോസഫ് കന്നുതൊട്ടി കല്ലുവേലില്‍. 5.45നു പ്രദക്ഷിണം, ലദീഞ്ഞ് സന്ദേശം-ഫാ. മാത്യു മഠത്തില്‍. 7.30നു സമാപനാശീര്‍വാദം. എട്ടിന് വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിന്റെ നാടകം-കാഴ്ചബംഗ്ലാവ് എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. ജയിംസ് വെട്ടുകല്ലേല്‍ അറിയിച്ചു.
നാരകക്കാനം പള്ളിയിൽ
നാരകക്കാനം: സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാൾ 23 മുതൽ 25 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സെബാൻ മേലേട്ട് അറിയിച്ചു. 23ന് വൈകുന്നേരം നാലിന് ജപമാല, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, അഞ്ചിന് പാട്ടുകുർബാന, സെമിത്തേരി സന്ദർശനം.
24-ന് രാവിലെ ആറിന് പ്രഭാത പ്രാർത്ഥന, 6.30 ന് മാതാവിന്റെ നൊവേന, വൈകുന്നേരം നാലിന് വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേന, ലദീഞ്ഞ്, 4.20ന് തിരുനാൾ പാട്ടുകുർബാന - ഫാ. ഫ്രാൻസിസ് ഐമനം ഒസിഡി, 4.45ന് പ്രദക്ഷിണം ഹൈവേ കപ്പേളയിലേക്ക്, തിരുനാൾ സന്ദേശം - ബിജു കൊച്ചുപുരയ്ക്കൽ, 8.30ന് മ്യൂസിക്കൽ ടാലന്റ് ഷോ, ഫയർ വർക്ക് ഡിസ്പ്ലേ.
25ന് രാവിലെ ആറിന് തിരുസന്നിധിയിൽ, സപ്രാ, വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേന, 6.45ന് വിശുദ്ധ കുർബാന, 10.15ന് ലദീഞ്ഞ്, തിരുനാൾ പാട്ടുകുർബാന - ഫാ. ജോൺ പോൾ വേങ്ങക്കൽ ഒഎഫ്എം, തിരുനാൾ സന്ദേശം - ഫാ. ജോസഫ് താണോലിൽ, 12.30ന് ടൗൺ പ്രദക്ഷിണം, രാത്രി 7.30ന് ഗാനമേള.
ചെല്ലാർകോവിൽ പള്ളിയിൽ
ചെല്ലാർകോവിൽ: മാർ ശ്ലീവാ പള്ളിയിൽ തിരുനാൾ 24 മുതൽ 26 വരെ ആഘോഷിക്കുമെന്ന് വികാരി റവ. ഡോ. ജയിംസ് ഇലഞ്ഞിപ്പുറം അറിയിച്ചു. 24ന് വൈകുന്നേരം 4.15ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന - ഫാ. ജോസഫ് തൊട്ടിയിൽ, 6.30ന് സെമിത്തേരി സന്ദർശനം.
25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് വാദ്യമേളങ്ങൾ, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. തോമസ് വാളന്മനാൽ, 6.30ന് പ്രദക്ഷിണം കുങ്കിരിപ്പെട്ടി കുരിശടിയിലേക്ക്, പ്രസംഗം - ഫാ. തോമസ് കപ്യാങ്കൽ, രാത്രി ഒൻപതിന് സ്നേഹവിരുന്ന്.
26ന് രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, രാത്രി ഏഴിന് ഗാനമേള - ഒറിജിനൽസ് ഓർക്കസ്ട്ര പത്തനംതിട്ട.
ചെന്പകപ്പാറ പള്ളിയിൽ
ചെന്പകപ്പാറ: സെന്റ് പീറ്റേഴ്സ് പള്ളിയിൽ തിരുനാൾ 23 മുതൽ 25 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോർജ് തുന്പനിരപ്പേൽ, അസി. വികാരി ഫാ. വർഗീസ് ചരകുന്നേൽ എന്നിവർ അറിയിച്ചു. 23ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, തിരുനാൾ കുർബാന - ഫാ. കുര്യൻ ഇരുവേലിക്കുന്നേൽ.
24ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ടിബിൻ തെങ്ങുംതെറ്റയിൽ, 5.30ന് പ്രദക്ഷിണം ചെന്പകപ്പാറ കപ്പേളയിലേക്ക്, പ്രസംഗം - ഫാ. ജോസഫ് മാതാളിക്കുന്നേൽ. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് തിരുനാൾ റാസ കുർബാന - റവ. ഡോ. തോമസ് മാറാട്ടിൽ, പ്രസംഗം - ഫാ. തോമസ് മടിക്കാങ്കാൽ, 6.30ന് ടൗണ്‍ പ്രദക്ഷിണം, സ്നേഹവിരുന്ന്, ആകാശ വിസ്മയം.
കിളിയറ കപ്പേളയില്‍
കരിമണ്ണൂര്‍: സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കിളിയറ കപ്പേളയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്നു നടക്കും. വൈകുന്നേരം 4.45നു കൊടിയേറ്റ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. ജിതിന് വടക്കേല്‍. തുടര്‍ന്നു പള്ളിയിലേക്ക് പ്രദക്ഷിണം. സമാപന പ്രാര്‍ഥന, സ്നേഹവിരുന്ന് എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോസഫ് കൊച്ചുപറമ്പില്‍ അറിയിച്ചു.
District News
കുടക്കച്ചിറ പള്ളിയില്‍
കുടക്കച്ചിറ: സെന്റ് ജോസഫ്സ് വിവാഹപള്ളിയില് മാര്‍ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാള്‍ ആരംഭിച്ചതായി വികാരി ഫാ. തോമസ് മഠത്തിപ്പറമ്പില്‍ അറിയിച്ചു.
ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, നൊവേന, മധ്യസ്ഥ പ്രാര്‍ഥന. 20നും 21 നും വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, നൊവേന. ആറുമുതല്‍ രാത്രി ഒമ്പതു വരെ കണ്വന്ഷന്. 21നു വൈകുന്നേരം ആറിന് കൊടിയേറ്റ് - വികാരി ഫാ. തോമസ് മഠത്തിപ്പറമ്പില്‍. തുടര്‍ന്ന് കണ്വന്ഷന്. 22നു വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, നൊവേന. 23നു വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ജപമാല പ്രദക്ഷിണം. 24നു രാവിലെ 6.30നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് ജോസഫ്, മേരി നാമധാരികളുടെ സംഗമം. ആറിന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 25നു രാവിലെ ഒന്‍പതിന് വിവാഹാര്‍ഥികളുടെ സംഗമം. പത്തിന് വിശുദ്ധ കുര്‍ബാന, 12ന് പ്രദക്ഷിണം. രാത്രി ഏഴിന് തൊടുപുഴ മദര്‍ ആൻഡ് ഫൗണ്ടേഷന് അവതരിപ്പിക്കുന്ന സര്‍ഗോത്സവം - മെഗാ ഷോ.
ഏഴാച്ചേരി പള്ളിയില്‍
ഏഴാച്ചേരി: സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ വിശുദ്ധ സ്നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി കൊടിയേറ്റി.
ഇന്നു മുതല്‍ വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്, കഴുന്ന് എഴുന്നള്ളിക്കല്‍. 24നു വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കുരിശുപള്ളിയിലേക്ക് ജപമാല പ്രദക്ഷിണം, കലാസന്ധ്യ. 25നു രാവിലെ ഏഴിനും 10നും വിശുദ്ധ കുര്‍ബാന, 8.15ന് തിരുസ്വരൂപ പ്രതിഷ്ഠ. രാത്രി 7.30ന് കുരിശുപള്ളിക്കവലയില്‍ പ്രദക്ഷിണ സംഗമം. എട്ടിന് പള്ളിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. 8.45ന് പ്രദക്ഷിണ വരവേൽപ്പ്, തുടര്‍ന്ന് ആകാശവിസ്മയം. 26നു രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, കൊടിയിറക്ക്.
