x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ​മ്മേ​ള​നം


Published: February 27, 2026 11:13 PM IST | Updated: February 27, 2026 11:13 PM IST

കെ​എ​സ്എ​സ്ടി​എ​ഫ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ബി. ​നാ​യ​ർ, സെ​ക്ര​ട്ട​റി സ​ജി​ത്ത് ലാ​ൽ.

ചേ​ർ​ത്ത​ല: കേ​ര​ള സ്റ്റേ​റ്റ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് ഫ്ര​ണ്ട് (കെ​എ​സ്എ​സ്ടി​എ​ഫ്) റ​വ​ന്യു ജി​ല്ലാ സ​മ്മേ​ള​നം ചേ​ർ​ത്ത​ല കാ​വി​ൽ സെ​ന്‍റ് മൈ​ക്കി​ൾ എ​ച്ച്എ​സി​ൽ ന​ട​ന്നു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ക​ണ്ണാ​ട്ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ബി. ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന ട്ര​ഷ​റ​ർ പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​രു​ടെ അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം ക​ണ്ട ഗ​വ​ൺ​മെ​ന്‍റിനെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ഭി​ന്ന​ശേ​ഷി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​നി​യും അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ത്ത നി​യ​മ​ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് അം​ഗീ​ക​രി​ക്കു​ക, പെ​ൻ​ഷ​ൻ പ്രാ​യം ഏ​കീ​ക​രി​ക്കു​ക, ഡി​എ കു​ടി​ശി​ക മു​ൻ​കാ​ല പ്രാ​ബ​ല്യ ത്തോടെ ന​ൽ​കാ​ൻ തീ​രു​മാ​നം ഉ​ണ്ടാ​വു​ക, ശ​മ്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ, കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ, ശ്രീ​നാ​ഥ് പ്ര​ഭു, സ​ജി​ത്ത് ലാ​ൽ, എ​സ്. അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി അ​നീ​ഷ് ബി. ​നാ​യ​രെ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സ​ജി​ത്ത് ലാലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: എ​സ്. അ​രു​ൺ, ജോ​ർ​ജ്-വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഹ​രി​കു​മാ​ർ, ബി​നീ​ഷ് -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ബി​നു വ​ർ​ഗീ​സ്-ട്ര​ഷ​റ​ർ പോ​രു​വ​ഴി​ ബാ​ല​ച​ന്ദ്ര​ൻ, എ​ൽ. വി​നോ​ദ്കു​മാ​ർ- സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, രാ​ജി വ​ർ​ഗീ​സ്- വ​നി​താ ഫോ​റം.

Tags : District Conference nattuvishesham local news

Recent News

Corehub Up