തച്ചപ്പുഴ സെന്റ് മേരീസ് പള്ളിയിൽ തച്ചപ്പുഴ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമ്മയുടെ തിരുനാൾ നാളെമുതൽ നാലുവരെ നടക്കുമെന്ന് വികാരി ഫാ. മാത്യു പനച്ചിക്കൽ
തച്ചപ്പുഴ സെന്റ് മേരീസ് പള്ളിയിൽ
തച്ചപ്പുഴ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമ്മയുടെ തിരുനാൾ നാളെമുതൽ നാലുവരെ നടക്കുമെന്ന് വികാരി ഫാ. മാത്യു പനച്ചിക്കൽ അറിയിച്ചു.
നാളെ വൈകുന്നേരം അഞ്ചിന് കൂട്ടായ്മകളിൽനിന്ന് കഴുന്നു പ്രദക്ഷിണം, 5.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന - എകെസിസി കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, തുടർന്ന് സെമിത്തേരി സന്ദർശനം. മൂന്നിന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, തുടർന്ന് വാഹനവെഞ്ചരിപ്പ്, നാടകം. നാലിന് ഉച്ചകഴിഞ്ഞ് 3.30ന് കഴുന്ന് നേർച്ച, തുടർന്ന് വിശുദ്ധ കുർബാന - ഷംഷാബാദ് അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ. തുടർന്നു തച്ചപ്പുഴ ബാങ്ക് പടിയിലേക്കു പ്രദക്ഷിണം.
നിരവ് സെന്റ് മേരീസ് പള്ളിയിൽ
വെച്ചൂച്ചിറ: നിരവ് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ നാളെ മുതൽ അഞ്ചുവരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് വള്ളിയാംതടത്തിൽ അറിയിച്ചു.
നാളെ വൈകുന്നരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സന്ദേശം, ആറിന് ബൈബിൾ മാജിക്ക് ഷോ. മൂന്നിന് വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് സെന്റ് സെബാസ്റ്റ്യൻസ് കുരിശടിയിലേക്ക് പ്രദക്ഷിണം. നാലിന് രാവിലെ 7.30ന് രൂപം വാഴ്ത്തൽ, കഴുന്നെടുക്കൽ,10ന് തിരുനാൾ കുർബാന, സന്ദേശം, തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്. അഞ്ചിന് രാവിലെ 6.30ന് പരേതർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം.
മാങ്ങാപ്പാറ നിത്യസഹായമാതാ പള്ളിയിൽ
മാങ്ങാപ്പാറ: നിത്യസഹായമാതാ പള്ളിയിൽ നിത്യസഹായമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുനാളിന് കൊടിയേറി.
ഇന്നു വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധ കുർബാന. നാളെ വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധ കുർബാന. മൂന്നിന് വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധ കുർബാന, 6.30ന് ത്രിവേണി ജംഗ്ഷനിലേക്ക് പ്രദക്ഷിണം, രാത്രി ഒന്പതിന് സ്നേഹവിരുന്ന്, ചെണ്ടമേളം ഡിസ്പ്ലേ. നാലിന് രാവിലെ ഒന്പതിന് തിരുനാൾ കുർബാന, 11ന് കുരിശടി ചുറ്റി പ്രദക്ഷിണം, രാത്രി ഏഴിന് ഗാനമേള.