x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളാഘോഷം


Published: February 2, 2026 11:00 PM IST | Updated: February 2, 2026 11:00 PM IST

ക​രൂ​ര്‍ പ​ള്ളി​യി​ല്‍

ക​രൂ​ര്‍: തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ തി​രു​നാ​ളും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വി​വാ​ഹ​ത്തി​രു​നാ​ളും ആ​രം​ഭി​ച്ചു. എ​ട്ടി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍. ഇ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല. തു​ട​ര്‍​ന്ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍. ഏ​ഴി​ന് വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​സ്‌​ക​റി​യ മോ​ടി​യി​ല്‍, 6.45ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ 5.50ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 6.30നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​മാ​ത്യൂസ് മാ​മ്പു​ഴ​ക്ക​ല്‍. 6.15ന് ​പ്ര​ദ​ക്ഷി​ണം.

ചേ​ന്നാ​ട് പ​ള്ളി​യി​ൽ

ചേ​ന്നാ​ട്: ലൂ​ർ​ദ്മാ​താ പ​ള്ളിയി​ൽ ലൂ​ർ​ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. ഇന്നുമു​ത​ൽ അ​ഞ്ചു​വ​രെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​തോ​മ​സ് മൂ​ലേ​ച്ചാ​ലി​ൽ. തു​ട​ർ​ന്നു സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഏ​ഴി​ന് 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം - ഫാ. ​ജെ​സ്റ്റി​ൻ ക​പ്പ​ലു​മാ​ക്ക​ൽ, ഏ​ഴി​ന് മാ​ജി​ക് കാ​ർ​ണി​വ​ൽ. എ​ട്ടി​നു രാ​വി​ലെ 6.30ന് ​തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 4.30ന് ​തി​രു​നാ​ർ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് ഞാ​റ്റു​തൊ​ട്ടി​യി​ൽ, 6.15ന് ​പ്ര​ദ​ക്ഷി​ണം, 8.15ന് ​പ്ര​ദ​ക്ഷി​ണ സ​മാ​പ​നം പ​ള്ളി​യി​ൽ, തു​ട​ർ​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്, ചൈ​നീ​സ് പൂ​രം.

മൂ​ഴൂ​ര്‍ പ​ള്ളി​യി​ല്‍

മൂ​ഴൂ​ര്‍: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ ആ​റു മു​ത​ൽ എ​ട്ടുവ​രെ ആ​ഘോ​ഷി​ക്കും. ആ​റി​നു രാ​വി​ലെ 6.15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന 4.30ന് ​കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​യാം​പ​ടി. രാ​ത്രി ഏ​ഴി​ന് നാ​ട​കം. ഏ​ഴി​നു രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജീ​വ​ന്‍ വി. ​ജോ​സ്. ആ​റി​ന് പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ ഏ​ഴി​നും 9.45നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​സ്‌​ക​റി​യ മോ​ടി​യി​ല്‍. ഉ​ച്ച​യ്ക്ക് 12.15ന് ​പ്ര​ദ​ക്ഷി​ണം.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up