District News
ഭൂമിയാംകുളം പള്ളിയിൽ
ചെറുതോണി: ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവകത്തിരുനാൾ 18, 19, 20 തിയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോൺസൺ ചെറുകുന്നേൽ അറിയിച്ചു. 18ന് രാവിലെ ഏഴിന് ലദീഞ്ഞ്, കൊടിയേറ്റ്. 7.30ന് വിശുദ്ധ കുർബാന - ഫാ. സെബാസ്റ്റ്യൻ ചിലമ്പിക്കുന്നേൽ. 8.30ന് അമ്പുപ്രയാണം (വീടുകളിലേക്ക്). വൈകുന്നേരം നാലിന് അമ്പുപ്രദക്ഷിണം (പള്ളിയിലേക്ക്). 4.30ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. റോണി വള്ളിപ്പറമ്പിൽ സിഎംഐ. 6.30ന് സർഗസന്ധ്യ. 19ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജോസഫ് കോയിത്താനത്ത്. 20ന് വൈകുന്നേരം 4.30ന് പൊന്തിഫിക്കൽ കുർബാന - മാർ ജോർജ് പുന്നക്കോട്ടിൽ. 6.30ന് പ്രദക്ഷിണം (സെന്റ് ജൂഡ് കുരിശടിയിലേക്ക് ).
വെള്ളത്തൂവൽ പള്ളിയിൽ
വെള്ളത്തൂവൽ: സെന്റ് ജോർജ് പള്ളിയിൽ ഇടവക തിരുനാൾ തുടങ്ങി. ഇന്നു രാവിലെ ആറിന് സപ്ര, നൊവേന, വിശുദ്ധ കുർബാന, അന്പ് എഴിന്നള്ളിക്കൽ, വൈകുന്നേരം നാലിന് നൊവേന, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. ക്രിസ്റ്റി പന്തലാനിക്കൽ, 5.30ന് പ്രദക്ഷിണം വെള്ളത്തൂവൽ ടൗണിലേക്ക്, ആകാശ വിസ്മയം.
18ന് രാവിലെ ആറിന് നൊവേന, വിശുദ്ധ കുർബാന, അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം നാലിന് നൊവേന, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. തോമസ് പുത്തൂർ, സന്ദേശം - ഫാ. ജോസഫ് പൈന്പിള്ളിൽ, ആറിന് പ്രദക്ഷിണം എസ് വളവ് സെന്റ് മേരീസ് കപ്പേളയിലേക്ക്, എട്ടിന് പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നി നടക്കുമെന്ന് വികാരി ഫാ. ജോർജ് കരിവേലിക്കൽ അറിയിച്ചു.
പൊട്ടൻകാട് പള്ളിയിൽ
പൊട്ടൻകാട്: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക തിരുനാളിനു കൊടിയേറി. ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന, അന്പ് പ്രദക്ഷിണം, വൈകുന്നേരം 4.15ന് ആഘോഷമായ വിശുദ്ധ കുർബാന - റവ. ഡോ. ജോസ് തുറവയ്ക്കൽ സിഎംഐ, 5.45ന് പ്രദക്ഷിണം സെന്റ് മേരീസ് കപ്പേളയിലേക്ക്, തിരുനാൾ സന്ദേശം. നാളെ ( 18-1) രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോസഫ് കട്ടക്കയം, സന്ദേശം - ഫാ. ജോസി പുതുപ്പറന്പിൽ, ഒന്നിന് ദിവ്യകാരുണ്യ ആശീർവാദം എന്നിവ നടക്കുമെന്ന് വികാരി ഫാ. ഫിലിപ് താഴത്തുവീട്ടിൽ അറിയിച്ചു.
കാല്‍വരിഗിരി പള്ളിയില്‍
കുളപ്പുറം: കാല്‍വരിഗിരി പള്ളിയില്‍ തിരുനാളിന് കൊടിയേറി. ഇന്നു വൈകുന്നേരം 4.35 ന് തിരുസ്വരൂപപ്രതിഷ്ഠ, ലദീഞ്ഞ്, 4.45ന്വിശുദ്ധ കുര്‍ബാന -ഫാ. ജോസഫ് കൂനാനിക്കല്‍, സന്ദേശം - ഫാ. കുര്യാക്കോസ് കണ്ണംപള്ളിയില്‍, 6.30ന് പ്രദക്ഷിണം. നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, അമ്പെഴുന്നള്ളിക്കല്‍ , വൈകുന്നേരം 4.45ന് ലദീഞ്ഞ്, അഞ്ചിന് തിരുനാള്‍ കുര്‍ബാന- ഫാ. ജയിംസ് പറക്കനാല്, സന്ദേശം - ഫാ. ഡിനോ കള്ളിക്കാട്ട് , 6.30ന് പ്രദക്ഷിണം, 7.15ന് സമാപനാശീര്‍വാദം. 19ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. പോള്‍ ഇടത്തൊട്ടി അറിയിച്ചു.
District News
കമ്പംമെട്ട് സെന്റ് ജോസഫ് പള്ളിയിൽ
നെടുങ്കണ്ടം: കമ്പംമെട്ട് സെന്റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാൾ ഇന്നു മുതൽ 18 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം 4.45ന് കൊടിയേറ്റ് - ഫാ. ജോർജ് തെരുവംകുന്നേൽ, ആഘോഷമായ വിശുദ്ധ കുർബാന - ഫാ .ജോസഫ് വെള്ളമറ്റം, നാളെ വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പ്രദക്ഷിണം സെന്റ് സെബാസ്റ്റ്യൻസ് കൂട്ടായ്മയിലേക്ക്.
18നു വൈകുന്നേരം നാലിന് പൊന്തിഫിക്കൽ കുർബാന, 5.30ന് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം - കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ, കൊടിയിറക്ക് എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോർജ് തെരുവംകുന്നേൽ അറിയിച്ചു.
ബാലഗ്രാം സെന്റ് മേരീസ് മലങ്കര
സുറിയാനി കത്തോലിക്ക പള്ളിയിൽ
നെടുങ്കണ്ടം: ബാലഗ്രാം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഇടവക തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്കാരം, 5.30ന് വിശുദ്ധ കുർബാന - ഫാ. ജോസഫ് വില്ലോത്ത്, തിരുനാൾ കൊടിയേറ്റ്.
17നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. ബഞ്ചമിൻ വാഴയിൽ, 6.30 ന് തിരുനാൾ റാസ പനയ്ക്കൽസിറ്റി കുരിശടിയിലേക്ക്, സന്ദേശം - ഫാ. ജോർജ് ഇളമതയിൽ, രാത്രി എട്ടിന് വാദ്യമേളങ്ങൾ, പാച്ചോർ നേർച്ച.
18നു രാവിലെ എട്ടിന് പ്രഭാത പ്രാർത്ഥന, 8.30ന് മൂന്നിന്മേൽ കുർബാന, കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം - ഫാ. ബിജോയി, ഫാ. അരുൺ പുതുപറമ്പിൽ, ഫാ. നിക്കു കൊച്ചുമാലിൻതുണ്ടിൽ. 10.30ന് പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ച വിളമ്പ്, 11 ന് ഉണർവ് 2കെ26 കാലാപരിപാടികൾ എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോസഫ് വില്ലോത്ത് അറിയിച്ചു.
പഴയരിക്കണ്ടം പള്ളിയിൽ
പഴയരിക്കണ്ടം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക തിരുനാൾ 18 വരെ ആഘോഷിക്കും. തിരുനാളിന് ഇന്നു കൊടിയേറുമെന്ന് വികാരി ഫാ. ജോസ് പ്ലാച്ചിക്കൽ, അസി. വികാരി ഫാ. ജൂബിൻ കായംകാട്ടിൽ എന്നിവരറിയിച്ചു. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, തിരുനാൾ കുർബാന, സന്ദേശം - ഫാ. സിജു വള്ളിയാംതടത്തിൽ, സെമിത്തേരി സന്ദർശനം.
നാളെ വൈകുന്നേരം 4.30 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ. ജോസഫ് അക്കൂറ്റ്, ആറിന് പ്രദക്ഷിണം, എട്ടിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ നാടകം - ഒറ്റ. 18 ന് വൈകുന്നേരം 4.30 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. അലക്സ് ചേന്നംകുളം, സന്ദേശം - ഫാ. ഫ്രാൻസിസ് കോലോത്ത്, പ്രദക്ഷിണം, സ്നേഹവിരുന്ന്.
District News
നെല്ലിയാനി പള്ളിയില്‍
നെല്ലിയാനി: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പുതുതായി നിര്‍മിച്ച കൊടിമരത്തിന്റെ ആശിര്‍വാദവും വിശുദ്ധ സെബസ്ത്യാനോസിന്റെ (വല്യച്ചന്) തിരുനാളിന്റെ കൊടിയേറ്റുകര്മവും നാളെ വൈകുന്നേരം 3.30ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. നാലിന് മോണ്‍. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്.
18ന് രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ. 6.30ന് പ്രദക്ഷിണം കപ്പളയിലേക്ക്.
