കരിന്പൻ സെന്റ്മേരീസ് പള്ളി ജൂബിലിതിരുനാളിനു ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ കൊടിയേറ്റുന്നു. വികാരി ഫാ. ജോസഫ് പാലക്കുടിയിൽ സ
പള്ളിക്കാമുറി പള്ളിയില്‍
പള്ളിക്കാമുറി: വിശുദ്ധ കൊച്ചുത്രേസ്യ പള്ളിയില്‍ ഇടവകമധ്യസ്ഥയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്നു കൊടിയേറും. ഇന്നു രാവിലെ 6.15നു വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, കൊടിയേറ്റ്. നാളെ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന. 6.45ന് അമ്പ്, മുടി എഴുന്നള്ളിക്കല്‍. 4.30നു വിശുദ്ധ കുര്‍ബാന-ഫാ. ജിതിന് വടക്കേല്‍. സന്ദേശം-ഫാ. ജോര്‍ജ് മാറാപ്പിള്ളില്‍. അഞ്ചിന് പ്രദക്ഷിണം-ഫാ. ഫ്രാന്‍സിസ് മഠത്തിപ്പറമ്പില്‍, ഫാ. സുരേഷ് ഒഎഫ്എം. 7.45നു സമാപന ആശീര്‍വാദം. 25നു രാവിലെ 5.45നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. 4.30നു തിരുനാള്‍കുര്‍ബാന-ഫാ. ഇമ്മാനുവല്‍ കുന്നംകുളം. സന്ദേശം-ഫാ. ജോര്‍ജി കാട്ടൂര്‍. ആറിന് പ്രദക്ഷിണം- ഫാ. ജിനോ, ഫാ. സന്തോഷ് ഒഎഫ്എം. ഏഴിന് പള്ളിയിലേക്ക് പ്രദക്ഷിണം. 7.45നു സമാപന ആശീര്‍വാദം. 26നു മരിച്ചവരുടെ ഓര്‍മദിനം. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം ഇവയാണ് പരിപാടികളെന്നു വികാരി ഫാ. ജോസ് കളപ്പുരയ്ക്കല്‍ അറിയിച്ചു.
ഏഴല്ലൂര്‍ പള്ളിയില്‍
ഏഴല്ലൂര്‍: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഇടവകമധ്യസ്ഥന്റെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ പത്തിന് വിശുദ്ധ കുര്‍ബാന. 11.15 മുതല്‍ വൈകുന്നേരം 4.15 വരെ ആരാധന. അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന. ആറിന് കൊടിയേറ്റ്, ലദീഞ്ഞ്. നാളെ രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, വീടുകളിലേക്ക് അമ്പെഴുന്നള്ളിക്കല്‍. 4.30നു വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. ജോര്‍ജ് പുതുമനതൊട്ടിയില്. തുടര്‍ന്നു പ്രദക്ഷിണം. 25നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 4.30നു ജപമാല, തുടര്‍ന്നു തിരുനാള്‍കുര്‍ബാന-ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍. സന്ദേശം-ഫാ. ജോസഫ് കൊച്ചുപറമ്പില്‍. തുടര്‍ന്നു പ്രദക്ഷിണം. 25നു മരിച്ചവരുടെ ഓര്‍മദിനം. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോര്‍ജ് പുല്ലന് അറിയിച്ചു.
കരിമ്പൻ പള്ളിയിൽ
കരിമ്പൻ: സെന്റ് മേരീസ് പള്ളിയിൽ ജൂബിലി വർഷ സമാപനത്തിനും ഇടവക തിരുനാളിനും കൊടിയേറി. ഇടുക്കി രൂപത മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ കുർബാനയോടെ ആരംഭിച്ച തിരുന്നാളാഘോഷം 25ന് സമാപിക്കുമെന്ന് വികാരി ഫാ. ജോസഫ് പാലക്കുടിയിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം 4.30 ന് ജൂബിലി ഭവന വെഞ്ചരിപ്പ്. അഞ്ചിന് തിരുനാൾ കുർബാന - ഫാ. ജോസഫ് വെളിഞ്ഞാലിൽ, സെമിത്തേരി സന്ദർശനം. നാളെ വൈകുന്നേരം 4.30ന് നൊവേന, അഞ്ചിന് തിരുനാൾ കുർബാന - ഫാ. സിന്റോ ആലുങ്കൽ സിഎംഐ, 6.30ന് ടൗൺ പ്രദക്ഷിണം. 25ന് വൈകുനേരം 4.30ന് ലദീഞ്ഞ്, തിരുനാൾ കുർബാന, സന്ദേശം - ഫാ. ജോസഫ് ചുനയൻമാക്കൽ, രാത്രി 7.30ന് കോട്ടയം കമ്യൂണിക്കേഷൻസിന്റെ ഗാനമേള.
വെള്ളയാംകുടി സെന്റ് ജോർജ്
ഫൊറോന പള്ളിയിൽ
കട്ടപ്പന: വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 23, 24, 25 തീയതികളിൽ ആചരിക്കും. ഇന്നു വൈകുന്നേരം 4.15ന് തിരുനാളിനു കൊടിയേറും. തുടർന്ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഇടുക്കി രുപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ കാർമികത്വം വഹിക്കും.
