x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്‌ടര്‍​മാ​രു​ടെ സേ​വ​നം വി​ല മ​തി​ക്കാ​നാ​വാ​ത്ത​ത്: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ


Published: July 6, 2026 06:48 AM IST | Updated: July 6, 2026 06:48 AM IST

കൊ​ല്ലം കേ​ര​ള ഗ​വ. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​വേ​ദി​ത കൊ​ല്ലം സം​ഘ​ടി​പ്പി​ച്ച ഡോക്‌ടേഴ്‌​സ് ദി​നാ​ച​ര​ണം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന

കൊ​ല്ലം: ര​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തു​ന്ന സേ​വ​നം വി​ല​പ്പെ​ട്ട​താ​ണെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​വേ​ദി​ത കൊ​ല്ലം സം​ഘ​ടി​പ്പി​ച്ച ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ച​ട​ങ്ങി​ല്‍ നി​വേ​ദി​ത ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ​ക്ട​ര്‍ സി.​എ​സ്. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ജി​എം​ഒ​എ പ്ര​സി​ഡ​ന്റ് ഡോ​ക്ട​ര്‍ അ​ജ​യ് കു​മാ​ര്‍ മു​ഖ്യ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

ഇ​ര​വി​പു​രം എം​എ​ല്‍​എ വി​ഷ്ണു മോ​ഹ​ന്‍, ഡോ​ക്ട​ര്‍ ഉ​ദ​യ സു​കു​മാ​ര​ന്‍, കൊ​ല്ലം ഡി​എം​ഒ ഡോ​ക്ട​ര്‍ എ.​എ​ല്‍. ഷീ​ജ, ഡോ. ​രോ​ഹ​ന്‍ രാ​ജ്, ഡോ. ​അ​ജി അ​യി​രൂ​ര്‍ തോ​മ​സ്, ഡോ. ​എ​ന്‍.​ആ​ര്‍. റീ​ന, ഡോ.എം.​എസ്. അ​നു, ഡോ. ​എ.ആ​ര്‍. ശ്രീ​ഹ​രി, ഡോ. ​ഒ. വാ​സു​ദേ​വ​ന്‍, ഡോ. ​പ​ത്മ​പ്ര​സാ​ദ്, ഡോ.ആ​ര്‍. ര​മ്യ, ഡോ. ​ഷീ​ജ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ല്‍ കൊ​ല്ലം ജി​ല്ല​യി​ലെ 40 ഗ​വ​ണ്‍​മെ​ന്‍റ് ഡോ​ക്‌ട​ര്‍​മാ​രെ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച​തി​ന് പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ല്‍​കി ആ​ദ​രി​ച്ചു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up