19ന് രാവില 10ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം. ഉച്ചയ്ക്ക് 12.30 ന് ഊട്ടുനേര്‍ച്ച. രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്റെ ഗാനമേള. 20ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
മംഗളാരം പള്ളിയില്‍
മംഗളാരം: മംഗളാരം പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്നു കൊടിയേറുമെന്ന് വികാരി ഫാ. ജോസഫ് മുണ്ടയ്ക്കല്‍ അറിയിച്ചു. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, കൊടിയേറ്റ്.
നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 18 ന് രാവിലെ 6.45നും 9.45നും വിശുദ്ധ കുര്‍ബാന. 12ന് പ്രദക്ഷിണം.
മുണ്ടുപാലം കുരിശുപള്ളിയില്‍
പാലാ: ളാലം പഴയ പള്ളിയുടെ കുരിശുപള്ളിയായ മുണ്ടുപാലം കുരിശുപള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ നാളെ ആരംഭിക്കും.നാളെ വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, നൊവേന- വികാരി ഫാ. ജോസഫ് തടത്തില്‍. 17 മുതല്‍ 23 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയുമുണ്ടായിരിക്കും.
18ന് രാവിലെ 6.30നും 9.30നും വിശുദ്ധ കുര്‍ബാന. നൊവേന. 24ന് വൈകുന്നേരം നാലിന് ഇടവക ദൈവാലയത്തില്‍ (ളാലം പഴയ പള്ളിയില്‍) വിശുദ്ധ കുര്‍ബാന. 5.30ന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 6.30നും 10.30നും വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് കാര്‍ഷിക വിഭവങ്ങളുടെ ലേലം. വൈകുന്നേരം 5.30 ന് പ്രദക്ഷിണം. തിരുനാളിനോടനുബന്ധിച്ച് 23ന് വൈകുന്നേരം ഏഴിന് ഗാനമേള.
തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, ഫാ. സ്കറിയ മേനാംപറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
മണിയംകുളം പള്ളിയിൽ
മണിയംകുളം: സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് ആരംഭിച്ച് 18ന് സമാപിക്കും.
ഇന്നു വൈകുന്നേരം 4.45ന് കൊടിയേറ്റ്. അഞ്ചിന് വിശുദ്ധ കുർബാന -ഫാ.പോൾ പാറപ്ലാക്കൽ, 6.15ന് സെമിത്തേരി സന്ദർശനം. 17ന് വൈകുന്നേരം നാലിന് ഇടവകക്കാരായ വൈദികർ സമൂഹബലി അർപ്പിക്കും. ഫാ. ജോസഫ് മുത്തനാട്ട് മുഖ്യകാർമികത്വം വഹിക്കും. ഫാ. ദീപു കിടങ്ങത്താഴെ സന്ദേശം നൽകും. 5.30ന് ജപമാല പ്രദക്ഷിണം, 6.30ന് സമാപന ആശീർവാദം, 6.45ന് ഗാനമേള.
പ്രധാന തിരുനാൾദിനമായ 18ന് രാവിലെ 6.45ന് തിരുസ്വരൂപ പ്രതിഷ്ഠ, ഏഴിന് വിശുദ്ധ കുർബാന, 4.45 ന് ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ തിരുനാൾ കുർബാന അർപ്പിക്കും. ഫാ. ഫ്രാൻസിസ് മാട്ടേൽ, ഫാ. ദീപു കിടങ്ങത്താഴെ എന്നിവർ സഹകാർമികരാകും. 5.45ന് തിരുനാൾ പ്രദക്ഷിണം, 7.30ന് സമാപന ആശിർവാദം, 8.20ന് സ്നേഹവിരുന്ന്, ആകാശവിസ്മയം.
District News
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ്
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍
തീര്‍ഥാടന ദേവാലയത്തില്‍
നെടുങ്കണ്ടം: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ നടന്നുവരുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 19ന് സമാപിക്കും.
നാളെ രാവിലെ 5.15ന് ആരാധന, വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന - ഏഴ് നവവൈദികര്‍, ഏഴിന് കലാസന്ധ്യ (സ്കൂളുകള്‍, സംഘടനകള്‍, കുടുംബ കൂട്ടായ്മകള്‍).
17ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന - ഫാ. ജോസഫ് കട്ടക്കയം, വചന സന്ദേശം - ഫാ. ജയിംസ് വലിയവീട്ടില്‍, ആറിന് ടൗണ്‍ പ്രദക്ഷിണം, 8.30ന് കലാവിസ്മയം (സാബു ആരക്കുഴയും സംഘവും).
18ന് രാവിലെ 7.30നും 10നും 12നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം - ഫാ. ജെറിന് കുഴിയന്‍പ്ലാവില്‍, ആറിന് പ്രദക്ഷിണം, എട്ടിന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, 8.30ന് സിനിമാ റിലീസും പ്രദര്‍ശനവും (ഗൃഹപാഠം).
19ന് രാവിലെ 5.15ന് സെമിത്തേരി സന്ദര്‍ശനം, വിശുദ്ധ കുര്‍ബാന, 7.15 ന് വിശുദ്ധ കുര്‍ബാന എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. തോമസ് വട്ടമല, അസി. വികാരി ഫാ. ചാക്കോ ആയിലുമാലില്‍ എന്നിവര്‍ അറിയിച്ചു.
മൈലക്കൊമ്പ് ഫൊറോന പള്ളിയില്‍
തൊടുപുഴ: മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 17, 18 തീയതികളില്‍ ആഘോഷിക്കും. 17നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. 7.30നു അമ്പെഴുന്നള്ളിക്കല്‍. ഉച്ചകഴിഞ്ഞ് 3.45നു ലദീഞ്ഞ്. നാലിന് പ്രദക്ഷിണം. അഞ്ചിന് നൊവേന. 5.15നു തിരുനാള്‍ കുര്‍ബാന-ഫാ. ജോര്‍ജ് പീച്ചാണിക്കുന്നേല്‍. പ്രസംഗം-ഫാ.സോമി പാണങ്കാട്ട്. 7.15ന് തിരിപ്രദക്ഷിണം. സമാപന പ്രാര്‍ഥന.
18നു രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് അമ്പ് പ്രദക്ഷിണം. 5.15നു ലദീഞ്ഞ്. 5.30നു തിരുനാള്‍ കുര്‍ബാന-ഫാ. അഗസ്റ്റിന് നിരപ്പേല്‍. പ്രസംഗം-ഫാ. ജോര്‍ജ് എടത്തല. 7.30നു പ്രദക്ഷിണം, സമാപന പ്രാര്‍ഥന, സെമിത്തേരിയില്‍ പ്രാര്‍ഥന എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. മാത്യൂസ് മാളിയേക്കല്‍, അസി. വികാരി ഫാ. ജോസഫ് കുന്നുംപുറത്ത് എന്നിവര്‍ അറിയിച്ചു.
കാന്തിപ്പാറ പള്ളിയിൽ
കാന്തിപ്പാറ:കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക തിരുനാൾ നാളെ മുതൽ 18 വരെ നടക്കുമെന്ന് വികാരി ഫാ. ജോസ് പുതിയാപറമ്പിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.45ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം - ഫാ.അലക്സ് ചേന്നംകുളം, നൊവേന, തിരുശേഷിപ്പ് വണക്കം, ഉണ്ണിയപ്പം നേർച്ച.
17ന് വൈകുന്നേരം 3.45ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന - ഫാ. തോമസ് പുത്തൂർ, 5.30 ന് പ്രദക്ഷിണം മാങ്ങാത്തൊട്ടി കുരിശുപള്ളിയിലേക്ക്, പ്രസംഗം - ഫാ. ജോസി പുതുപ്പറമ്പിൽ, വാദ്യമേളങ്ങൾ, ആകാശവിസ്മയം.18ന് രാവിലെ 10ന് കൂട്ടായ്മകളിൽനിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയിലെത്തും. 10.15ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. വിനീത് മേക്കൽ, വചനസന്ദേശം - ഫാ. ജിൻസ് കാരക്കാട്ട്,12.15ന് പ്രദക്ഷിണം, സമാപന പ്രാർഥന, സ്നേഹവിരുന്ന്, വൈകുന്നേരം 6.45ന് കൊല്ലം ബിബി ഓഡിയോസിന്റെ ഗാനമേള.19ന് മരിച്ചവരുടെ ഓർമ, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.
