ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ
ആനിക്കാട്: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും മാർ സെബസ്ത്യാനോസ് സഹദായുടെയും സംയുക്ത തിരുനാൾ നാളെ മുതൽ 11 വരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, സഹവികാരി ഫാ. ജയിംസ് വടക്കേകാരിക്കാട്ടിൽ എന്നിവർ അറിയിച്ചു.
നാളെ രാവിലെ ആറിന് ആരാധന, 6.30ന് വിശുദ്ധകുർബാന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധകുർബാന. പരേതാനുസ്മരണ ദിനമായ ഒന്പതിന് രാവിലെ ആറിന് ആരാധന, 6.30ന് വിശുദ്ധ കുർബാന, 4.30ന് കഴുന്ന് പ്രദക്ഷിണം കൂട്ടായ്മകളിൽനിന്നു പള്ളിയിലെത്തും. അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് കലാസന്ധ്യ, നൃത്ത സംഗീത സംഘനാടകം, കോമഡി ഷോ, ഗാനമഞ്ജരി. രോഗീദിനമായ 10ന് രാവിലെ ആറിന് ആരാധന, 6.30ന് വശുദ്ധ കുർബാന, 10ന് രോഗികൾക്കായി വിശുദ്ധ കുർബാന, 3.30ന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, അഞ്ചിന് അന്പഴത്തുകുന്ന് വഴി പള്ളിക്കത്തോട്ടിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 11ന് രാവിലെ 5.30നും ഏഴിനും 9.30നും വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് റാസ കുർബാന, 6.15ന് കുരിശടി ചുറ്റി പ്രദക്ഷിണം, 7.30ന് ഫ്യൂഷൻ, എട്ടിന് നാടകം.
അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ
കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ പത്താം പീയൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഒന്പത് മുതൽ 11 വരെ നടക്കുമെന്ന് വികാരി റവ.ഡോ. മാത്യു പായിക്കാട്ട് അറിയിച്ചു.
ഒന്പതിന് വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.30ന് വിശുദ്ധ കുർബാന, സന്ദേശം, ആറിന് സെമിത്തേരി സന്ദർശനം, വാഹന വെഞ്ചരിപ്പ്, നേർച്ച വിതരണം, 6.30ന് കലാസന്ധ്യ. 10ന് വൈകുന്നേരം 4.15ന് കൂട്ടായ്മകളിൽനിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും. 4.30ന് വിശുദ്ധ കുർബാന, സന്ദേശം, 6.30ന് ഞള്ളമറ്റം പന്തലിലേക്ക് പ്രദക്ഷിണം, രാത്രി 7.30ന് വചനദീപ്തി, 8.30ന് ആകാശവിസ്മയം. 11നു വൈകുന്നേരം 4.30ന് സുറിയാനി ക്രമത്തിൽ വിശുദ്ധ കുർബാന, സന്ദേശം, 6.30ന് കുരിശടി ചുറ്റി പ്രദക്ഷിണം, രാത്രി 7.30ന് വിശിഷ്ടവ്യക്തികളെ ആദരിക്കൽ, സ്നേഹവിരുന്ന്.