x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ വി​ക​സ​നസ​മി​തി യോ​ഗം:പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ​മാ​ര്‍

വെബ് ഡെസ്ക്
Published: July 26, 2026 12:12 AM IST | Updated: July 26, 2026 12:12 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പ്രാ​ദേ​ശി​ക​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും വി​ല​യി​രു​ത്ത​ലു​മാ​യി ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ർ. റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ. മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.
റാ​ന്നി പാ​ല​ത്തി​നാ​യി ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ന് സ്ഥാ​പി​ച്ച നി​ര​വ​ധി അ​തി​ര്‍​ത്തി​ക്ക​ല്ലു​ക​ള്‍ സ്ഥാ​നം മാ​റി​യ​താ​യും എ​ടു​ത്തു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ലും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​തി​ര്‍​ത്തി​ക്ക​ല്ലു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ച് പാ​ലം നി​ര്‍​മാ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​ക​ണം. ഉ​ന്ന​തി​ക​ളി​ല്‍ അ​വ​ശ്യ​സൗ​ക​ര്യ​ങ്ങ​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ ഓ​ഫീ​സ​ര്‍ ഉ​റ​പ്പാ​ക്ക​ണം. കു​രു​മ്പ​ന്‍​മൂ​ഴി ന​ട​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. വ​ലി​യ പ​താ​ല്‍- ചേ​ത്ത​യ്ക്ക​ല്‍ പ്ര​ദേ​ശ​ത്തെ പ​ട്ട​യ​വി​ത​ര​ണ​ത്തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ച്ചു. പെ​രു​ന്നാ​ട് വി​ല്ലേ​ജി​ല്‍ ഡി​ജി​റ്റ​ല്‍ സ​ര്‍​വേ വേ​ഗ​ത്തി​ലാ​ക്ക​ണം.
വ​ട​ശേ​രി​ക്ക​ര കു​മ്പ​ള​ത്താ​മ​ണ്‍ ഭാ​ഗ​ത്ത് മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ സിം​ഗി​ള്‍ ലൈ​ന്‍ സൗ​രോ​ര്‍​ജ​വേ​ലി സ്ഥാ​പി​ച്ച് ആ​ന​ശ​ല്യം കു​റ​ച്ചു. ആ​ന ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. പ​മ്പ് ആ​ക്ഷ​ന്‍ ഗ​ൺ, പ​ട​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​ക​ളെ സു​ര​ക്ഷി​ത​മാ​യി വ​ന​ത്തി​ലേ​യ്ക്ക് തി​രി​ച്ചു​ക​യ​റ്റി പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു. വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് മു​ക്കു​ഴി​യി​ല്‍ ഔ​ട്ട് പോ​സ്റ്റും വ​ട​ശേ​രി​ക്ക​ര കേ​ന്ദ്ര​മാ​യി സാ​റ്റ​ലൈ​റ്റ് ആ​ര്‍​ആ​ര്‍​റ്റി​യും ആ​രം​ഭി​ച്ച​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് സി. ​വി. ശാ​ന്ത​കു​മാ​ര്‍
ല​ഹ​രി വി​ല്‍​പ​ന ത​ട​യു​ന്ന​തി​ന് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് സി. ​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. പ​ന്ത​ളം, അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഡാ​ന്‍​സാ​ഫ്, നാ​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഈ ​പ്ര​ദേ​ശ​ത്ത് ജൂ​ണി​ല്‍ മാ​ത്രം 46 ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടൂ​ര്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ർ, എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. അ​ടൂ​ര്‍ കോ​ട​തി സ​മു​ച്ച​യ​തി​ന്‍റെ നി​ർ​മാ​ണം വി​ല​യി​രു​ത്തി. പ​ന്ത​ളം ബൈ​പ്പാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യി. തു​ട​ര്‍​ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. അ​ടൂ​ര്‍ സെ​ന്‍​ട്ര​ല്‍ മൈ​താ​നം ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.
ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ബ ടീ​മി​നെ നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല അ​റി​യി​ച്ചു. ശ​ബ​രി​മ​ല സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി പ​മ്പ​യി​ലേ​ക്ക് എ​ത്തു​ന്ന പാ​ത​യി​ല്‍ സൗ​രോ​ര്‍​ജ ലൈ​റ്റു​ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്ര​തി​നി​ധി തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ തെ​രു​വ് നാ​യ ശ​ല്യം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം ആ​ര്‍ രാ​ജ​ല​ക്ഷ്മി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ദീ​പ ച​ന്ദ്ര​ന്‍, അ​സി​സ്റ്റ​ന്‍റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സു​നി​ല്‍ സേ​വ്യ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishasham DistrictNews

Recent News

Corehub Up