മുല്ലക്കാനം കപ്പേളയിൽ
മുല്ലക്കാനം: രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയുടെ മുല്ലക്കാനം സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി.ഇന്നും നാളെ യും വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും.17ന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന - ഫാ. ജെയിൻ മാട്ടേൽ, നേർച്ച.18ന് വൈകുന്നേരം 4.30ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ. ഐബിൻ കാരിശേരിൽ, പ്രദക്ഷിണം, നേർച്ച. വികാരി ഫാ. മാത്യു കരോട്ടു കൊച്ചറയ്ക്കൽ, സഹവികാരി ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, ഫാ. ബിബിൻ ഇരട്ടച്ചിറ എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.
District News
വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ
വെളിച്ചിയാനി: സെന്റ് തോമസ് ഫൊറോന പള്ളിയിൽ മാർ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും മാർ യൗസേപ്പിന്റെയും മാർ ഗീവർഗീസിന്റെയും മാർ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ നാളെ മുതൽ 18 വരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് പാലുക്കുന്നേൽ എന്നിവർ അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.45ന് വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് നാടകം. 17നു രാവിലെ 10ന് വിശുദ്ധ കുർബാന, സ്നേഹവിരുന്ന്, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, ആറിന് ചോറ്റി കുരിശടിയിലേക്കു പ്രദക്ഷിണം, രാത്രി ഒന്‍പതിന് താളലയ വിസ്മയം, ആകാശ വിസ്മയം. 18നു രാവിലെ 5.45ന് വിശുദ്ധ കുർബാന, എട്ടിന് വാർഡുകളിൽ കഴുന്ന് പ്രദക്ഷിണം ആരംഭിച്ച് 9.30ന് പള്ളിയിലെത്തിച്ചേരും, 10ന് തിരുനാൾ കുർബാന, 11.30ന് കുരിശടി ചുറ്റി പ്രദക്ഷിണം, തുടർന്ന് സ്നേഹവിരുന്ന്, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, രാത്രി ഏഴിന് ഗാനമേള.
വാഴൂർ മൗണ്ട് കാർമൽ പള്ളിയിൽ
വാഴൂർ: മൗണ്ട് കാർമൽ പള്ളിയിൽ പരിശുദ്ധ കർമലമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 18 വരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് മാത്യു പടികരമല അറിയിച്ചു.
നാളെ വൈകുന്നേരം 5.30ന് കൊടിയേറ്റ്, 5.45ന് വിശുദ്ധ കുർബാന, സന്ദേശം. 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, 6.45ന് കടുക്കാമല പന്തലിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് ദിവ്യകാരുണ്യ ആശീർവാദം. 18നു രാവിലെ 6.30ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, വൈകുന്നേരം 4.30ന് വിവിധ വാർഡുകളിൽ നിന്ന് കഴുന്ന് പ്രദക്ഷിണം, തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം, 6.15ന് ചെങ്കൽ പന്തലിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് വിശുദ്ധ കുർബാനയുടെ ആശീർവാദം.
ചാത്തൻതറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
ചാത്തൻതറ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമാതാവിന്റെയും സംയുക്ത തിരുനാൾ ഇന്നുമുതൽ 18 വരെ നടക്കുമെന്ന് വികാരി ഫാ. തോമസ് തൈപ്പറമ്പിൽ അറിയിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് കുറുമ്പൻമൂഴി സെന്റ് സെബാസ്റ്റ്യൻസ് കുരിശടിയിൽ ജപമാല, വിശുദ്ധ കുർബാന. നാളെ വൈകുന്നേരം നാലിന് ജപമാല, 4.30ന് കൊടിയേറ്റ്, സെമിത്തേരി സന്ദർശനം, തുടർന്ന് വിശുദ്ധ കുർബാന. 17നു വൈകുന്നേരം നാലിന് കഴുന്ന് പ്രദക്ഷിണം, 4.15ന് ജപമാല, വിശുദ്ധ കുർബാന, തുടർന്ന് ചാത്തൻതറ കുരിശടിയിലേക്ക് പ്രദക്ഷിണം, തുടർന്ന് ദിവ്യകാര്യണ്യ ആശീർവാദം. 18നു രാവിലെ 6.45ന് വിശുദ്ധ കുർബാന, 9.15ന് ജപമാല, 10ന് തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, രാത്രി ഏഴിന് ഇടവകദിനാഘോഷം.
District News
അരുവിത്തുറ പള്ളിയിൽ
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ പരിശുദ്ധ മർത്ത് മറിയത്തിന്റെ ദർശനത്തിരുനാളും മകരം തിരുനാളും ഇതര വിശുദ്ധരുടെ തിരുനാളും സംയുക്തമായി 17നും 18നും നടക്കും.
17നു രാവിലെ 5.30ന് വിശുദ്ധ കുർബാന, മാതാവിന്റെ നൊവേന, 6.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന - വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, 7.30ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന - ബൈബിൾ അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ. തോമസ് പുതുപ്പറമ്പിൽ, 6.15ന് ജപമാല പ്രദക്ഷിണം. 19നു രാവിലെ 5.30നും 6.45നും എട്ടിനും 9.30നും 11.30നും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന - മാർ സ്ലീവാ മെഡിസിറ്റി സിഇഒ റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ആറിന് പ്രദക്ഷിണം, സ്നേഹവിരുന്ന്.
മൂന്നിലവ് പള്ളിയിൽ
മൂന്നിലവ്: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി.
16നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് - വികാരി ഫാ. കുര്യൻ തടത്തിൽ, 5.15ന് പൂർവികരുടെ അനുസ്മരണം, സെമിത്തേരി സന്ദർശനം, ഒപ്പീസ്, 5.30ന് വിശുദ്ധ കുർബാന, നൊവേന, സന്ദേശം - ഫാ. ചെറിയാൻ മുലയിൽ, ഏഴിന് സ്നേഹവിരുന്ന്, രാത്രി 7.30ന് നാടകം. 17നു വൈകുന്നേരം 4.45ന് ജപമാല, റംശ, 5.30ന് വിശുദ്ധ കുർബാന, നൊവേന, സന്ദേശം - ഫാ. ഏബ്രഹാം കാക്കാനിയിൽ, ഏഴിന് പ്രദക്ഷിണം (മരുതുംപാറ പന്തലിലേക്ക്), സന്ദേശം - ഫാ. ജോസഫ് ആലഞ്ചേരിൽ, 9.30ന് സമാപന പ്രാർഥന. 18നു രാവിലെ ഏഴിന് വിശുദ്ധ കുർബാന - ഫാ. കുര്യൻ തടത്തിൽ, 8.30ന് തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന - റവ. ഡോ. ജോർജ് കാരാംവേലിൽ, 6.30ന് പ്രദക്ഷിണം (ടൗൺ കുരിശുപള്ളിയിലേക്ക്), സന്ദേശം - ഡോ. സിറിയക് തോമസ്, 9.45ന് സമാപന പ്രാർഥന, പത്തിന് ആകാശ വിസ്മയം.
മാവടി പള്ളിയിൽ
മാവടി: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും സുവർണജൂബിലി സമാപനവും ഇടവക ദിനാചരണവും 16 മുതൽ 18 വരെ നടക്കും.
16നു വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, നൊവേന, സന്ദേശം - ഫാ. ജോർജ് വെട്ടുകല്ലേൽ. തുടർന്ന് കൊടിയേറ്റ്, ജപമാല പ്രദക്ഷിണം. 17നു രാവിലെ ഏഴിന് വിശുദ്ധ കുർബാന - ഫാ. തോമസ് കരോട്ടുകിഴക്കേൽ. ഉച്ചകഴിഞ്ഞ് മൂന്നിന് കഴുന്ന് പ്രദക്ഷിണം. വൈകുന്നേരം 4.15ന് പ്രദക്ഷിണസംഗമം (ഗ്രോട്ടോയിൽ), 4.30ന് ലദീഞ്ഞ്, സമാപനാശീർവാദം - ഫാ.തോമസ് കൊച്ചോടയ്ക്കൽ. അഞ്ചിന് സുവർണ ജൂബിലി സമാപനവും ഇടവക ദിനാചരണവും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ പങ്കെടുക്കും. തുടർന്ന് സ്നേഹവിരുന്ന്, കലാസന്ധ്യ. 18നു രാവിലെ ഏഴിന് വിശുദ്ധ കുർബാന - ഫാ.ജോസഫ് വാഴയ്ക്കാപ്പാറ. 3.30ന് തിരുനാൾ കുർബാന - ഫാ.മാത്യു വെണ്ണായിപ്പള്ളിൽ, സന്ദേശം - ഫാ.ജോർജ് പുല്ലുകാലായിൽ. 5.15ന് പ്രദക്ഷിണം, 6.45 ന് ലദീഞ്ഞ് (ഗ്രോട്ടോയിൽ), 7.15ന് സമാപനാശീർവാദം, 7.20 ന് ആകാശ വിസ്മയം.
