x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി കീ​റി​യ ചാ​ലു​ക​ൾ അ​പ​ക​ട​ക്കെ​ണി​ : വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ൻ​ജി​നിയ​റെ ഉ​പ​രോ​ധി​ച്ചു


Published: June 4, 2026 05:19 AM IST | Updated: June 4, 2026 05:19 AM IST

മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ മ​ല​പ്പു​റ​ത്തെ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​റെ ഉ​പ​രോ​ധി​ക്കു​ന്നു.

എ​ട​ക്ക​ര: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി പാ​ത​യോ​ര​ങ്ങ​ളി​ൽ കീ​റി​യ ചാ​ൽ ശ​രി​യാ​യ വി​ധം നി​ക​ത്താ​ത്ത​തി​നെത്തു​ട​ർ​ന്ന് മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ മ​ല​പ്പു​റ​ത്തെ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​റെ ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. അ​ഫ്സ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി മ​ല​പ്പു​റ​ത്തെ​ത്തി​യ​ത്. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ചാ​ലു​ക​ൾ കീ​റി​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക പാ​ത​ക​ളും ത​ക​ർ​ന്നു. ശ​രി​യാ​യ വി​ധം മ​ണ്ണി​ട്ട് നി​ക​ത്താ​ത്ത​താ​ണ് പ്ര​ശ്നം.

മ​ഴ പെ​യ്ത​തോ​ടെ ചാ​ലു​ക​ളി​ലെ മ​ണ്ണി​ടി​ഞ്ഞ് താ​ഴ്ന്ന് വ​ലി​യ അ​പ​ക​ടക്കു​ഴി​ക​ളാ​യി മാ​റു​ക​യും ചെ​യ്തു. പ്ര​വൃ​ത്തി ക​രാ​റെ​ടു​ത്ത​വ​രോ​ടും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രോ​ടും പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്ത് ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ചാ​ലു​ക​ൾ നി​ക​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ​തു​ട​ർ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ മ​ല​പ്പു​റ​ത്തെ​ത്തി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ച​ത്.

ബു​ധ​നാ​ഴ്ച പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് പ​രി​ഹാ​രം കാ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ വി.​പി. റ​ഷീ​ദ്, സു​ബൈ​ദ കൊ​ര​ന്പ​യി​ൽ, റ​സി​യ മോ​ൾ, അം​ഗ​ങ്ങ​ളാ​യ ഉ​മ്മ​ർ മു​ണ്ട​യി​ൽ, കെ. ​ന​ഹാ​സ് ബാ​ബു, സു​നി​ത, ബ​ഷീ​ർ, ഹ​രി​ദാ​സ​ൻ, മൈ​മൂ​ന പ​ടു​പ്പു​ങ്ങ​ൽ, സു​രേ​ഷ് ബാ​ബു, എ​ൻ.​കെ. കു​ഞ്ഞു​ണ്ണി എ​ന്നി​വ​ർ നേതൃത്വം നൽകി.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up