x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ വേ​ഗ​നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി

വെബ് ഡെസ്ക്
Published: September 5, 2026 11:14 PM IST | Updated: September 5, 2026 11:14 PM IST

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം.

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദ്ദേ​ശം ഉ​യ​ർ​ന്ന​ത്.
അ​പ​ക​ട മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്താ​ൻ ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

ക​ള​ർ​കോ​ട് മു​ത​ലു​ള്ള കൂ​ടു​ത​ൽ ദി​ശാ​സൂ​ച​ക ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണം. വൈ​എം​സി​എ പാ​ലം മു​ത​ൽ വ​ഴി​ച്ചേ​രി പാ​ലം വ​രെ​യു​ള്ള മേ​ഖ​ല​യി​ലും ട്രാ​ഫി​ക് ദി​ശാ​സൂ​ച​ക​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു​ണ്ട്. പൂ​ച്ചാ​ക്ക​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ന​വീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​റ​വൂ​ർ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മാ​ക്കേ​ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​കും. നാ​ലു​കു​ള​ങ്ങ​ര മു​ത​ൽ ചെ​ല്ലാ​നം റോ​ഡ് വ​രെ പൈ​പ്പ​ലൈ​ൻ സ്ഥാ​പി​ക്കും.

അ​രൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് സാ​ങ്കേ​തി​ക അ​നു​മ​തി വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കും. ദേ​ശീ​യ​പാ​ത​യി​ലെ ആ​റാ​ട്ടു​വ​ഴി-​കൊ​മ്മാ​ടി പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ.​ഡി. തോ​മ​സ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഹൗ​സ്ബോ​ട്ടു​ക​ളി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​യം​കു​ളം സ​ർ​ക്കാ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നു എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ പ്ര​തി​നി​ധി അ​ഡ്വ. യു. ​മു​ഹ​മ്മ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​ന്ത്രി​ത പ​മ്പിം​ഗ് വേ​ഗ​ത്തി​ലാ​ക്ക​ണം

കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാം​കൃ​ഷി ന​ട​ക്കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നി​യ​ന്ത്രി​ത പ​മ്പിം​ഗ് സം​ബ​ന്ധി​ച്ച തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ത​ക​ഴി ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. കു​ട്ട​നാ​ട്ടി​ലെ വി​വി​ധ സ്കൂ​ൾ കോ​മ്പൗ​ണ്ടു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം ഉ​ട​ന​ടി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ദേ​ശീ​യ​പാ​ത മേ​ഖ​ല​യി​ലെ സ്ഥി​രം വെ​ള​ള​ക്കെ​ട്ട് മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്നു പി. ​പ്ര​സാ​ദ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​റ്റ​മ​ശേ​രി മേ​ഖ​ല​യി​ലെ ക​ട​ൽ​ഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ചേ​ർ​ത്ത​ല ഇ​രു​മ്പു​പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ല​പ്പി മെ​ഗാ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ പ്ര​തി​നി​ധി എ.​എ. ഷു​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പു​ന്ന​പ്ര തെ​ക്ക് ഒ​ന്നാം വാ​ർ​ഡി​ൽ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ക്ക​ണം. ത​ങ്കി ക​വ​ല​യ്ക്ക് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ സ്ഥ​ല​ത്ത് റെ​യി​ൽ​വേ ഗേ​റ്റ് നി​ർ​മി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്ട​ർ ഷ​ജി വി. ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​ർ ദീ​പ ശി​വ​ദാ​സ​ൻ, സ​ബ് ക​ള​ക്ട​ർ ഡോ. ​സി. ശ​ക്തി​വേ​ൽ, എ​ഡി​എം സി. ​പ്രേം​ജി, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up