x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള വി​ക​സ​ന ബ​ജ​റ്റ്: സി​ക്കി


Published: June 21, 2026 05:14 AM IST | Updated: June 21, 2026 05:14 AM IST

കൊ​ച്ചി: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, തൊ​ഴി​ല​വ​സ​രം, നി​ക്ഷേ​പം, വ്യ​വ​സാ​യ വ​ള​ർ​ച്ച, ന​വീ​ക​ര​ണം എ​ന്നി​വ​യ്ക്ക് വ്യ​ക്ത​മാ​യ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള വി​ക​സ​ന ബ​ജ​റ്റാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ന്നു സ​തേ​ൺ ഇ​ന്ത്യ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (സി​ക്കി) കേ​ര​ള ചെ​യ​ർ​മാ​ൻ ഡോ. ​തോ​മ​സ് നെ​ച്ചു​പാ​ടം.

മി​ഷ​ൻ സ​മു​ദ്ര, ഇ​ൻ​വെ​സ്റ്റ് കേ​ര​ളം, സ​തേ​ൺ കേ​ര​ള ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​ർ, ഏ​വി​യേ​ഷ​ൻ ഹ​ബ്, കേ​ര​ള എം​എ​സ്എം​ഇ പ​ദ്ധ​തി​ക​ൾ, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ലോ​ജി​സ്റ്റി​ക്സ്, ആ​രോ​ഗ്യ​രം​ഗം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​ന​ങ്ങ​ൾ കേ​ര​ള​ത്തെ ആ​ഗോ​ള നി​ക്ഷേ​പ-​വ്യ​വ​സാ​യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കും. ബി​സി​ന​സ് സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്ര​യോ​ജ​നം, നൈ​പു​ണ്യ വി​ക​സ​നം, മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വ​ള​ർ​ച്ച എ​ന്നി​വ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കും.

വ്യ​വ​സാ​യ മേ​ഖ​ല​യു​മാ​യും നി​ക്ഷേ​പ​ക​രു​മാ​യും വി​വി​ധ പ​ങ്കാ​ളി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സി​ക്കി കേ​ര​ള സ​ന്ന​ദ്ധ​മാ​ണെ​ന്നും ഡോ. ​തോ​മ​സ് നെ​ച്ചു​പാ​ടം പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up