x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാഘോഷം


Published: February 2, 2026 11:18 PM IST | Updated: February 2, 2026 11:18 PM IST

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ്
ഫൊ​റോ​ന പ​ള്ളി തി​രു​നാ​ൾ

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​നാ പ​ള്ളി തി​രു​നാ​ൾ അ​ഞ്ചു​മു​ത​ൽ എ​ട്ടു​വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഫെ​റോ​നാ വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ഞ്ചി​ന് രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 4.45ന് ​ന് കൊ​ടി​യേ​റ്റും ല​ദി​ഞ്ഞും - വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​ർ​ജ് പു​ല്ലാ​ന്ത​നാ​ൽ, ഇ​ട​വ​ക​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്ക​ൽ. ആ​റി​ന് സ​ക​ല മ​രി​ച്ച​വ​രു​ടെ​യും തി​രു​നാ​ൾ, രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​എ​ല്ലാ കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്നും ക​ഴു​ന്നു പ്ര​ദി​ഷ​ണം പ​ള്ളി​യി​ൽ എ​ത്തും, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - മു​ൻ വി​കാ​രി​മാ​രാ​യ ഫാ. ​ആ​ഗ​സ്റ്റി​ൻ നെ​ല്ലി​യാ​നി, ഫാ. ​ജോ​ണ്‍ വെ​ട്ടു​വ​യ​ലി​ൽ, ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ, ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​ന് ക​ലാ​വി​രു​ന്ന്.

ഏ​ഴി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​വ​ർ​ഗീ​സ് മ​ണ​ക്കാ​ട്ട്, 6.30ന് ​ആ​ഘോ​ഷ​മാ​യ ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് ടൗ​ണ്‍ ക​പ്പേ​ള​യി​ൽ ല​ദീ​ഞ്ഞ്. തി​രു​നാ​ൾ സ​ന്ദേ​ശം - പ്ര​ഫ. ഹാ​രി സി. ​ജോ​സ​ഫ്. 8.30ന് ​വാ​ദ്യ മേ​ള​ങ്ങ​ൾ, ഒ​ൻ​പ​തി​ന് ആ​കാ​ശ​വി​സ്മ​യം.

തി​രു​നാ​ൾ സ​മാ​പ​ന ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 9.30ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന - അ​സി​സ്റ്റ​ന്‍റ് വി​കാ​രി, ഫാ ​ജോ​സ​ഫ് നി​ര​വ​ത്ത്, സ​ന്ദേ​ശം - അ​സി. വി​കാ​രി

ഫാ. ​അ​നൂ​പ് ക​രി​ങ്ങാ​ട്, വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഗ്രേ​സ് മൗ​ണ്ട് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​റ​യ്ക്ക​ൽ, 6.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, 7.45ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ, കൊ​ടി​യി​റ​ക്ക്, റോ​യ​ൽ ബീ​റ്റ്സ് പ​ത്ത​നം​തി​ട്ട​യു​ടെ ഗാ​ന​മേ​ള.

നെ​ടി​യ​ശാ​ല പ​ള്ളി​യി​ല്‍
തി​രു​നാ​ള്‍

നെ​ടി​യ​ശാ​ല: മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും ലൂ​ര്‍​ദ് മാ​താ​വി​ന്‍റെ​യും തി​രു​നാ​ള്‍ ആ​റു മു​ത​ല്‍ എ​ട്ടു വ​രെ ആ​ഘോ​ഷി​ക്കും.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന ന​ട​ക്കും. ആ​റി​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ജി​ന്‍​സ് പു​ളി​ക്ക​ല്‍, തു​ട​ര്‍​ന്ന് ക​ല്‍​ക്കു​രി​ശു ചു​റ്റി പ്ര​ദ​ക്ഷി​ണം.

ഏ​ഴി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, പി​ടി നേ​ര്‍​ച്ച, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്ന​ള്ളി​ക്ക​ല്‍, 9.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, പി​ടി നേ​ര്‍​ച്ച, 4.30ന് ​വീ​ടു​ക​ളി​ല്‍​നി​ന്ന് അ​മ്പ് പ്ര​ദ​ക്ഷി​ണം, തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം -കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ര്‍, തു​ട​ര്‍​ന്ന് ഗ്രോ​ട്ടോ ചു​റ്റി പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് രാ​വി​ലെ 5.45നും 7.15​നും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും വാ​ഹ​ന വെ​ഞ്ച​രി​പ്പും, വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. ജോ​സ​ഫ് കൂ​നാ​നി​ക്ക​ല്‍, സ​ന്ദേ​ശം-​ഫാ. സ്‌​ക​റി​യ കു​ന്ന​ത്ത്, ആ​റി​ന് നെ​ടി​യ​ശാ​ല ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് ല​ദീ​ഞ്ഞ്, തു​ട​ര്‍​ന്ന് ആ​ശീ​ര്‍​വാ​ദം, ആ​കാ​ശ വി​സ്മ​യം. ഒ​ന്‍​പ​തി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് നാ​ട​കം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ത്തി​ക്ക​ല്‍, അ​സി. വി​കാ​രി ഫാ. ​ജ​സ്‌​വി​ന്‍ വാ​റ്റു​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up