x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാ​ഘോ​ഷം


Published: January 14, 2026 10:43 PM IST | Updated: January 14, 2026 10:43 PM IST

അ​രു​വി​ത്തു​റ പ​ള്ളി​യി​ൽ

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ മ​ർ​ത്ത് മ​റി​യ​ത്തി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ളും മ​ക​രം തി​രു​നാ​ളും ഇ​ത​ര വി​ശു​ദ്ധ​രു​ടെ തി​രു​നാ​ളും സം​യു​ക്ത​മാ​യി 17നും 18​നും ന​ട​ക്കും.

17നു ​രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മാ​താ​വി​ന്‍റെ നൊ​വേ​ന, 6.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന - വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന - ബൈ​ബി​ൾ അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് പു​തു​പ്പ​റ​മ്പി​ൽ, 6.15ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 19നു ​രാ​വി​ലെ 5.30നും 6.45​നും എ​ട്ടി​നും 9.30നും 11.30​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി സി​ഇ​ഒ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ, ആ​റി​ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.

മൂ​ന്നി​ല​വ് പ​ള്ളി​യി​ൽ

മൂ​ന്നി​ല​വ്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി.

16നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​കു​ര്യ​ൻ ത​ട​ത്തി​ൽ, 5.15ന് ​പൂ​ർ​വി​ക​രു​ടെ അ​നു​സ്മ​ര​ണം, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒപ്പീ​സ്, 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം - ഫാ. ​ചെ​റി​യാ​ൻ മു​ല​യി​ൽ, ഏ​ഴി​ന് സ്‌​നേ​ഹ​വി​രു​ന്ന്, രാ​ത്രി 7.30ന് ​നാ​ട​കം. 17നു ​വൈ​കു​ന്നേ​രം 4.45ന് ​ജ​പ​മാ​ല, റം​ശ, 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം - ഫാ. ​ഏ​ബ്ര​ഹാം കാ​ക്കാ​നി​യി​ൽ, ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം (മ​രു​തും​പാ​റ പ​ന്ത​ലി​ലേ​ക്ക്), സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് ആ​ലഞ്ചേ​രി​ൽ, 9.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന. 18നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​കു​ര്യ​ൻ ത​ട​ത്തി​ൽ, 8.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന - റ​വ. ഡോ. ​ജോ​ർ​ജ് കാ​രാം​വേ​ലി​ൽ, 6.30ന് ​പ്ര​ദ​ക്ഷി​ണം (ടൗ​ൺ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്), സ​ന്ദേ​ശം - ഡോ. ​സി​റി​യ​ക് തോ​മ​സ്, 9.45ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന, പ​ത്തി​ന് ആ​കാ​ശ വി​സ്മ​യം.

മാ​വ​ടി പ​ള്ളി​യി​ൽ

മാ​വ​ടി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളും സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ട​വ​ക ദി​നാ​ച​ര​ണ​വും 16 മു​ത​ൽ 18 വ​രെ ന​ട​ക്കും.

16നു ​വൈ​കു​ന്നേ​രം 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് വെ​ട്ടു​ക​ല്ലേ​ൽ. തു​ട​ർ​ന്ന് കൊ​ടി​യേ​റ്റ്, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 17നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ക​രോ​ട്ടു​കി​ഴ​ക്കേ​ൽ. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 4.15ന് ​പ്ര​ദ​ക്ഷി​ണ​സം​ഗ​മം (ഗ്രോ​ട്ടോ​യി​ൽ), 4.30ന് ​ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ർ​വാ​ദം - ഫാ.​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ൽ. അ​ഞ്ചി​ന് സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ട​വ​ക ദി​നാ​ച​ര​ണ​വും ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്, ക​ലാ​സ​ന്ധ്യ. 18നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ.​ജോ​സ​ഫ് വാ​ഴ​യ്ക്കാ​പ്പാ​റ. 3.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​മാ​ത്യു വെ​ണ്ണാ​യി​പ്പ​ള്ളി​ൽ, സ​ന്ദേ​ശം - ഫാ.​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ. 5.15ന് ​പ്ര​ദ​ക്ഷി​ണം, 6.45 ന് ​ല​ദീ​ഞ്ഞ് (ഗ്രോ​ട്ടോ​യി​ൽ), 7.15ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം, 7.20 ന് ​ആ​കാ​ശ വി​സ്മ​യം.

ഉ​ള്ള​നാ​ട് പ​ള്ളി​യി​ല്‍

ഉ​ള്ള​നാ​ട്: തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ 19 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന. 17നു ​രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.15ന് ​പ്ര​ദ​ക്ഷി​ണം. 18നു ​രാ​വി​ലെ 5.30നും 9.30​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. 19നു ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.

മീ​ന​ച്ചി​ല്‍ പ​ള്ളി​യി​ല്‍

മീ​ന​ച്ചി​ല്‍: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ 18 വ​രെ ആ​ഘോ​ഷി​ക്കും. 16നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​തോ​മ​സ് പ​രു​ത്തി​പ്പാ​റ​യി​ല്‍. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. 17നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ വി​വി​ധ പ​ന്ത​ലു​ക​ളി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. 18നു ​രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​പ്ര​ദ​ക്ഷി​ണം. രാ​ത്രി ഒ​മ്പ​തി​ന് നേ​ര്‍​ച്ച​കാ​ഴ്ച​ക​ളു​ടെ ലേ​ലം.

Tags : thirunaalagosham nattuvishesham lcoal news

Recent News

Corehub Up