സ്കൂളുകൾക്കു ഫർണിച്ചർ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി നിർവഹിക്കുന്നു.
പാലക്കാട്: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2025 - 26 പദ്ധതിയിലുൾപ്പെടുത്തി 1.50 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന സ്കൂൾ ഫർണിച്ചർ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചുണ്ടന്പറ്റ ജിഎച്ച്എസ് സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ. ഷാബിറ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു.
കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ര മണി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പട്ടാന്പി ബ്ലോക്ക് മെംബർ എം.കെ. മുഹമ്മദ്, കുലുക്കല്ലൂർ വാർഡ് മെംബർ എൻ.പി. സുധാകരൻ, എസ്എംസി ചെയർമാൻ അഷറഫ് കരിങ്ങനാട്, ഹെഡ്മിസ്ട്രസ് പി. സിനി, പിടിഎ പ്രസിഡന്റ് സി. ഹസൈനാർ, സ്കൂൾ പ്രിൻസിപ്പൽ പി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.
Tags : District Panchayat nattuvisesham local news