x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാ​ഘോ​ഷം


Published: January 7, 2026 11:41 PM IST | Updated: January 7, 2026 11:41 PM IST

കോ​ല​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍

കോ​ല​ടി: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ 11 വ​രെ ന​ട​ക്കും.

നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ - ഫാ. ​ചാ​ള്‍​സ് ക​പ്യാ​രു​മ​ല​യി​ല്‍, വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ണ്‍ ക​ട​വ​ന്‍. 10നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, എ​ട്ടി​ന് അ​മ്പ് എ​ഴു​ന്ന​ള്ളി​ക്ക​ല്‍, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ. ​കു​ര്യാ​ക്കോ​സ് ക​ണ്ണം​പി​ള്ളി​ല്‍, 6.30ന് ​പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പോ​ത്ത​നാ​മൂ​ഴി​യി​ല്‍, എ​ട്ടി​ന് സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം. 11ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ.​ ജി​ന്‍​സ് പു​ളി​ക്ക​ല്‍, 6.30ന് ​പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​അ​ജി പോ​ള്‍ ക​പ്യാ​രു​മ​ല​യി​ല്‍, എ​ട്ടി​ന് സ​മാ​പ​നാ​ശീ​ര്‍​വാ​ദം. 12നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​നി​ബി​ന്‍ കി​ഴ​ക്കേ​അ​റ​യ്ക്ക​ല്‍, തു​ട​ര്‍​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ചാ​ള്‍​സ് ക​പ്യാ​രു​മ​ല​യി​ല്‍ അ​റി​യി​ച്ചു.

വ​ട​ക്കും​മു​റി പ​ള്ളി​യിൽ

ക​രി​ങ്കു​ന്നം: വ​ട​ക്കും​മു​റി സെ​ന്‍റ് ജോ​സ​ഫ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ള്‍ 10നും 11​നും ആ​ഘോ​ഷി​ക്കും. 10നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്. 5.15നു ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഷാ​ജി പൂ​ത്ത​റ. 11നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. 5.15നു ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ. ​റോ​ണി വെ​ച്ചൂ​പ​റ​മ്പി​ല്‍. പ്ര​സം​ഗം - ഫാ. ​റി​ജോ മ​റ്റ​പ്പി​ള്ളി​ല്‍. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം, കു​രി​ശു​പ​ള്ളി​യി​ല്‍ ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം - ഫാ. ​സ്റ്റീ​ഫ​ന്‍ ക​ണ്ടാ​ര​പ്പ​ള്ളി​യി​ല്‍.

മു​ള​ക​ര​മേ​ട് പ​ള്ളി​യി​ൽ

മു​ള​ക​ര​മേ​ട്: വി​ശു​ദ്ധ മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സ് പ​ള്ളി​യി​ലെ തി​രു​നാ​ള്‍ ഒ​ന്‍​പ​തു​മു​ത​ല്‍ 11 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ക്കൂ​റ്റ് അ​റി​യി​ച്ചു.

ഒ​ന്‍​പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, സ​ന്ദേ​ശം - മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്. 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന - ഫാ. ​ജെ​റി​ന്‍ അ​യി​ലു​മാ​ലി​ല്‍, സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ആ​രോ​ളി​ച്ചാ​ലി​ല്‍, 6.30ന് ​പ്ര​ദ​ക്ഷി​ണം എ​കെ​ജി പ​ടി​യി​ലേ​ക്ക്. സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് പൊ​ന്ന​മ്പേ​ല്‍, എ​ട്ടി​ന് ആ​കാ​ശ​വി​സ്മ​യം. 11ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.15ന് ​തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന - ഫാ. ​ജേ​ക്ക​ബ് അ​ക്കൂ​റ്റ്, സ​ന്ദേ​ശം - ഫാ. ​ജോ​ര്‍​ജ് ക​രി​വേ​ലി​ക്ക​ല്‍, ആ​റി​ന് പ്ര​ദ​ക്ഷി​ണം നി​ര്‍​മ​ലാ സി​റ്റി​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ല്‍, എ​ട്ടി​ന് മ്യൂ​സി​ക്ക​ല്‍ ടാ​ല​ന്‍റ് ഷോ.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up