x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളാഘോഷം


Published: February 4, 2026 10:07 PM IST | Updated: February 4, 2026 10:07 PM IST

താ​മ​ര​ക്കു​ന്ന് സെ​ന്‍റ് ഇ​ഫ്രേം പ​ള്ളി​യി​ൽ

ചി​റ​ക്ക​ട​വ്: താ​മ​ര​ക്കു​ന്ന് സെ​ന്‍റ് ഇ​ഫ്രേം പ​ള്ളി​യി​ൽ മാ​ർ അ​പ്രേ​മി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ​മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​റെ​ജി മാത്യു വ​യ​ലു​ങ്ക​ൽ, അ​സി. വി​കാ​രി ഫാ. ​ഷി​ബി​ൻ മ​ണ്ണാ​റാ​ത്ത് ഒ​എ​സ്ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ്, രാ​ത്രി ഏ​ഴി​ന് നേ​ർ​ച്ച​വി​ത​ര​ണം. ഏ​ഴി​നു രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​നൊ​വേ​ന, 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വാ​ദ്യ​മേ​ള​ങ്ങ​ൾ, സ്നേ​ഹ​വി​രു​ന്ന്, 5.30ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30ന് ​ഗാ​ന​മേ​ള. എ​ട്ടി​നു രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, 6.15ന് ​സെ​ന്‍റ് മാ​ർ​ട്ടി​ൻ ക​പ്പേ​ള​യി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.15ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം, പാ​യ​സ​നേ​ർ​ച്ച, ആ​കാ​ശ​വി​സ്മ​യം.

കാ​രി​കു​ളം ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ

കൂ​വ​പ്പ​ള്ളി: കാ​രി​കു​ളം ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാളെ​മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് കാ​രി​മ​റ്റം അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, ക​ഴു​ന്ന് വെ​ഞ്ച​രി​പ്പ്, വിശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഏ​ഴി​നു വൈ​കു​ന്നേ​രം നാ​ലി​ന് കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, 4.30ന് ​വിശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ ക​ലാ​വി​രു​ന്ന്, രാ​ത്രി 8.30ന് ​സ്നേ​ഹ​വി​രു​ന്ന്. എ​ട്ടി​നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ആറി​ന് ഇ​ട​ക്കു​ന്നം സി​എ​സ്ഐ ഭാ​ഗ​ത്തേ​ക്കു പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം, ചെ​ണ്ട, ബാ​ൻഡ് ഫ്യൂ​ഷ​ൻ.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up