മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ
മണിപ്പുഴ: ക്രിസ്തുരാജ് പള്ളിയിൽ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നു മുതൽ 25 വരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് കുഴിക്കാട്ട് അറിയിച്ചു. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.
നാളെ രാവിലെ ഏഴിനും വൈകുന്നേരം 4.15നും വിശുദ്ധ കുർബാന, ആറിന് വെൺകുറിഞ്ഞി പന്തലിലേക്കും രാത്രി എട്ടിന് മണിപ്പുഴ കുരിശടിയിലേക്കും പ്രദക്ഷിണം, 8.30ന് വാദ്യഘോഷങ്ങൾ. 25ന് രാവിലെ 6.45ന് വിശുദ്ധ കുർബാന. 9.15ന് വാഹന വെഞ്ചരിപ്പ്, 9.30ന് തിരുനാൾ കുർബാന, സന്ദേശം. ഉച്ചയ്ക്ക് 12ന് സ്നേഹവിരുന്ന്.
വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയിൽ
വഞ്ചിമല: സെന്റ് ആന്റണീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നു മുതൽ 25 വരെ നടക്കുമെന്ന് വികാരി ഫാ. തോമസ് നിരപ്പേൽ അറിയിച്ചു. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.45ന് വിശുദ്ധ കുർബാന. 6.30ന് സെമിത്തേരി സന്ദർശനം, നേർച്ച വിതരണം.
നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദക്ഷിണം. രാത്രി ഏഴിന് കലാസന്ധ്യ. 25ന് വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, 6.30ന് പുളിക്കൽ പീടിക തെക്കേപന്തലിലേക്കും രാത്രി 7.30ന് നെല്ലാംതടംപടി വടക്കേ പന്തലിലേക്കും പ്രദക്ഷിണം. രാത്രി 8.30ന് സ്നേഹവിരുന്ന്.
കളത്തൂക്കടവ് പള്ളിയിൽ
കളത്തൂക്കടവ്: വിശുദ്ധ ജോൺ മരിയ വിയാനി പള്ളിയിൽ വിശുദ്ധ ജോൺ മരിയ വിയാനിയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി. ഇന്നു വൈകുന്നേരം 5.15ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, പരേതർക്കായി സെമിത്തേരിയിൽ പ്രാർഥന, വാഹന വെഞ്ചിരിപ്പ്. നാളെ രാവിലെ 6.30 ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന - ഫാ. ജോസഫ് പുള്ളോലിൽ. 6.15ന് പ്രദക്ഷിണം വിവിധ പന്തലുകളിലേയ്ക്ക്.
25നു രാവിലെ 5.30ന് തിരുസ്വരൂപ പ്രതിഷ്ഠ, 5.45നും 7.30 നും വിശുദ്ധ കുർബാന - ഫാ. ആന്റണി ആലപ്പാട്ടുകുന്നേൽ, വൈകുന്നേരം 4.15ന് തിരുനാൾ കുർബാന, സന്ദേശം - ഫാ. ജോർജ് ഞാറ്റു തൊട്ടിയിൽ , 6.15ന് പ്രദക്ഷിണം, ടൗൺ കപ്പേളയിലേക്ക്. 7.15ന് ലദീഞ്ഞ്, സന്ദേശം - ഫാ. ആന്റണി തോണക്കര. എട്ടിന് പ്രദക്ഷിണം പള്ളിയിലേക്ക്. 8.15ന് സമാപന പ്രാർഥന, സ്നേഹവിരുന്ന്, കലാസന്ധ്യ.
വാകക്കാട് പള്ളിയിൽ
വാകക്കാട്: സെന്റ് പോൾസ് പള്ളിയിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി. ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. 24നു രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന - ഫാ. ജോസഫ് കുഴിഞ്ഞാലിൽ, തുടർന്ന് ജപമാല പ്രദക്ഷിണം.
പ്രധാന തിരുനാൾദിനമായ 25ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന - ഫാ. ജോസഫ് കുറുപ്പശേരി. 6.30ന് പ്രദക്ഷിണം റോസ മിസ്റ്റിക്ക മാതാവിന്റെ കപ്പേളയിലേക്ക്. രാത്രി 8.30ന് സമാപന ആശീർവാദം. തുടർന്ന് മാജിക് കാർണിവൽ ഷോയും ആകാശവിസ്മയവും.
പ്രദക്ഷിണ സംഗമം
ഏഴാച്ചേരി: പള്ളിയിലെ വിശുദ്ധ സ്നാപഹയോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ ഭാഗമായുള്ള നാലുകര പ്രദക്ഷിണസംഗമം 25ന് രാത്രി ഏഴിന് ചെറുനിലം, ഏരിമറ്റം, ഗാന്ധിപുരം, ഏഴാച്ചേരി ബാങ്ക് ജംഗ്ഷന് എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണങ്ങളാണ് കുരിശുപള്ളി കവലയില്‍ സംഗമിക്കുന്നത്.
ഇന്നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, കുരിശുപള്ളിയിലേക്ക് ജപമാല പ്രദക്ഷിണം. രാത്രി ഏഴിന് പള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് കലാസന്ധ്യ, സ്നേഹവിരുന്ന്. 25ന് രാവിലെ ഏഴിനും 10നും വിശുദ്ധ കുര്‍ബാന, 8.15ന് തിരുസ്വരൂപ പ്രതിഷ്ഠ. രാത്രി 7.30ന് പ്രദക്ഷിണ സംഗമം 8.45 ആകാശവിസ്മയം. 26ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, കൊടിയിറക്ക്.