ധ്യുതി -ഗ്രാമീണ സഹവാസ ക്യാമ്പ് നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. ജയേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
നെല്ലിയാമ്പതി: മുതലമട കേന്ദ്രമായി പ്രവർത്തിക്കുന്ന സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റി സംഘടനയുടെ നേതൃത്വത്തിൽ ഇടുക്കി, തൊടുപുഴ അൽ- അസ്ഹർ കോളജ് വിദ്യാർഥികളുടെ ‘ധ്യുതി’ ഗ്രാമീണ സഹവാസ ക്യാമ്പിന് നെല്ലിയാമ്പതിയിൽ തുടക്കമായി.
കൈക്കാട്ടി പ്രദേശങ്ങളിൽ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് നിർമാർജനം, ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ, ഫ്ലാഷ്മോബ്, തെരുവുനാടകം, പങ്കാളിത്ത ഗ്രാമീണ പരിപാടികൾ, തിയേറ്റർ വർക്ക്ഷോപ്പ്, ലൈഫ്സ്കിൽ വിദ്യാഭ്യാസം, മാനസികാരോഗ്യ വിദ്യാഭ്യാസം, ട്രെക്കിങ് തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി ചെയ്യുന്നത്.
നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. ജയേന്ദ്രൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ കെ. സതീഷ് അധ്യക്ഷത വഹിച്ചു.
നെല്ലിയാമ്പതി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുജീബ്, തൊടുപുഴ അൽ- അസ്ഹർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ശരണ്യ പി. ബിജു പ്രസംഗിച്ചു.
Tags : NattuVishesham DistrictNews