x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളാഘോഷം


Published: January 25, 2026 10:11 PM IST | Updated: January 25, 2026 10:11 PM IST

മ​ണി​യം കു​ന്ന് പ​ള്ളി​യി​ൽ
തി​രു​നാ​ൾ

മ​ണി​യം​കു​ന്ന്: തി​രു​ഹൃ​ദ​യ​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബസ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ ഇ​ന്ന് ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു പ​ള്ളി​യി​ല്‍​നി​ന്ന് വി​വി​ധ പ​ന്ത​ലു​ക​ളി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​തി എ​ട്ടി​ന് പ​ന​ച്ചി​ക​പ്പാ​റ​യി​ല്‍ പ്ര​ദ​ക്ഷി​ണ സം​ഗ​മം.

മൂ​ന്നാ​നി പ​ള്ളി​യി​ല്‍
തി​രു​നാ​ള്‍

പാ​ലാ: മൂ​ന്നാ​നി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദ​യു​ടെ​യും തി​രു​നാ​ള്‍ സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​കു​ര്യ​ന്‍ ആ​നി​ത്താ​നം അ​റി​യി​ച്ചു. 29 മു​ത​ല്‍ ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്. ആ​റി​ന് വെ​കു​ന്നേ​രം 5.15ന് ​കൊ​ടി​യേ​റ്റ് രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള. ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​റി​ന് പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ എ​ട്ടി​ന് വെ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.15ന് ​പ്ര​ദ​ക്ഷി​ണം.

പ​ന​ച്ചി​ക​പ്പാ​റ​യി​ൽ പ്ര​ദ​ക്ഷി​ണ
സം​ഗ​മം ഇ​ന്ന്

പൂ​ഞ്ഞാ​ര്‍: അ​രു​വി​ത്തു​റ, പൂ​ഞ്ഞാ​ര്‍ ഫൊ​റോ​ന​ക​ളി​ല്‍​നി​ന്നും മ​ണി​യം​കു​ന്ന് ഇ​ട​വ​ക​യി​ല്‍​നി​ന്നു​മു​ള്ള വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ പ​ന​ച്ചി​ക​പാ​റ​യി​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം എ​ട്ടി​ന് സം​ഗ​മി​ക്കും. മൂ​ന്ന് ഇ​ട​വ​ക​ക​ളി​ലും​നി​ന്നെ​ത്തു​ന്ന തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ലെ​ത്തി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഒ​റ്റ​പ്ര​ദ​ക്ഷി​ണ​മാ​യി ടൗ​ണ്‍ പ​ന്ത​ലി​ലേ​ക്ക് നി​ങ്ങും. തു​ട​ര്‍​ന്നു ഫാ. ​ജോ​സ​ഫ് പു​ത്ത​ന്‍ പു​ര​യ്ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കും.

കു​റ​വി​ല​ങ്ങാ​ട്
പ​ള്ളി​യി​ൽ ഇ​ന്ന്

5.30- തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 5.30- വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​പോ​ൾ കു​ന്നും​പു​റം, 7.00- വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​ർ​ജ് വ​ട​യാ​റ്റു​കു​ഴി, 8.30- വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്നു, 8.40- വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, 10.00- ബാ​വു​സ- ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി, 11.00- വി​ശു​ദ്ധ കു​ർ​ബാ​ന- മോ​ൺ. ഡോ. ​ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ൽ, 2.30- വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് തി​രി​കെ മാ​ർ​ത്തോ​മ്മാ പേ​ട​ക​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്നു. 2.45- വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​ർ​ജ് കാ​രാം​വേ​ലി, 4.00- ബാ​വു​സ- ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി, 5.00- വി​ശു​ദ്ധ കു​ർ​ബാ​ന- റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട്, 8.15- പ​ക​ലോ​മ​റ്റം, തോ​ട്ടു​വ, കു​ര്യ​നാ​ട് -കോ​ഴാ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ൽ​നി​ന്നു​ള്ള പ്ര​ദ​ക്ഷി​ണ​വു​മാ​യി ജൂ​ബി​ലി ക​പ്പേ​ള​യി​ൽ സം​ഗ​മി​ക്കു​ന്നു, 8.30- ല​ദീ​ഞ്ഞ്, 9.15 വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, 9.30- ക​രോ​ട്ടേ​ക്കു​ന്നേ​ൽ -കു​റ​വി​ല​ങ്ങാ​ട് ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ച്ചോ​ർ നേ​ർ​ച്ച, 9.40- ക​രോ​ട്ടേ​ക്കു​ന്നേ​ൽ-​കു​റ​വി​ല​ങ്ങാ​ട് ക​ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ കൈ​മാ​റു​ന്നു.