ഉള്ളനാട് പള്ളിയില്‍
ഉള്ളനാട്: തിരുഹൃദയ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ നാളെ മുതല്‍ 19 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 5.30ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന. 17നു രാവിലെ 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 6.15ന് പ്രദക്ഷിണം. 18നു രാവിലെ 5.30നും 9.30നും വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം. 19നു രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന.
മീനച്ചില്‍ പള്ളിയില്‍
മീനച്ചില്‍: സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ നാളെ മുതല്‍ 18 വരെ ആഘോഷിക്കും. 16നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് - വികാരി ഫാ. തോമസ് പരുത്തിപ്പാറയില്‍. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 17നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വിവിധ പന്തലുകളിലേക്കു പ്രദക്ഷിണം. 18നു രാവിലെ ഏഴിനും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന. 6.30ന് പ്രദക്ഷിണം. രാത്രി ഒമ്പതിന് നേര്‍ച്ചകാഴ്ചകളുടെ ലേലം.
District News
തകിടി പള്ളിയിൽ
കുന്നോന്നി: തകിടി സഹദേക്കുന്ന് ദയറാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ ഇന്നുമുതൽ 18 വരെ ആഘോഷിക്കും.
ഇന്നുമുതൽ 15 വരെ വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുർബാന, നൊവേന. 16നു വൈകുന്നേരം 4.30ന് കൊടിയേറ്റ് - ഫാ. ജോസുകുട്ടി പടിഞ്ഞാറേപീടികയിൽ, തുടർന്ന് വിശുദ്ധ കുർബാന, നൊവേന - ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സെമിത്തേരി സന്ദർശനം. 17നു രാവിലെ 7.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന - ഫാ. കുര്യാക്കോസ് പുളിന്താനത്ത്, 6.30ന് പ്രദക്ഷിണം, സന്ദേശം - ഫാ. ജോസഫ് വിളക്കുന്നേൽ. 8.30ന് സമാപനാശീർവാദം, 8.45ന് ആകാശവിസ്മയം.18നു രാവിലെ ഏഴിന് വിശുദ്ധ കുർബാന,10നു തിരുനാൾ കുർബാന - ഫാ. ജോർജ് പുല്ലുകാലായിൽ, സന്ദേശം - ഫാ. ജോൺ കണ്ണന്താനം, 12ന് പ്രദക്ഷിണം, ഒന്നിന് നേർച്ചക്കഞ്ഞി വിതരണം.
വയലാ പള്ളിയിൽ
വയലാ: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്നു വൈകുന്നേരം 4.30ന് ഫാ. സെബാസ്റ്റ്യൻ പുത്തൂർ തിരുനാൾ കൊടിയേറ്റും. 4.45ന് ഫാ. മാത്യു വെണ്ണായപ്പിള്ളിൽ വിശുദ്ധ കുർബാനയർപ്പിക്കും. 6.15ന് ജപമാല പ്രദക്ഷിണം. നാളെ 4.45ന് ഫാ. സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിലും അഞ്ചിന് ഫാ. അലക്സ് കാഞ്ഞിരത്തിങ്കലും വിശുദ്ധ കുർബാനയർപ്പിക്കും. 6.15 മുതൽ തിരുനാൾ പ്രദക്ഷിണങ്ങൾ. 8.45ന് ഫാ. സെബാസ്റ്റ്യൻ മാപ്രക്കരോട്ട് തിരുനാൾ സന്ദേശം നൽകും. 11ന് ഏഴിന് ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. 4.30ന് ഫാ. ജോസഫ് തെരുവിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. ഫാ. കുര്യാക്കോസ് വട്ടമുകളേൽ സന്ദേശം നൽകും. രാത്രി 7.45ന് നാടകം.
കിടങ്ങൂര്‍ ഫൊറോന പള്ളിയില്‍
കിടങ്ങൂര്‍: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ തിരുനാള്‍ ഇന്നുമുതല്‍ 11 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍ അറിയിച്ചു. ഇന്നു വൈകുന്നേരം 6.30ന് കൊടിയേറ്റ് - വികാരി ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍. രാത്രി ഏഴിന് മെഴുകുതിരി പ്രദക്ഷിണം, 8.15ന് കലാസന്ധ്യ. നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് പ്രദക്ഷിണം. പ്രധാന ദിനമായ 11നു രാവിലെ 6.45നും 10നും വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം, രാത്രി ഏഴിന് നാടകം.
കുര്യനാട് സെന്റ് ആന്‍സ്
ആശ്രമ ദേവാലയത്തില്‍
കുര്യനാട്: സെന്റ് ആന്‍സ് ആശ്രമ ദേവാലയത്തില്‍ വിശുദ്ധ അന്നാമ്മയുടെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ അന്തോനീസിന്റെയും സംയുക്ത തിരുനാളിന് ഇന്നു കൊടിയേറും.
വൈകുന്നേരം 4.45നു ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍ കൊടിയേറ്റും. അഞ്ചിനു വിശുദ്ധ കുര്‍ബാന, പ്രസംഗം - ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി. നാളെ രാവിലെ ആറിനു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് അന്ന, കൊച്ചുത്രേസ്യ, കുര്യാക്കോസ് നാമധാരികളുടെ സംഗമം. അഞ്ചിനു തിരുനാള്‍ കുര്‍ബാന, സന്ദേശം - ഫാ. ജോബി മഞ്ഞക്കാലായില്, 6.15നു വിശുദ്ധ കൊച്ചുത്രേസ്യായുടെ കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം, തുടര്‍ന്നു സ്നേഹവിരുന്ന്. 11നു രാവിലെ ആറിനു വിശുദ്ധ കുര്‍ബാന - ഫാ. ടോമി കാരാംവേലില്‍, വൈകുന്നേരം 4.30നു തിരുനാള്‍ കുര്‍ബാന -ഫാ. ജൂബി മണിയാങ്കേരിയില്, ആറിന് ആനിക്കോട് കപ്പേളയിലേക്ക് പ്രദക്ഷിണം, സന്ദേശം - ഫാ. സിന്റോ ആലുങ്കല്‍.
ഇടയ്ക്കാട്ട് ക്നാനായ കത്തോലിക്ക
ഫൊറോന പള്ളിയിൽ
കോട്ടയം: ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ തിരുഹൃദയ ദര്‍ശനത്തിരുനാളിനും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനും ഇന്നു കൊടിയേറും.
രാവിലെ 6.30നു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന - വികാരി ഫാ. സൈമണ്‍ ഏബ്രഹാം പുല്ലാട്ട്, തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം. നാളെ രാത്രി ആറിനു തിരുനാള്‍ കുര്‍ബാന, വചനസന്ദേശം - ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കല്‍, 7.45നു വല്യങ്ങാടി വഴി പ്രദക്ഷിണം - ഫാ. ബിജി പല്ലോന്നില്‍, 8.30നു വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ. തോമസ് ആദോപ്പള്ളില്‍. 11നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, 10നു തിരുനാള്‍ കുര്‍ബാന - ഫാ. റിന്‍ഷോ കട്ടേല്‍, സന്ദേശം - അതിരൂപത സിഞ്ചെല്ലൂസ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്. തുടര്‍ന്നു പ്രദക്ഷിണം - ഫാ. ജോസ് തെക്കേപ്പുറം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് - ഫാ. തോമസ് ആനിമൂട്ടില്‍.
District News
കോലടി സെന്റ് തോമസ് പള്ളിയില്‍
കോലടി: സെന്റ് തോമസ് പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ നാളെ മുതല്‍ 11 വരെ നടക്കും.
നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന, വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ - ഫാ. ചാള്‍സ് കപ്യാരുമലയില്‍, വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ജോണ്‍ കടവന്‍. 10നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, എട്ടിന് അമ്പ് എഴുന്നള്ളിക്കല്‍, വൈകുന്നേരം അഞ്ചിന് തിരുനാള്‍ കുര്‍ബാന - ഫാ. കുര്യാക്കോസ് കണ്ണംപിള്ളില്, 6.30ന് പ്രദക്ഷിണം, സന്ദേശം - ഫാ. സെബാസ്റ്റ്യന്‍ പോത്തനാമൂഴിയില്‍, എട്ടിന് സമാപന ആശീര്‍വാദം. 11ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, തിരുനാള്‍ കുര്‍ബാന - ഫാ. ജിന്‍സ് പുളിക്കല്‍, 6.30ന് പ്രദക്ഷിണം, സന്ദേശം - ഫാ. അജി പോള്‍ കപ്യാരുമലയില്‍, എട്ടിന് സമാപനാശീര്‍വാദം. 12നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന - ഫാ. നിബിന് കിഴക്കേഅറയ്ക്കല്, തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ചാള്‍സ് കപ്യാരുമലയില്‍ അറിയിച്ചു.
