കുഞ്ഞേട്ടൻ സ്മാരക ട്രസ്റ്റിന്റെ കർക്കടക കഞ്ഞി വിതരണം
എടപ്പാൾ: കുഞ്ഞേട്ടൻ സ്മാരക ട്രസ്റ്റ് വർഷംതോറും നടത്തിവരാറുള്ള കർക്കടക മരുന്ന് കഞ്ഞിവിതരണം ഇന്ന് സമാപിക്കും. കഴിഞ്ഞ 10 വർഷമായി എടപ്പാൾ പഞ്ചായത്തിലെ വെങ്ങിനിക്കരയിൽ മുടങ്ങാതെ സൗജന്യ കർക്കടക മരുന്ന് കഞ്ഞി വിതരണം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നടത്തിയ ചടങ്ങ്
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ഉദ്ഘാടനം ചെയ്തു. നാരായണൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. മുൻ വാർഡ് മെംബറും പ്രോഗ്രാം കണ്‍വീനറുമായ പ്രകാശൻ തട്ടാരവളപ്പിൽ പ്രസംഗിച്ചു. പ്രദേശത്തെ ആയുർവേദ സ്ഥാപനങ്ങളായ രാജാസ് ക്ലിനിക്, ആരോഗ്യനികേതനം എന്നിവയിലെ ഡോക്ടർമാരായ അരുണ്‍രാജ്, കാർത്തിക, ഷമീം രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
Tags : Nattuvishesham Districtnews Karkadaka Kanji