തൃശൂർ: സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും ചേർന്ന് സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാ അണ്ടർ-17 ചെസ് ചാന്പ്യൻഷിപ്പ് (ഓപ്പണ്‍ ആൻഡ് ഗേൾസ് വിഭാഗങ്ങൾ) ജൂലൈ അഞ്ചിനു രാവിലെ ഒന്‍പതിന് തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ജനുവരി ഒന്നിനോ ശേഷമോ ജനിച്ച തൃശൂർ ജില്ലാ നിവാസികളായ ആർക്കും പങ്കെടുക്കാം. മത്സരാർഥികൾക്കു സ്പോർട്സ് കൗണ്‍സിൽ അംഗീകൃത ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. മത്സരാർഥികൾ രണ്ട് സ്റ്റാന്പ് സൈസ് ഫോട്ടോ ഹാജരാക്കണം. ഇരുവിഭാഗങ്ങളിലും ആദ്യ രണ്ടു സ്ഥാനങ്ങൾ നേടുന്നവർ സംസ്ഥാന അണ്ടർ-17 ചെസ് ചാന്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിക്കും.
അണ്ടർ 7, അണ്ടർ 9, അണ്ടർ 11, അണ്ടർ 13, അണ്ടർ 15 ലെ മികച്ച കളിക്കാർക്കു പ്രത്യേക സമ്മാനങ്ങൾ ലഭിക്കുന്നതാണ്. ഫോണ്‍: 9447467308, 9567453537, 9744727522.
Tags : District Under-17 Chess Nattuvishesham Districte news