വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ
വെളിച്ചിയാനി: സെന്റ് തോമസ് ഫൊറോന പള്ളിയിൽ മാർ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും മാർ യൗസേപ്പിന്റെയും മാർ ഗീവർഗീസിന്റെയും മാർ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ നാളെ മുതൽ 18 വരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് പാലുക്കുന്നേൽ എന്നിവർ അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.45ന് വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് നാടകം. 17നു രാവിലെ 10ന് വിശുദ്ധ കുർബാന, സ്നേഹവിരുന്ന്, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, ആറിന് ചോറ്റി കുരിശടിയിലേക്കു പ്രദക്ഷിണം, രാത്രി ഒന്പതിന് താളലയ വിസ്മയം, ആകാശ വിസ്മയം. 18നു രാവിലെ 5.45ന് വിശുദ്ധ കുർബാന, എട്ടിന് വാർഡുകളിൽ കഴുന്ന് പ്രദക്ഷിണം ആരംഭിച്ച് 9.30ന് പള്ളിയിലെത്തിച്ചേരും, 10ന് തിരുനാൾ കുർബാന, 11.30ന് കുരിശടി ചുറ്റി പ്രദക്ഷിണം, തുടർന്ന് സ്നേഹവിരുന്ന്, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, രാത്രി ഏഴിന് ഗാനമേള.
വാഴൂർ മൗണ്ട് കാർമൽ പള്ളിയിൽ
വാഴൂർ: മൗണ്ട് കാർമൽ പള്ളിയിൽ പരിശുദ്ധ കർമലമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 18 വരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് മാത്യു പടികരമല അറിയിച്ചു.
നാളെ വൈകുന്നേരം 5.30ന് കൊടിയേറ്റ്, 5.45ന് വിശുദ്ധ കുർബാന, സന്ദേശം. 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, 6.45ന് കടുക്കാമല പന്തലിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് ദിവ്യകാരുണ്യ ആശീർവാദം. 18നു രാവിലെ 6.30ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, വൈകുന്നേരം 4.30ന് വിവിധ വാർഡുകളിൽ നിന്ന് കഴുന്ന് പ്രദക്ഷിണം, തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം, 6.15ന് ചെങ്കൽ പന്തലിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് വിശുദ്ധ കുർബാനയുടെ ആശീർവാദം.
ചാത്തൻതറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
ചാത്തൻതറ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമാതാവിന്റെയും സംയുക്ത തിരുനാൾ ഇന്നുമുതൽ 18 വരെ നടക്കുമെന്ന് വികാരി ഫാ. തോമസ് തൈപ്പറമ്പിൽ അറിയിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് കുറുമ്പൻമൂഴി സെന്റ് സെബാസ്റ്റ്യൻസ് കുരിശടിയിൽ ജപമാല, വിശുദ്ധ കുർബാന. നാളെ വൈകുന്നേരം നാലിന് ജപമാല, 4.30ന് കൊടിയേറ്റ്, സെമിത്തേരി സന്ദർശനം, തുടർന്ന് വിശുദ്ധ കുർബാന. 17നു വൈകുന്നേരം നാലിന് കഴുന്ന് പ്രദക്ഷിണം, 4.15ന് ജപമാല, വിശുദ്ധ കുർബാന, തുടർന്ന് ചാത്തൻതറ കുരിശടിയിലേക്ക് പ്രദക്ഷിണം, തുടർന്ന് ദിവ്യകാര്യണ്യ ആശീർവാദം. 18നു രാവിലെ 6.45ന് വിശുദ്ധ കുർബാന, 9.15ന് ജപമാല, 10ന് തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, രാത്രി ഏഴിന് ഇടവകദിനാഘോഷം.