ഏഴാച്ചേരി സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് പള്ളിയിലെ തിരുനാളിന് വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി കൊടിയേറ്റുന്നു.
കുടക്കച്ചിറ പള്ളിയില്‍
കുടക്കച്ചിറ: സെന്റ് ജോസഫ്സ് വിവാഹപള്ളിയില് മാര്‍ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാള്‍ ആരംഭിച്ചതായി വികാരി ഫാ. തോമസ് മഠത്തിപ്പറമ്പില്‍ അറിയിച്ചു.
ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, നൊവേന, മധ്യസ്ഥ പ്രാര്‍ഥന. 20നും 21 നും വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, നൊവേന. ആറുമുതല്‍ രാത്രി ഒമ്പതു വരെ കണ്വന്ഷന്. 21നു വൈകുന്നേരം ആറിന് കൊടിയേറ്റ് - വികാരി ഫാ. തോമസ് മഠത്തിപ്പറമ്പില്‍. തുടര്‍ന്ന് കണ്വന്ഷന്. 22നു വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, നൊവേന. 23നു വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ജപമാല പ്രദക്ഷിണം. 24നു രാവിലെ 6.30നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് ജോസഫ്, മേരി നാമധാരികളുടെ സംഗമം. ആറിന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 25നു രാവിലെ ഒന്‍പതിന് വിവാഹാര്‍ഥികളുടെ സംഗമം. പത്തിന് വിശുദ്ധ കുര്‍ബാന, 12ന് പ്രദക്ഷിണം. രാത്രി ഏഴിന് തൊടുപുഴ മദര്‍ ആൻഡ് ഫൗണ്ടേഷന് അവതരിപ്പിക്കുന്ന സര്‍ഗോത്സവം - മെഗാ ഷോ.
ഏഴാച്ചേരി പള്ളിയില്‍
ഏഴാച്ചേരി: സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ വിശുദ്ധ സ്നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി കൊടിയേറ്റി.
ഇന്നു മുതല്‍ വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്, കഴുന്ന് എഴുന്നള്ളിക്കല്‍. 24നു വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കുരിശുപള്ളിയിലേക്ക് ജപമാല പ്രദക്ഷിണം, കലാസന്ധ്യ. 25നു രാവിലെ ഏഴിനും 10നും വിശുദ്ധ കുര്‍ബാന, 8.15ന് തിരുസ്വരൂപ പ്രതിഷ്ഠ. രാത്രി 7.30ന് കുരിശുപള്ളിക്കവലയില്‍ പ്രദക്ഷിണ സംഗമം. എട്ടിന് പള്ളിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. 8.45ന് പ്രദക്ഷിണ വരവേൽപ്പ്, തുടര്‍ന്ന് ആകാശവിസ്മയം. 26നു രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, കൊടിയിറക്ക്.