രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ കുടിയേറ്റ തിരുനാളിന് തുടക്കംകുറിച്ച് വികാരി ഫാ. ജോസഫ് അരീച്ചിറ കൊടിയേറ്റുന്നു.
പറമ്പ സെന്റ് മേരീസ് പള്ളിയിൽ
പറമ്പ: സെന്റ് മേരീസ് പള്ളി തിരുനാളിന് വികാരി ഫാ. തോമസ് മരശേരി കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ തിരുക്കർമങ്ങൾക്ക് ഫാ. ജിൻസ് മാതാളിക്കുന്നേൽ കാർമികത്വം വഹിച്ചു.
നവനാൾ ദിനങ്ങളിൽ വൈകുന്നേരം നാലിന് ആരംഭിക്കുന്ന ജപമാല, വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നീ തിരുക്കർമങ്ങൾക്ക് ഫാ. ജോയൽ മുകളേൽ, ഫാ. ജയിംസ് അരീപ്പറമ്പിൽ, ഫാ. നിതിൻ തകിടിയിൽ, ഫാ. ജോയിസ് കാരിക്കാത്തടം, ഫാ. പ്രിൻസ് നെല്ലരിയിൽ, ഫാ. ടോമി നടുവിലേക്കുറ്റ് എന്നിവർ കാർമികത്വം വഹിക്കും 13 ന് വൈകുന്നേരം നാലിന് ജപമാല. 4.30 ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന - ഫാ. മാർട്ടിൻ ചിറ്റിനപ്പള്ളി. 6.30 ന് കലാസന്ധ്യ. 14 ന് വൈകുന്നേരം നാലിന് ജപമാല.
4.30 ന് വിശുദ്ധ കുർബാന, നൊവേന- ഫാ. ജോസഫ് റാത്തപ്പള്ളി, തിരുനാൾ പ്രദക്ഷിണം. തിരുനാൾ സന്ദേശം- ഫാ. അഗസ്റ്റിൻ ചക്കാംകുന്നേൽ, സമാപന ആശീർവാദം. 8.30 ന് വയലിൻ മ്യൂസിക്കൽ ഫ്യൂഷൻ.15ന് രാവിലെ 10 ന് വിശുദ്ധ കുർബാന റാസ, നൊവേന, ലദീഞ്ഞ്- ഫാ. ഷാജി കണിയാംപറമ്പിൽ, ഫാ. ജിതിൻ തെക്കേമാലിൽ, ഫാ. ജോമോൻ പുളിക്കമണ്ഡപം. പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന്.
അട്ടേങ്ങാനം സെന്റ് ജൂഡ് പള്ളിയിൽ
അട്ടേങ്ങാനം: സെന്റ് ജൂഡ് പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. വികാരി ഫാ. ജോസഫ് പാലക്കയിൽ കൊടിയേറ്റി. തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ. തോമസ് പള്ളിക്കൽ കാർമികത്വം വഹിച്ചു.
ഇന്നുമുതൽ 14 വരെ തീയതികളിൽ വൈകുന്നേരം 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. കുര്യാക്കോസ് പുതുക്കുളങ്ങര, ഫാ. തോമസ് പാണക്കുഴിയിൽ, ഫാ. ഓസ്റ്റിൻ ചക്കാംകുന്നേൽ, ഫാ. ജോഷി വെള്ളപ്ലാക്കിൽ, ഫാ. അമൽ ചിലാലയിൽ, ഫാ. ജോയിസ് കാരിക്കാതടത്തിൽ, ഫാ സേവ്യർ തേലക്കാട്ട്, ഫാ. സെബാസ്റ്റ്യൻ മണപാത്തുപ്പറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും.
14ന് വൈകുന്നേരം 6.30ന് തിരുനാൾ പ്രദക്ഷിണം.15ന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ റാസ- ഫാ. കുര്യാക്കോസ് പ്ലാവുനിൽക്കുംപറമ്പിൽ. തുടർന്ന് പ്രദക്ഷിണം, നേർച്ച ഭക്ഷണം.