ചക്കാമ്പുഴ പള്ളിയില്‍
ചക്കാമ്പുഴ: ലൊരേത്തുമാതാ പള്ളിയില്‍ പരിശുദ്ധ ലൊരേത്തുമാതാവിന്റെ തിരുനാള്‍ 11 വരെ ആഘോഷിക്കും. ഒമ്പതിന് വൈകുന്നേരം 4.30ന് റവ.ഡോ. തോമസ് പുന്നത്താനം കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. 6.30ന് ഫാ. ഷാജി തുമ്പേച്ചിറ സംവിധാനം ചെയ്യുന്ന ആത്മകുറി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. 10നു രാവിലെ പള്ളിയിൽനിന്ന് ഇടവകയിലെ വീടുകളിലേക്ക് വാര്‍ഡ് തിരിച്ചുള്ള കഴുന്ന് പ്രദക്ഷിണങ്ങള്‍ നടക്കും. വൈകുന്നേരം 4.30ന് ആശുപത്രി ജംഗ്ഷനില്‍നിന്നു പള്ളിയിലേക്ക് പ്രദക്ഷിണം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും. പ്രധാന തിരുനാള്‍ ദിനമായ 11ന് വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം ചക്കാമ്പുഴ കപ്പേളയിലേക്ക്. തുടർന്ന് ആകാശവിസ്മയം.
പിഴക് പള്ളിയില്‍
പിഴക്: പിഴക് പള്ളിയില്‍ വിശുദ്ധ സ്നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ 10, 11, 12 തീയതികളില്‍ ആഘോഷിക്കും. 10നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് തെക്കേല്‍. 11നു രാവിലെ ഏഴിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, ആറിന് പ്രദക്ഷിണം. 12നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
പാലയ്ക്കാട്ടുമല പള്ളിയില്‍
പാലയ്ക്കാട്ടുമല: നിത്യസഹായമാതാ പള്ളിയില്‍ നിത്യസഹായ മാതാവിന്റെ തിരുനാള്‍ നാളെ മുതല്‍ 11 വരെ ആഘോഷിക്കും. എട്ടിനു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, 6.30 ന് വചന പ്രഘോഷണം. ഒന്പതിനു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് - ഫാ. ജോര്‍ജ് വയലിപ്പറമ്പില്‍, 5.15നു വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന. തുടര്‍ന്ന് ജപമാല പ്രദക്ഷിണം. 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, നാലിന് വിശുദ്ധ കുര്‍ബാന, നൊവേന, 5.30 നു കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ഏഴിന് ലദീഞ്ഞ്, സന്ദേശം, 7.30 നു പള്ളിയിലേക്ക് പ്രദക്ഷിണം, 8.30 നു പ്രദക്ഷിണ സമാപനം. 11നു രാവിലെ 6.30 നു വിശുദ്ധ കുര്‍ബാന, 9.30 നു റാസ, സന്ദേശം. തുടര്‍ന്ന് ഇല്ലിക്കല്‍ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന്. രാത്രി ഏഴിനു കൊച്ചിന് കാര്‍ണിവലിന്റെ ഗാനമേള.