x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാ​ഘോ​ഷം


Published: April 24, 2026 10:59 PM IST | Updated: April 24, 2026 10:59 PM IST

മ​ങ്കൊ​മ്പ്: വൈ​ശ്യം​ഭാ​ഗം പാ​ദു​വാ​പു​രം പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ 29 മു​ത​ൽ മേയ് മൂ​ന്നു വ​രെ ന​ട​ക്കും. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്​ക്കു തു​ട​ക്ക​മാ​യി. 28 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം.
തി​രു​നാ​ളാ​രം​ഭി​ക്കു​ന്ന 29ന് ​വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, കൊ​ടി​യേ​റ്റ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി തേ​വാ​രി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ.​ ജേ​ക്ക​ബ്കു​ട്ടി ക​ള​ത്തി​വീ​ട്ടി​ൽ. 30ന് ​വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം. 6.15ന് ​ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം. പൂ​ർ​വി​ക​സ്മ​ര​ണാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന മേ​യ് ഒ​ന്നി​ന് വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നീ ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മേയ് ര​ണ്ടി​ന് വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ മേയ് മൂ​ന്നി​ന് രാ​വി​ലെ ആ​റി​ന് സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ജോ​ജു അ​ഞ്ചു​പ​ങ്കി​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ജോ​ൺ​സ​ൺ ചാ​ല​യ്ക്ക​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഫാ. ​ടോം ജോ​സ് ക​ല്ലു​പു​ര​യ്ക്ക​ൽ. ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ക്കു​ന്ന പ​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ ജ​യിം​സ് മാ​ളി​യേ​ക്ക​ൽ. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ൾ, സ്‌​നേ​ഹ​വി​രു​ന്ന്.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up