വടക്കുംമുറി പള്ളിയിൽ
കരിങ്കുന്നം: വടക്കുംമുറി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ 10നും 11നും ആഘോഷിക്കും. 10നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്. 5.15നു ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ഷാജി പൂത്തറ. 11നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. 5.15നു തിരുനാള്‍ കുര്‍ബാന - ഫാ. റോണി വെച്ചൂപറമ്പില്‍. പ്രസംഗം - ഫാ. റിജോ മറ്റപ്പിള്ളില്‍. തുടര്‍ന്നു പ്രദക്ഷിണം, കുരിശുപള്ളിയില്‍ ലദീഞ്ഞ്, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയില്‍.
മുളകരമേട് പള്ളിയിൽ
മുളകരമേട്: വിശുദ്ധ മാര്ട്ടിന് ഡി പോറസ് പള്ളിയിലെ തിരുനാള്‍ ഒന്പതുമുതല് 11 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് അക്കൂറ്റ് അറിയിച്ചു.
ഒന്പതിനു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, തിരുനാള്‍ പാട്ടുകുര്‍ബാന, സന്ദേശം - മോണ്‍. ഏബ്രഹാം പുറയാറ്റ്. 10ന് വൈകുന്നേരം അഞ്ചിന് തിരുനാള്‍ പാട്ടുകുര്‍ബാന - ഫാ. ജെറിന് അയിലുമാലില്, സന്ദേശം - ഫാ. സെബാസ്റ്റ്യന്‍ ആരോളിച്ചാലില്, 6.30ന് പ്രദക്ഷിണം എകെജി പടിയിലേക്ക്. സന്ദേശം - ഫാ. ജയിംസ് പൊന്നമ്പേല്‍, എട്ടിന് ആകാശവിസ്മയം. 11ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.15ന് തിരുനാള്‍ പാട്ടുകുര്‍ബാന - ഫാ. ജേക്കബ് അക്കൂറ്റ്, സന്ദേശം - ഫാ. ജോര്‍ജ് കരിവേലിക്കല്, ആറിന് പ്രദക്ഷിണം നിര്‍മലാ സിറ്റിയിലേക്ക്, സന്ദേശം - ഫാ. ജോസഫ് മാതാളിക്കുന്നേല്, എട്ടിന് മ്യൂസിക്കല്‍ ടാലന്റ് ഷോ.
District News
ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ
ഇളങ്ങോയി: മാർ സ്ലീവാ പള്ളിയിൽ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 11 വരെ നടക്കുമെന്ന് വികാരി ഫാ. മാത്യു പുത്തൻപറന്പിൽ അറിയിച്ചു. നാളെ വൈകുന്നേരം നാലിന് കൂട്ടായ്മകളിൽ നിന്ന് പള്ളിയിലേക്ക് കഴുന്ന് പ്രദക്ഷിണം, 4.25ന് കൊടിമരം വെഞ്ചെരിപ്പ്, 4.30ന് കൊടിയേറ്റ്, നൊവേന, വിശുദ്ധ കുർബാന, സന്ദേശം, ആറിന് സെമിത്തേരി സന്ദർശനം, നേർച്ചവിതരണം, 6.30ന് വാഹനവെഞ്ചെരിപ്പ്. 10ന് വൈകുന്നേരം നാലിന് ജപമാല, കഴുന്ന് നേർച്ച്, 4.30ന് നൊവേന, വിശുദ്ധ കുർബാന, സന്ദേശം, 6.15ന് നാലാംമൈൽ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, രാത്രി 8.30ന് പള്ളിയിൽ സമാപനാശീർവാദം. 11ന് രാവിലെ 5.45ന് പ്രഭാതപ്രാർഥന, ആറിന് വിശുദ്ധ കുർബാന, തുടർന്ന് കഴുന്ന് നേർച്ച, 9.30ന് തിരുനാൾ കുർബാന, 11.30ന് കുരിശടി ചുറ്റി പ്രദക്ഷിണം, തുടർന്ന് സ്നേഹവിരുന്ന്, ലേലം, രാത്രി ഏഴിന് ഗാനമേള.
പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ
പൊടിമറ്റം: സെന്റ് മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാള്‍ നാളെ മുതൽ 11 വരെ നടക്കുമെന്ന് വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം, അസിസ്റ്റന്റ് വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം എന്നിവർ അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 10ന് ഉച്ചകഴിഞ്ഞ് 2.30ന് വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കഴുന്ന് പ്രദക്ഷിണം, വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന, 6.15ന് കെകെ റോഡിലൂടെയും തുടര്‍ന്ന് പൊടിമറ്റം - ആനക്കല്ല് റോഡിലൂടെയും വിശ്വാസപ്രഖ്യാപന പ്രദക്ഷിണം. 11ന് ഉച്ചകഴിഞ്ഞ് 2.15ന് വിവിധ കൂട്ടായ്മകളുടെ കഴുന്ന് പ്രദക്ഷിണം ആരംഭിച്ച് 3.45ന് പള്ളിയിലെത്തും. വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണത്തിനുശേഷം മെഗാ ഷോ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടക്കും.
കൊല്ലമുള വിശുദ്ധ മരിയ ഗൊരേത്തി പള്ളിയിൽ
കൊല്ലമുള: വിശുദ്ധ മരിയ ഗൊരേത്തി പള്ളിയിൽ വിശുദ്ധ മരിയ ഗൊരേത്തിയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 11 വരെ നടക്കുമെന്ന് വികാരി ഫാ. ജിൽസൺ കുന്നത്തുപുരയിടം, അസിസ്റ്റന്റ് വികാരി ഫാ. ജസ്റ്റിൻ വളവനാട്ട് എന്നിവർ അറിയിച്ചു. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് മൂന്നിന് കൂട്ടായ്മകളിൽ നിന്ന് ആരംഭിക്കുന്ന കഴുന്ന് പ്രദക്ഷിണം നാലിന് പള്ളിയിലെത്തും. 4.15ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, ആറിന് സെമിത്തേരി സന്ദർശനം, നേർച്ച വിതരണം, 6.45ന് ഗാനമേള. 10ന് രാവിലെ ആറിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, ആറിന് അൽഫോൻസാ ചാപ്പലിലേക്ക് പ്രദക്ഷിണം. 11ന് രാവിലെ 6.30നും 9.30നും വിശുദ്ധ കുർബാന, 11.15ന് കൊല്ലമുള കുരിശടിയിലേക്ക് പ്രദക്ഷിണം, ഉച്ചയ്ക്ക് ഒന്നിന് സ്നേഹവിരുന്ന്.
പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
പടനിലം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ 10 മുതൽ 18 വരെ നടക്കുമെന്ന് വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ അറിയിച്ചു. 10ന് വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 11ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന. 12 മുതൽ 16 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 17ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന, ആറിന് സ്നേഹവിരുന്ന്, രാത്രി ഏഴിന് ഗാനസന്ധ്യ. 18ന് വൈകുന്നേരം നാലിന് തിരുനാൾ കുർബാന, നൊവേന, തുടർന്ന് തെക്കേത്തുകവല ചുറ്റി കിഴക്കുംഭാഗം പന്തലിലേക്ക് പ്രദക്ഷിണം, ഉത്പന്നലേലം.
മുളംകുന്ന് ഉണ്ണിമിശിഹാ പള്ളിയിൽ
മുളംകുന്ന്: ഉണ്ണിമിശിഹാ പള്ളിയിൽ തിരുനാൾ നാളെ മുതൽ 11 വരെ നടക്കുമെന്ന് വികാരി ഫാ. വർഗീസ് ഞള്ളിമാക്കൽ അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, 6.30ന് നൊവേന, 6.45ന് സെമിത്തേരി സന്ദർശനം, നേർച്ച. 10ന് ഉച്ചകഴിഞ്ഞ് 3.30ന് കഴുന്ന് നേർച്ച, 4.30ന് വിശുദ്ധ കുർബാന, സന്ദേശം, രാത്രി ഏഴിന് കലാസന്ധ്യ. 11ന് രാവിലെ 6.45ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് മൂന്നിന് കഴുന്ന് നേർച്ച, 3.30ന് തിരുനാൾ റാസ, സന്ദേശം, ആറിന് സ്നേഹവിരുന്ന്, 6.30ന് സെന്റ് മേരീസ് കൂട്ടായ്മയിലേയ്ക്ക് പ്രദക്ഷിണം, രാത്രി എട്ടിന് തിരികെ പള്ളിയിലേയ്ക്ക് പ്രദക്ഷിണം, 9.45ന് ചെണ്ടമേളം ഡിസ്പ്ലേ.
