x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 23, 2026 02:57 AM IST | Updated: September 23, 2026 02:57 AM IST

കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ പു​തു​താ​യി ഒ​രു​ക്കി​യ ഡി​ജി​റ്റ​ൽ സ്ക്വ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ കെ.​വി. പ്ര​മോ​ദ് നി​ർ​വ​ഹി​ക്കു​ന്നു.

കോ​ട​ഞ്ചേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ പു​തു​താ​യി ഒ​രു​ക്കി​യ ഡി​ജി​റ്റ​ൽ സ്ക്വ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ കെ.​വി. പ്ര​മോ​ദ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്രൈ​മ​റി സ്കൂ​ൾ കു​ട്ടി​ക​ളി​ൽ സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ഠ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ പ​ദ്ധ​തി. ച​ട​ങ്ങി​ല്‍ ഫാ. ​ജെ​റാ​ൾ​ഡ് പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​വും സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡ​യ​റ്റ് ലെ​ക്ച​റ​ർ സ​ജ്‌​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ഫ്രാ​ൻ​സി​സ്, ഹെ​ഡ്മി​സ്ട്ര​സ് ജി​സ്ന ജോ​സ് , ഐ​ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews inaugurated

Recent News

Corehub Up