പാലക്കാട്: ജില്ലാപഞ്ചായത്തിന്റെ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര സ്കൂട്ടർ വിതരണം കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിൽ നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ബി. രാജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. ഷീലാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുനിൽ, ബേബി, സിന്ധുമോൾ, ഷീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമൻകുട്ടി, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ രാഗ പ്രിയ, സീനിയർ സൂപ്രണ്ട് സതിദേവി, ജൂനിയർ സൂപ്രണ്ട് ആദർശ്, പ്രദീപ്, ഭിന്നശേഷി സംഘടനാ പ്രതിനിധികളായ കെ. കാദർ മൊയ്തീൻ, സുരേഷ് പത്തിരിപ്പാല, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
Tags : District Panchayat Nattuvishesham District News