District News
കുര്യനാട് സെന്റ് ആന്റണീസ്
ആശ്രമദേവാലയത്തില്
കുര്യനാട്: സെന്റ് ആന്റണീസ് ആശ്രമദേവാലയത്തില് വിശുദ്ധ അന്നാമ്മയുടെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ അന്തോനീസിന്റെയും സംയുക്ത തിരുനാളിനു നാളെ കൊടിയേറും. നാളെ വൈകുന്നേരം 4.45നു കൊടിയേറ്റ് - ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍, അഞ്ചിനു വിശുദ്ധ കുര്‍ബാന, പ്രസംഗം - ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി. 10നു രാവിലെ ആറിനു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30നു അന്ന, കൊച്ചുത്രേസ്യ, കുര്യാക്കോസ് നാമധാരികളുടെ സംഗമം. അഞ്ചിനു തിരുനാള്‍ കുര്‍ബാന, സന്ദേശം - ഫാ. ജോബി മഞ്ഞക്കാലായില്, രാത്രി 6.15നു വിശുദ്ധ കൊച്ചുത്രേസ്യായുടെ കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം തുടര്‍ന്നു സ്നേഹവിരുന്ന്. 11നു രാവിലെ ആറിനു വിശുദ്ധ കുര്‍ബാന - ഫാ. ടോമി കാരാംവേലില്‍, വൈകുന്നേരം 4.30നു തിരുനാള്‍ കുര്‍ബാന - ഫാ. ജൂബി മണിയാങ്കേരിയില്, ആറിനു ആനിക്കോട് കപ്പേളയിലേക്ക് പ്രദക്ഷിണം, സന്ദേശം - ഫാ. സിന്റോ ആലുങ്കല്‍.
മുത്തോലി സെന്റ് ജോര്‍ജ് പള്ളിയില്‍
മുത്തോലി: സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഒമ്പത്, 10, 11 തീയതികളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. കുര്യന് വരിക്കമാക്കല്‍ അറിയിച്ചു. ഒമ്പതിന് വൈകുന്നേരം 5.30ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന- വികാരി ഫാ. കുര്യന് വരിക്കമാക്കല്‍. 10ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. 6.30ന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 11ന് രാവിലെ ഏഴിനും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന. 6.30ന് പ്രദക്ഷിണം. രാത്രി എട്ടിന് നാടകം.
പാളയം പള്ളിയില്‍ തിരുനാള്‍
പാളയം: സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാളിന്ന് നാളെ തുടക്കമാകുമെന്ന് വികാരി ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ അറിയിച്ചു. വൈകുന്നേരം ആറിന് കൊടിയേറ്റ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 10 ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന വൈകുന്നേരം ആറിന് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ നിന്നു പള്ളിയിലേക്ക് പ്രദക്ഷിണം. രാത്രി 8.30 ന് 63 കലാകാരന്മാര് ചേര്‍ന്ന് അവതരിപ്പിക്കുന്ന ചെണ്ട , ബാന്‍ഡ് ഫ്യൂഷന്‍. പ്രധാന തിരുനാള്‍ ദിനമായ 11ന് രാവിലെ ഏഴിനും, 9.30നും വിശുദ്ധ കുര്‍ബാന. ഉച്ചക്ക് 12ന് പ്രദക്ഷിണം. രാത്രി ഏഴിന് ഗാനമേള.12ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന സിമിത്തേരി സന്ദര്‍ശനം.
District News
ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ
ആനിക്കാട്: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും മാർ സെബസ്ത്യാനോസ് സഹദായുടെയും സംയുക്ത തിരുനാൾ നാളെ മുതൽ 11 വരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, സഹവികാരി ഫാ. ജയിംസ് വടക്കേകാരിക്കാട്ടിൽ എന്നിവർ അറിയിച്ചു.
നാളെ രാവിലെ ആറിന് ആരാധന, 6.30ന് വിശുദ്ധകുർബാന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധകുർബാന. പരേതാനുസ്മരണ ദിനമായ ഒന്‍പതിന് രാവിലെ ആറിന് ആരാധന, 6.30ന് വിശുദ്ധ കുർബാന, 4.30ന് കഴുന്ന് പ്രദക്ഷിണം കൂട്ടായ്മകളിൽനിന്നു പള്ളിയിലെത്തും. അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് കലാസന്ധ്യ, നൃത്ത സംഗീത സംഘനാടകം, കോമഡി ഷോ, ഗാനമഞ്ജരി. രോഗീദിനമായ 10ന് രാവിലെ ആറിന് ആരാധന, 6.30ന് വശുദ്ധ കുർബാന, 10ന് രോഗികൾക്കായി വിശുദ്ധ കുർബാന, 3.30ന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, അഞ്ചിന് അന്പഴത്തുകുന്ന് വഴി പള്ളിക്കത്തോട്ടിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 11ന് രാവിലെ 5.30നും ഏഴിനും 9.30നും വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് റാസ കുർബാന, 6.15ന് കുരിശടി ചുറ്റി പ്രദക്ഷിണം, 7.30ന് ഫ്യൂഷൻ, എട്ടിന് നാടകം.
അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ
കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ പത്താം പീയൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഒന്‍പത് മുതൽ 11 വരെ നടക്കുമെന്ന് വികാരി റവ.ഡോ. മാത്യു പായിക്കാട്ട് അറിയിച്ചു.
ഒന്‍പതിന് വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.30ന് വിശുദ്ധ കുർബാന, സന്ദേശം, ആറിന് സെമിത്തേരി സന്ദർശനം, വാഹന വെഞ്ചരിപ്പ്, നേർച്ച വിതരണം, 6.30ന് കലാസന്ധ്യ. 10ന് വൈകുന്നേരം 4.15ന് കൂട്ടായ്മകളിൽനിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും. 4.30ന് വിശുദ്ധ കുർബാന, സന്ദേശം, 6.30ന് ഞള്ളമറ്റം പന്തലിലേക്ക് പ്രദക്ഷിണം, രാത്രി 7.30ന് വചനദീപ്തി, 8.30ന് ആകാശവിസ്മയം. 11നു വൈകുന്നേരം 4.30ന് സുറിയാനി ക്രമത്തിൽ വിശുദ്ധ കുർബാന, സന്ദേശം, 6.30ന് കുരിശടി ചുറ്റി പ്രദക്ഷിണം, രാത്രി 7.30ന് വിശിഷ്ടവ്യക്തികളെ ആദരിക്കൽ, സ്നേഹവിരുന്ന്.
District News
ചക്കാമ്പുഴ പള്ളിയില്‍
ചക്കാമ്പുഴ: ലൊരേത്തുമാതാ പള്ളിയില്‍ പരിശുദ്ധ ലൊരേത്തുമാതാവിന്റെ തിരുനാള്‍ 11 വരെ ആഘോഷിക്കും. ഒമ്പതിന് വൈകുന്നേരം 4.30ന് റവ.ഡോ. തോമസ് പുന്നത്താനം കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. 6.30ന് ഫാ. ഷാജി തുമ്പേച്ചിറ സംവിധാനം ചെയ്യുന്ന ആത്മകുറി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. 10നു രാവിലെ പള്ളിയിൽനിന്ന് ഇടവകയിലെ വീടുകളിലേക്ക് വാര്‍ഡ് തിരിച്ചുള്ള കഴുന്ന് പ്രദക്ഷിണങ്ങള്‍ നടക്കും. വൈകുന്നേരം 4.30ന് ആശുപത്രി ജംഗ്ഷനില്‍നിന്നു പള്ളിയിലേക്ക് പ്രദക്ഷിണം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും. പ്രധാന തിരുനാള്‍ ദിനമായ 11ന് വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം ചക്കാമ്പുഴ കപ്പേളയിലേക്ക്. തുടർന്ന് ആകാശവിസ്മയം.