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ നാ​ളെ

5.30 വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ, 7.00- വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​മാ​ത്യു പു​തി​യി​ടം, 9.00 ആ​ന​വാ​യ് ച​ക്ക​ര​നേ​ർ​ച്ച ആ​ശീ​ർ​വ​ദി​ക്ക​ൽ, 9.30- ബാ​വു​സ- റ​വ.​ഡോ. ജോ​ൺ ക​ണ്ണ​ന്താ​നം , 10.30- ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന- മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, 12.50 ക​പ്പ​ൽ സം​വ​ഹി​ക്കു​ന്ന​തി​ന് ക​ട​പ്പൂ​ർ​ക​ര​ക്കാ​ർ​ക്ക് ആ​ർ​ച്ച്പ്രീ​സ്റ്റ് അ​നു​മ​തി ന​ൽ​കു​ന്നു, 1.00- യോ​നാ​പ്ര​വാ​ച​ക​ന്‍റെ നി​ന​വേ​യാ​ത്ര​യു​ടെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന ക​പ്പ​ൽ പ്ര​ദ​ക്ഷി​ണം, 3.30- വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​വീ​ട്ടി​ൽ​ക​ള​പ്പു​ര, 5.00- വി​ശു​ദ്ധ കു​ർ​ബാ​ന- മോ​ൺ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, 6.00- ക​ട​പ്പൂ​ര് ക​ര​ക്കാ​രു​ടെ വെ​ച്ചൂ​ട്ട്, 6.15- ക​ട​പ്പൂ​ര് ക​ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ കൈ​മാ​റ​ൽ. 6.30- വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​തോ​മ​സ് പൈ​ങ്ങോ​ട്ട്, 7.30- ബാ​വു​സ - ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ.

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ബു​ധ​നാ​ഴ്ച

5.30- വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​പോ​ൾ മ​ഠ​ത്തി​ൽ​കു​ന്നേ​ൽ, 7.00- ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​തോ​മ​സ് ഉ​റു​മ്പി​ൽ​ത്ത​ട​ത്തി​ൽ, 9.00- ബാ​വു​സ - ഫാ. ​തോ​മ​സ് ത​യ്യി​ൽ, 10.30- ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ- ഫാ. ​ജോ​സ​ഫ് ചെ​രു​വി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പെ​ട്ട​പു​ഴ, ഫാ. ​ജ​യിം​സ് ആ​ണ്ടാ​ശേ​രി, ഫാ. ​ജോ​ൺ ന​ടു​ത്ത​ടം, 3.00 - ബാ​വു​സ- ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ൽ, 4.00- വി​ശു​ദ്ധ കു​ർ​ബാ​ന- റ​വ.​ഡോ അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ, 6.00- പ്ര​ദ​ക്ഷിണം (ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക്), 8.00- വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, 8.10- കാ​ളി​കാ​വ് ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ച്ചോ​ർ നേ​ർ​ച്ച, 8.20- കാ​ളി​കാ​വ് ക​ര​ക്കാ​ർ​ക്ക് അ​വ​കാ​ശം കൈ​മാ​റ​ൽ, 8.30- ഇ​ട​വ​ക​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന വൈ​ദി​ക​രും പ​ള്ളി​യോ​ഗ​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ആ​ഘോ​ഷ​മാ​യി ക​ഴു​ന്നെ​ടു​ക്കു​ന്നു, 11.15- തി​രു​സ്വ​രൂ​പ​ങ്ങ​ൾ അ​ൾ​ത്താ​ര​യി​ൽ തി​രി​കെ പ്ര​തി​ഷ്ഠി​ ക്കു​ന്നു.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up