x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാഘോഷം


Published: January 15, 2026 10:19 PM IST | Updated: January 15, 2026 10:19 PM IST

ക​മ്പം​മെ​ട്ട് സെ​ന്‍റ് ജോ​സ​ഫ് പള്ളിയിൽ

നെ​ടു​ങ്ക​ണ്ടം: ക​മ്പം​മെ​ട്ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 18 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ് - ഫാ. ​ജോ​ർ​ജ് തെ​രു​വം​കു​ന്നേ​ൽ, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ .​ജോ​സ​ഫ് വെ​ള്ള​മ​റ്റം, നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്‌ കൂ​ട്ടാ​യ്മ​യി​ലേ​ക്ക്.

18നു ​വൈ​കു​ന്നേ​രം നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, 5.30ന് ​പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം - കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​രു​വം​കു​ന്നേ​ൽ അ​റി​യി​ച്ചു.

ബാ​ല​ഗ്രാം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര
സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളിയിൽ

നെ​ടുങ്ക​ണ്ടം: ബാ​ല​ഗ്രാം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യാന​മ​സ്കാ​രം, 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് വി​ല്ലോ​ത്ത്, തി​രു​നാ​ൾ കൊ​ടി​യേ​റ്റ്.

17നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ബ​ഞ്ച​മി​ൻ വാ​ഴ​യി​ൽ, 6.30 ന് ​തി​രു​നാ​ൾ റാ​സ പ​ന​യ്ക്ക​ൽ​സി​റ്റി കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് ഇ​ള​മ​ത​യി​ൽ, രാ​ത്രി എ​ട്ടി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ, പാ​ച്ചോ​ർ നേ​ർ​ച്ച.

18നു ​രാ​വി​ലെ എ​ട്ടി​ന് പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന, 8.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം - ഫാ. ​ബി​ജോ​യി, ഫാ. ​അ​രു​ൺ പു​തു​പ​റ​മ്പി​ൽ, ഫാ. ​നി​ക്കു കൊ​ച്ചു​മാ​ലി​ൻ​തു​ണ്ടി​ൽ. 10.30ന് ​പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച വി​ള​മ്പ്, 11 ന് ​ഉ​ണ​ർ​വ് 2കെ26 ​കാ​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് വി​ല്ലോ​ത്ത് അ​റി​യി​ച്ചു.

പ​ഴ​യ​രി​ക്ക​ണ്ടം പ​ള്ളി​യി​ൽ

​പ​ഴ​യ​രി​ക്ക​ണ്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 18 വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, അ​സി. വി​കാ​രി ഫാ. ​ജൂ​ബി​ൻ കാ​യം​കാ​ട്ടി​ൽ എ​ന്നി​വ​ര​റി​യി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സി​ജു വ​ള്ളി​യാം​ത​ട​ത്തി​ൽ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

നാളെ ​വൈ​കു​ന്നേ​രം 4.30 ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് അ​ക്കൂ​റ്റ്, ആ​റി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സിന്‍റെ നാ​ട​കം - ഒ​റ്റ. 18 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​അ​ല​ക്സ‌് ചേ​ന്നം​കു​ളം, സ​ന്ദേ​ശം - ഫാ. ​ഫ്രാ​ൻ​സി​സ് കോ​ലോ​ത്ത്, പ്ര​ദ​ക്ഷി​ണം, സ്നേ​ഹവി​രു​ന്ന്.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up