x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാഘോഷം


Published: January 21, 2026 10:18 PM IST | Updated: January 21, 2026 10:18 PM IST

കു​ട​ക്ക​ച്ചി​റ വി​വാ​ഹ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മ​ഠ​ത്തിപ്പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റു​ന്നു. ഫാ. ​സോ​നു കു​ള​ത്തൂ​ര്‍, ഫാ. ​ജോ​ര്‍​ജ്

ചീ​ങ്ക​ല്ലേ​ല്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍

മോ​നി​പ്പ​ള്ളി: ചീ​ങ്ക​ല്ലേ​ല്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ​യും തി​രു​നാ​ളി​നു നാ​ളെ തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര​ഞ്ഞാ​ണി പു​ത്ത​ന്‍​പു​ര. തു​ട​ര്‍​ന്നു സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.

24നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന സ​ഹ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പെ​ട്ട​പ്പു​ഴ, വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ണി​യാ​ക്കു​പാ​റ കു​രി​ശു​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ടു​പ്പി​ല്‍, തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. അ​ഞ്ചി​നു വാ​ക്കാ​ട് കു​രി​ശു​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​ജോ​സ​ഫ് കോ​നു​ക്കു​ന്നേ​ല്‍. തു​ട​ര്‍​ന്നു പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 6.45നു ​കു​ര്യ​നാ​ട് കു​രി​ശു​പ​ള്ളി​യി​ല്‍​നി​ന്നു പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​നു കു​രി​ശും​തൊ​ട്ടി​യി​ല്‍ പ​ഞ്ച​പ്ര​ദ​ക്ഷി​ണ സം​ഗ​മം, 8.45നു ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, സnattuvishesham, local news​ന്ദേ​ശം- ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, തു​ട​ര്‍​ന്നു സ്‌​നേ​ഹ​വി​രു​ന്ന്.

25നു ​രാ​വി​ലെ ഏ​ഴി​നു സു​റി​യാ​നി കു​ര്‍​ബാ​ന- ഫാ. ​ജോ​ര്‍​ജ് പൊ​ന്നം​വ​രി​ക്ക​യി​ല്‍, 3.45നു ​തി​രു​നാ​ള്‍ റാ​സ​യ്ക്കു ഫാ. ​ജോ​സ​ഫ് തെ​രു​വി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​സ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍, ഫാ. ​ജേ​ക്ക​ബ് ക​രി​നാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. സ​ന്ദേ​ശം ഫാ. ​ജോ​ണ്‍ കു​ഴി​ക​ണ്ണി​ല്‍, രാ​ത്രി 6.30നു ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30നു ​ഫ്യൂ​ഷ​ന്‍ ഗാ​ന​മേ​ള.

ഇ​ട​ക്കോ​ലി പ​ള്ളി​യി​ല്‍

ഇ​ട​ക്കോ​ലി:​ സെ​ന്‍റ് ആ​ന്‍​സി ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ 24, 25 തി​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് -വി​കാ​രി ഫാ. ​ബി​നു വ​ള​വു​ങ്ക​ല്‍. 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.​ രാ​ത്രി 7.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ നാ​ട​കം ത​ച്ച​ന്‍. 25ന് ​രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം 4.15നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.45ന് ​പ്ര​ദ​ക്ഷി​ണം.​ രാ​ത്രി 9.15ന് ​ആ​കാ​ശവി​സ്മ​യം.

കൊ​ണ്ടൂ​ർ കു​രി​ശുപ​ള്ളി​യി​ൽ

അ​രു​വി​ത്തു​റ: കൊ​ണ്ടൂ​ർ കു​രി​ശു​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 24, 25 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും, 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് അ​ഞ്ചി​ന് അ​രു​വി​ത്തുറ പ​ള്ളി​യി​ൽ​നി​ന്ന് കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് വി​വി​ധ വാ​ർ​ഡു​ക​ൾ ചു​റ്റി​യു​ള്ള പ​ന്ത​ൽ​പ്ര​ദ​ക്ഷി​ണം. 9.30ന് ​ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും.

25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​ഫാ. തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, സ​ന്ദേ​ശം. ആ​റി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന്,വ​ല്യ​ച്ച​ൻ​മ​ല, അ​ൽ​ഫോ​ൻ​സാ ന​ഗ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പ​ന്ത​ൽ പ്ര​ദ​ക്ഷി​ണം, 9.30ന്,​അ​രു​വി​ത്തു​റ പ​ള്ളി​യി​ൽ സ​മാ​പ​നം.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up