24ന് രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന - മെൽബണ്‍ രൂപത കത്തീഡ്രൽ വികാരി ഫാ. മാത്യു അരീപ്ലാക്കൽ, പ്രദക്ഷിണം ഇടുക്കി കവല ചുറ്റി തിരികെ പള്ളിയിലേക്ക്.
25ന് രാവിലെ ഏഴിനും എട്ടിനും ഒൻപതിനും വിശുദ്ധ കുർബാന, 10ന് വാഹന വെഞ്ചരിപ്പ്, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന - ഫാ. ജോജു സിഎസ്ടി,
സന്ദേശം - ഫാ. റോയി കണ്ണൻചിറ സിഎംഐ, വൈകുന്നേരം 7.30ന് തിരുവനന്തപുരം ജോസ്കോ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുമെന്ന് വികാരി മോണ്‍. ഏബ്രാഹാം പുറയാറ്റ്, സാജൻ വലിയകുന്നൽ, മത്യു കൊല്ലിത്തടത്തിൽ, ജിനോഷ് ജോസഫ്, ലിബിൻ ചാക്കോ എന്നിവർ അറിയിച്ചു.
കാമാക്ഷി സെന്റ് ആന്റണീസ് പള്ളിയിൽ
കാമാക്ഷി: സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക തിരുനാൾ ഇന്നു മുതൽ 26 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ആനന്ദ് പള്ളിവാതുക്കൽ അറിയിച്ചു. 23ന് ഉച്ചകഴിഞ്ഞ് നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, പ്രസംഗം - ഫാ. ജോസ് അക്കൂറ്റ്, സെമിത്തേരി സന്ദർശനം, വാഹന വെഞ്ചരിപ്പ്, കുടുംബസംഗമം. 24ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന - ഫാ. പ്രിൻസ് പരത്തിനാൽ സിഎംഐ, പ്രദക്ഷിണം. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് തിരുനാൾ കുർബാന - ഫാ. ജോജു അടന്പക്കല്ലേൽ, സന്ദേശം - ഫാ. ജയിംസ് പൊന്നന്പേൽ, പ്രദക്ഷിണം കാമാക്ഷി ടൗണ്‍ പന്തലിലേക്ക്. 26ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, 9.15ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ ഡീക്കൻ മെൽബിൻ അയ്യുന്നിക്കലിന്റെ പൗരോഹിത്യ സ്വീകരണം.
എൻആർസിറ്റി പള്ളിയിൽ
രാജാക്കാട്: എൻആർസിറ്റി സെന്റ് മേരീസ് ക്നാനായ പള്ളി തിരുനാളിന് ഇന്നു കൊടിയേറും. തിരുനാൾ 25ന് സമാപിക്കുമെന്ന് വികാരി ഫാ. ഷെറിൻ കുരിക്കിലേട്ട് അറിയിച്ചു. 23ന് വൈകുന്നേരം 4.30ന് ജപമാല,അഞ്ചിന് കൊടിയേറ്റ്, 5.15ന് ലദീഞ്ഞ്, 5.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. നാളെ വൈകുന്നേരം അഞ്ചിന് ഫാ. ദീപു ഇടപ്പുറത്തിന്റെ മുഖ്യ കാർമികത്വത്തിൽ പടമുഖം ഫൊറോനയിലെ വൈദികർ പങ്കെടുക്കുന്ന ആഘോഷമായ സമൂഹബലി, വചനസന്ദേശം - ഫാ. ഷാജു ചാമപ്പാറ, 6.30ന് തിരുനാൾ പ്രദക്ഷിണം എൻആർസിറ്റി ടൗണ്‍ കുരിശുപള്ളിയിലേക്ക്, ലദീഞ്ഞ്, 8.30ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. വയലിൻ, ചെണ്ട ഫ്യൂഷൻ ഷോ. 25ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന,10ന് ഫാ. മാത്യൂസ് വലിയപുത്തൻപുരയ്ക്കൽ, ഫാ. ഷിജു ആവണൂർ, ഫാ. ജിതിൻ മച്ചാനിക്കൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം - മോണ്‍. ജോസ് നരിതൂക്കിൽ, തിരുനാൾ പ്രദക്ഷിണം മരിയൻ ജംഗ്ഷനിലേക്ക്, പരിശുദ്ധ കുർബാനയുടെ ആശീർവാദം - ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, ഊട്ടുനേർച്ചു.
ചെറുവള്ളിക്കുളം പള്ളിയിൽ
ചെറുവള്ളിക്കുളം: സെന്റ് ജോർജ് പള്ളിയിൽ ഇടവക തിരുനാൾ 23, 24, 25 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് നെല്ലിമലമറ്റത്തിൽ അറിയിച്ചു. ഇന്നു വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം - ഫാ. അഖിൽ പൈക്കര,ആറിന് സെമിത്തേരി സന്ദർശനം, കഴുന്ന് വീടുകളിലേക്ക്. നാളെ വൈകുന്നേരം 4.15ന് കഴുന്നു പ്രദക്ഷിണം, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന (സുറിയാനി ക്രമത്തിൽ), പ്രസംഗം - ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ, ഏഴിന് നാടകം - കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ "ഒറ്റ'. 25ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ റാസ - മാർ ജേക്കബ് മുരിക്കൻ, ഫാ. ജോർജ് കൊച്ചുപറന്പിൽ, ഫാ. മാത്യു കരോത്ത്, 6.45ന് പ്രദക്ഷിണം കോട്ടൂർ കുരിശടിയിലേക്ക്.