കെപിസിസി സീനിയർ സിറ്റിസണ്‍സ് നേതൃയോഗം
പാലക്കാട്: കെപിസിസി സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ കണ്വൻഷൻ 20 ന് നടക്കും. രാവിലെ 9.30 ന് ഡിസിസി ഓഫീസ് ഹാളിൽ രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതൃയോഗം സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എച്ച്.എ. സത്താർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രഫ.എം. ഉണ്ണികൃഷ്ണൻ, എ. ഗോപിനാഥൻ മാസ്റ്റർ, ജില്ലാ ഭാരവാഹികളായ കെ.ടി. സഹദേവൻ, എം.ഗോവിന്ദൻകുട്ടി, ഡോ.എ. ശിവരാമൃഷ്ണൻ, കെ.ടി. പുഷ്പവല്ലി നന്പ്യാർ, രാധാ ശിവദാസ്, എം.കെ. സിദ്ധാർഥൻ, പി.എസ്. ജനാർദനൻ, എൻ. നാരായണൻ, വി. നാസർ വാവ, ആന്റണി റോബർട്ട് എന്നിവർ പ്രസംഗിച്ചു.