x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ; അ​ടൂ​ർ കെ​വി​കെ ടീ​മു​ക​ൾ സെ​മി​യി​ൽ

വെബ് ഡെസ്ക്
Published: July 29, 2026 11:21 PM IST | Updated: July 29, 2026 11:21 PM IST

ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ​നി​ന്ന്.

തി​രു​വ​ല്ല : മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ മൈ​താ​നി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ബാ​സ്‌​ക​റ്റ്‌​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ (ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗം) കേ​ന്ദ്രീ​യ വി​ദ്യാ​ല​യ അ​ടൂ​ർ ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ൾ അ​സോ​സി​യേ​ഷ​ൻ തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ തി​രു​വ​ല്ല ബാ​സ്‌​ക​റ്റ്‌​ബോ​ൾ ക്ല​ബ് ആ​തി​ഥേ​യ​രാ​യ മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​നെ​യും തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ അ​ടൂ​രി​നെ​യും നേ​രി​ടും.
ആ​ൺ​കു​ട്ടി​ക​ളു​ടെ ആ​ദ്യ സെ​മി​യി​ൽ സെ​ന്‍റ് തോ​മ​സ് ക്ല​ബ് നി​ര​ണം, സോ​ഫി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മ​ല്ല​പ്പ​ള്ളി​യു​മാ​യി ഏ​റ്റു​മു​ട്ടും. ര​ണ്ടാം സെ​മി​യി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​യി​ലെ​ത​ന്നെ ടീ​മു​ക​ളാ​യ കെ​വി ഷി​ഫ്റ്റ് വ​ണ്ണും കെ​വി ഷി​ഫ്റ്റ് ടു​വും ത​മ്മി​ലാ​ണ് പോ​രാ​ട്ടം.

മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​നി​താ വ​ർ​ഗീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ഡി​ബി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​മ്മ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Basketball

Recent News

Corehub Up