പിഴക് പള്ളിയില്‍
പിഴക്: പിഴക് പള്ളിയില്‍ വിശുദ്ധ സ്നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ 10, 11, 12 തീയതികളില്‍ ആഘോഷിക്കും. 10നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് തെക്കേല്‍. 11നു രാവിലെ ഏഴിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, ആറിന് പ്രദക്ഷിണം. 12നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
പാലയ്ക്കാട്ടുമല പള്ളിയില്‍
പാലയ്ക്കാട്ടുമല: നിത്യസഹായമാതാ പള്ളിയില്‍ നിത്യസഹായ മാതാവിന്റെ തിരുനാള്‍ നാളെ മുതല്‍ 11 വരെ ആഘോഷിക്കും. എട്ടിനു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, 6.30 ന് വചന പ്രഘോഷണം. ഒന്പതിനു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് - ഫാ. ജോര്‍ജ് വയലിപ്പറമ്പില്‍, 5.15നു വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന. തുടര്‍ന്ന് ജപമാല പ്രദക്ഷിണം. 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, നാലിന് വിശുദ്ധ കുര്‍ബാന, നൊവേന, 5.30 നു കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ഏഴിന് ലദീഞ്ഞ്, സന്ദേശം, 7.30 നു പള്ളിയിലേക്ക് പ്രദക്ഷിണം, 8.30 നു പ്രദക്ഷിണ സമാപനം. 11നു രാവിലെ 6.30 നു വിശുദ്ധ കുര്‍ബാന, 9.30 നു റാസ, സന്ദേശം. തുടര്‍ന്ന് ഇല്ലിക്കല്‍ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന്. രാത്രി ഏഴിനു കൊച്ചിന് കാര്‍ണിവലിന്റെ ഗാനമേള.
District News
ചേര്‍പ്പുങ്കല്‍ ഫൊറോന പള്ളിയില്‍
ചേര്‍പ്പുങ്കല്‍: മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാള്‍ ഇന്ന് ആഘോഷിക്കും. ഇന്നു രാവിലെ 5.30നും 6.30നും എട്ടിനും വിശുദ്ധ കുർബാന. 9.30ന് തിരുനാൾ റാസ. ഫാ. തോമസ് തയ്യില്‍ മുഖ്യകാർമികത്വം വഹിക്കും. ഫാ. മൈക്കിള്‍ നടുവിലേക്കുറ്റ്, ഫാ. സക്കറിയ വാഴേപ്പറമ്പില്‍, ഫാ. ആന്റണി ഞരളക്കാട്ട് എന്നിവർ സഹകാര്‍മികരാകും. സന്ദേശം - ഫാ. ജോസഫ് ആലഞ്ചേരി. 11.45ന് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് പ്രസുദേന്തി സംഗമം. വൈകുന്നേരം ആറിന് ലദീഞ്ഞ്, പ്രദക്ഷിണം കെഴുവംകുളം കുരിശുപള്ളിയില്നിന്നു പള്ളിയിലേക്ക്. 8.30ന് സമാപന പ്രാര്‍ഥന.
നാളെ പതിവുപോലെയുള്ള ആദ്യവെള്ളി തിരുക്കര്‍മങ്ങള്‍ പുലര്‍ച്ചെ 4.30ന് ആരംഭിക്കും. വൈകുന്നേരം ആറിന് ഉണ്ണിമിശിഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള കരുണയുടെ ജപമാല പ്രദക്ഷിണം.
രാമപുരം ഫൊറോന പള്ളിയില്‍
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഉണ്ണീശോയുടെ നാമകരണത്തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ ആറിനും പത്തിനും വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, 6.30ന് ഗാനമേള ആന്‍ഡ് ഫ്യൂഷന്‍. നാളെ രാവിലെ 7.15ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
കുന്നോന്നി പള്ളിയിൽ
കുന്നോന്നി: സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം നാലിനു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, നൊവേന, സെമിത്തേരി സന്ദര്‍ശനം.
നാളെ വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം - ഫാ. ജേക്കബ് ചക്കാത്തറ. മൂന്നിനു വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. തോമസ് മധുരപ്പുഴ, ആറിനു ജപമാല പ്രദക്ഷിണം, തുടര്‍ന്ന് ആകാശവിസ്മയം. നാലിനു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം 4.15ന് തിരുനാള്‍ റാസ, സന്ദേശം. ഫാ. ഡെന്‍സണ്‍ കുറ്റരാപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ. ജിയോ പ്ലാത്തോട്ടം, ഫാ. ജിജിന് കാഞ്ഞിരത്തുങ്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. രാത്രി 6.30ന് തിരുനാള്‍ പ്രദക്ഷിണം, സന്ദേശം - റവ. ഡോ. അഗസ്റ്റിന് കുട്ടിയാനി, 8.45ന് പ്രദക്ഷിണ സമാപനം പള്ളിയില്‍, തുടര്‍ന്ന് സ്നേഹവിരുന്ന്.
വാക്കാട് പള്ളിയിൽ
വാക്കാട്: സെബി മൗണ്ട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുനാളിന് നാളെ രാവിലെ 6.30ന് ഫാ. മിനേഷ് പുത്തൻപുരക്കൽ കൊടിയേറ്റും. മൂന്നിന് രാത്രി 7.30ന് വിവിധ പന്തലുകളിൽനിന്നുള്ള പ്രദക്ഷിണങ്ങൾ വട്ടീന്ത് കുരിശുപള്ളിയിൽ എത്തും. തുടർന്ന് പ്രദക്ഷിണം പള്ളിയിലേക്ക്. നാലിനു രാവിലെ പത്തിന് തിരുനാൾ റാസ. തുടർന്നു കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം, ഊട്ടുനേർച്ച. വൈകുന്നേരം 6.30ന് ഗാനമേള.
District News
തച്ചപ്പുഴ സെന്റ് മേരീസ് പള്ളിയിൽ
തച്ചപ്പുഴ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമ്മയുടെ തിരുനാൾ നാളെമുതൽ നാലുവരെ നടക്കുമെന്ന് വികാരി ഫാ. മാത്യു പനച്ചിക്കൽ അറിയിച്ചു.
നാളെ വൈകുന്നേരം അഞ്ചിന് കൂട്ടായ്മകളിൽനിന്ന് കഴുന്നു പ്രദക്ഷിണം, 5.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന - എകെസിസി കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, തുടർന്ന് സെമിത്തേരി സന്ദർശനം. മൂന്നിന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, തുടർന്ന് വാഹനവെഞ്ചരിപ്പ്, നാടകം. നാലിന് ഉച്ചകഴിഞ്ഞ് 3.30ന് കഴുന്ന് നേർച്ച, തുടർന്ന് വിശുദ്ധ കുർബാന - ഷംഷാബാദ് അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ. തുടർന്നു തച്ചപ്പുഴ ബാങ്ക് പടിയിലേക്കു പ്രദക്ഷിണം.
നിരവ് സെന്റ് മേരീസ് പള്ളിയിൽ
വെച്ചൂച്ചിറ: നിരവ് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ നാളെ മുതൽ അഞ്ചുവരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് വള്ളിയാംതടത്തിൽ അറിയിച്ചു.
നാളെ വൈകുന്നരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സന്ദേശം, ആറിന് ബൈബിൾ മാജിക്ക് ഷോ. മൂന്നിന് വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് സെന്റ് സെബാസ്റ്റ്യൻസ് കുരിശടിയിലേക്ക് പ്രദക്ഷിണം. നാലിന് രാവിലെ 7.30ന് രൂപം വാഴ്ത്തൽ, കഴുന്നെടുക്കൽ,10ന് തിരുനാൾ കുർബാന, സന്ദേശം, തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്. അഞ്ചിന് രാവിലെ 6.30ന് പരേതർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം.
മാങ്ങാപ്പാറ നിത്യസഹായമാതാ പള്ളിയിൽ
മാങ്ങാപ്പാറ: നിത്യസഹായമാതാ പള്ളിയിൽ നിത്യസഹായമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുനാളിന് കൊടിയേറി.
ഇന്നു വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധ കുർബാന. നാളെ വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധ കുർബാന. മൂന്നിന് വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധ കുർബാന, 6.30ന് ത്രിവേണി ജംഗ്ഷനിലേക്ക് പ്രദക്ഷിണം, രാത്രി ഒന്‍പതിന് സ്നേഹവിരുന്ന്, ചെണ്ടമേളം ഡിസ്പ്ലേ. നാലിന് രാവിലെ ഒന്‍പതിന് തിരുനാൾ കുർബാന, 11ന് കുരിശടി ചുറ്റി പ്രദക്ഷിണം, രാത്രി ഏഴിന് ഗാനമേള.