വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിലെ തിരുനാളിന് കൊടിയേറ്റുന്നു.
കുഞ്ചിത്തണ്ണി പള്ളിയിൽ തിരുനാൾ
കുഞ്ചിത്തണ്ണി: ഹോളിഫാമിലി ഫൊറോന പള്ളിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷവും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ഇടവക തിരുനാളും സംയുക്തമായി നടത്തും. 25ന് രാവിലെ 6.45ന് ജപമാല, 7.20ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേലിനു സ്വീകരണം, 7.30ന് പൊന്തിഫിക്കൽ കുർബാന, ദേവാലയ ശിലാസ്ഥാപനം - മാർ ജോണ്‍ നല്ലിക്കുന്നേൽ, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന.
30ന് ഉച്ചകഴിഞ്ഞ് 4.15ന് ജപമാല, 4.45ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - മോണ്‍. ജോസ് കരിവേലിക്കൽ, സെമിത്തേരി സന്ദർശനം, വാഹന വെഞ്ചരിപ്പ്. 31ന് രാവിലെ ആറിന് വിശുദ്ധ കുർബാന, അന്പ് പ്രയാണം, വൈകുന്നേരം 3.45ന് ജപമാല, നൊവേന, 4.30ന് ആഘോഷമായ പാട്ടുകുർബാന - ഫാ. സിജൻ പോൾ ഊന്നുകല്ലേൽ സിഎംഐ, പ്രദക്ഷിണം ടൗണ്‍ കപ്പേളയിലേക്ക്.
എല്ലക്കൽ പള്ളിയിൽ തിരുനാൾ
എല്ലക്കൽ: സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക തിരുനാൾ തുടങ്ങി. ഇന്ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 3.45ന് ജപമാല, നൊവേന, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. തോമസ് പുത്തൂർ, ആറിന് പ്രദക്ഷിണം തേക്കുംകാനം വിശുദ്ധ അൽഫോൻസാ കപ്പേളയിലേക്ക്, തിരുനാൾ സന്ദേശം - ഫാ. ജോസഫ് പൈന്പിള്ളിൽ, ആകാശവർണങ്ങൾ, 8.30ന് സമാപന ആശീർവാദം. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ജപമല, നൊവേന, 10.30ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം - ഫാ. ജിന്റോ പുത്തൻപുരയിൽ, 12.30ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്, രാത്രി ഏഴിന് പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള.
ചീനിക്കുഴി പള്ളിയില്‍ തിരുനാള്‍
ചീനിക്കുഴി: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, പ്രസംഗം - ഫാ. ജീവന് തുണ്ടിയില്‍. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പ്രസംഗം - ഫാ. തോമസ് വെങ്ങാലുവക്കേല്‍, വൈകുന്നേരം അഞ്ചിന് തിരുനാള്‍ കുര്‍ബാന റവ.ഡോ. ജോണ്സണ് ഒറോപ്ലാക്കല്‍, 6.30ന് പ്രദക്ഷിണം, പ്രസംഗം, 26ന് രാവിലെ 10.30ന് തിരുനാള്‍ കുര്‍ബാന - ഫാ. ജോണ്‍ തോട്ടുകുളപ്പനാനിയില്, പ്രസംഗം - ഫാ. മാത്യു തറപ്പില്‍, 12.15ന് പ്രദക്ഷിണം, 12.30ന് സമാപനാശീര്‍വാദം.