പ്രതീകാത്മക ചിത്രം
മന്പറം: ജില്ലാ അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സബ് ജൂണിയർ, ജൂണിയർ നീന്തൽ ചാന്പ്യൻഷിപ്പിൽ മന്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ സ്വിമ്മിംഗ് പൂളിൽ നടന്നു. മന്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ, പിണറായി അക്വാ ഫീനിക്സ് ക്ലബ് എന്നിവർ 315 പോയിന്റുകൾ നേടി ഓവറോൾ പട്ടം പങ്കിട്ടു.
അക്വാഫീനിക്സ് ക്ലബിന്റെ തന്നെ മറ്റൊരു ടീം 139 പോയിന്റുകളോടെ രണ്ടാം സ്ഥാനവും 112 പോയിന്റുകൾ നേടി മട്ടന്നൂർ ഹെസ്കൂൾ ടീം മൂന്നാം സ്ഥാനവും നേടി. മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ അക്വാറ്റിക് അസോസിയേഷൻ യു.പി. ഷബിൻകുമാർ അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദലി, എം. രമേഷ് കുമാർ, അസോസിയേഷൻ സെക്രട്ടറി കെ. രാജേഷ്, എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ യു.പി. ഷബിൻകുമാർ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
വിവിധ വിഭാഗങ്ങളിൽ ശ്രീനന്ദ് ഷാജി, യാസീൻ സുധീർ, ഇനായ ഷബീർ അലി, എ. ആര്യ, ശ്രീതേഷ് ഷിബുകുമാർ, ഇ.വി. ആര്യനന്ദ, എ.കെ.വേദ് കൃഷ്ണ, ജിയോൾ റോസ്, വി.അജുൽദേവ്, വി.എസ്. നിള ശങ്കർ എന്നിവർ വ്യതിതഗത ചാന്പ്യൻമാരായി.