x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​ഇ​യും സം​ഘ​വും ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് സ​ന്ദ​ര്‍​ശി​ച്ചു


Published: January 29, 2026 10:58 PM IST | Updated: January 29, 2026 10:58 PM IST

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഡി​എം​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഡി​എം​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​നാ സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

ഇ​വി​ടെ കൂ​ടു​ത​ല്‍ സീ​നി​യ​ര്‍ റെ​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ക്കു​മെ​ന്ന് സം​ഘം അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന് കെ​എ​സ്ഇ​ബി പു​തി​യ ലൈ​ന്‍ വ​ലി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ന​ട​ത്തും.

ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ലേ​ക്കു​ള്ള റോ​ഡ് ഇ​ടു​ക്കി പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് ക​ഴി​ഞ്ഞ ദി​വ​സം ത​യാ​റാ​ക്കി​യി​രു​ന്നു. ഫ​യ​ര്‍ ആ​ൻ​ഡ് സേ​ഫ്റ്റി, കെ​എ​സ്ഇ​ബി, ഇ​ന്‍റേ​ണ​ല്‍ റോ​ഡ് നി​ര്‍​മാ​ണ ക​രാ​റു​കാ​രന്‍ എ​ന്നി​വ​രു​മാ​യി സം​ഘം ച​ര്‍​ച്ച ന​ട​ത്തി.

9.30 കോ​ടി​ക്ക് വൈ​ദ്യൂ​തീ​ക​ര​ണ പ്ര​വൃ‍​ത്തി​ക​ള്‍​ക്കാ​യി ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ​യാ​ണ് അ​ടി​യ​ന്ത​ര സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സ്, കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹോ​സ്റ്റ​ല്‍ തു​ട​ങ്ങി​യ​വ അ​ടു​ത്ത​മാ​സം അ​വ​സാ​നം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി കൈ​മാ​റു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, ഡി​എം​ഇ ഡോ. ​വി​ശ്വ​നാ​ഥ​ന്‍, ഡോ. ​ടോ​മി മാ​പ്പ​ല​യി​ല്‍, ഡോ. ​സു​രേ​ഷ് വ​ര്‍​ഗീ​സ്, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ സി.​വി. വ​ര്‍​ഗീ​സ്, ഷി​ജോ ത​ട​ത്തി​ല്‍, ക​രാ​റു​കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Idukki Medical College nattuvishesham local news

Recent News

Corehub Up