x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളാഘോഷം


Published: January 29, 2026 11:24 PM IST | Updated: January 29, 2026 11:24 PM IST

വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ കൊ​ടി​യേ​റ്റു​ന്നു. വി​കാ​രി ഫാ. ​ജേ​ക്ക​ബ് പാ​ണ്ടി​യാംപ​റ​മ്പി​ൽ സ​മീ​പം.

അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ

അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ്: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം തൊ​മ്മി​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, 5.45ന് ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്, ആ​റി​ന് വാ​ഹ​ന​വെ​ഞ്ച​രി​പ്പ്.

നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​തം​ബോ​ല​മേ​ളം, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, 6.10ന് ​നേ​ർ​ച്ച​കാ​ഴ്ച​ക​ൾ, 6.30ന് ​സെ​ന്‍റ് ജോ​സ​ഫ് വാ​ർ​ഡി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​തം​ബോ​ലം ഡി​സ്പ്ലേ. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ എ​ട്ടി​ന് ക​രു​ണ​യു​ടെ ജ​പ​മാ​ല, 8.15ന് ​പ്ര​ഭാ​തപ്രാ​ർ​ഥ​ന, 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​കു​രി​ശ​ടിചു​റ്റി പ്ര​ദ​ക്ഷി​ണം.

ചാ​മം​പ​താ​ൽ ഫാ​ത്തി​മമാ​താ പ​ള്ളി​യി​ൽ

ചാ​മം​പ​താ​ൽ: ഫാ​ത്തി​മമാ​താ പ​ള്ളി​യി​ൽ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് വ​ലി​യ​പ​റ​ന്പി​ൽ അ​റി​യി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​ന് വാ​ഹ​ന വെ​ഞ്ച​രി​പ്പ്, 7.20ന് ​ഉ​ത്പ​ന്നലേ​ലം, എ​ട്ടി​ന് ജീ​വ​ന​ല​ഹ​രി.

നാ​ളെ രാ​വി​ലെ 6.45നും ​വൈ​കു​ന്നേ​രം 4.45നും ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​നാ​ട​കം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, ആ​റി​ന് ഉ​ത്പ​ന്ന ലേ​ലം, 6.45ന് ​റി​ഥം 2k26, രാ​ത്രി 8.15ന് ​സ്നേ​ഹ​വി​രു​ന്ന്.

പാ​ലൂ​ർ​ക്കാ​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

പാ​ലൂ​ർ​ക്കാ​വ്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യ​താ​യി വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​ക്കു​ടി അ​റി​യി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ രാ​വി​ലെ ഏ​ഴി​നും 10.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 6.30ന് ​കൂ​ട്ടാ​യ്മ​ക​ളി​ൽനി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം പാ​ലൂ​ർ​ക്കാ​വ് ഗീ​വ​ർ​ഗീ​സ് കു​രി​ശ​ടി​യി​ൽ. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, ഉ​ച്ച​യ്ക്ക് 12ന് ​പാ​ലൂ​ർ​ക്കാ​വ് സെ​ന്‍റ് ജോ​ർ​ജ് കു​രി​ശ​ടിചു​റ്റി പ്ര​ദ​ക്ഷി​ണം.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up