x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​സ​ബൈ​ൻ ശി​വ​ദാ​സ​നെ ആ​ദ​രി​ച്ചു


Published: July 20, 2026 02:51 AM IST | Updated: July 20, 2026 02:51 AM IST

മൂ​വാ​റ്റു​പു​ഴ: നാ​ഷ​ണ​ല്‍ ഫെ​ര്‍​ട്ടി​ലി​റ്റി ലീ​ഡ​ര്‍​ഷി​പ്പ് അ​വാ​ര്‍​ഡ് നേ​ടി​യ സ​ബൈ​ന്‍ ഹോ​സ്പി​റ്റ​ല്‍​സ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​ബൈ​ന്‍ ശി​വ​ദാ​സ​നെ ആ​ദ​രി​ച്ചു. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ഹ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സ​ബൈ​ന്‍ ശി​വ​ദാ​സ​ന്‍,ഡോ. ​മു​ഹ​മ്മ​ദ് ഹ​സ​ന്‍, ഡോ. ​ര​ഞ്ജിത്ത് ജോ​ണ്‍, ഡോ. ​ഷ​ഫീ​ഖ്, വി​വേ​ക്, വി​നാ​യ​ക്, ഡോ. ​സാ​ന്‍റി സാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് നെ​യ്ബ​ര്‍​ഹു​ഡ് ഹെ​ല്‍​ത്ത് സ്‌​കീ​മി​നും തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ര്‍​ഡു​ക​ളി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ബൈ​ന്‍ ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​ത്യേ​ക ആ​രോ​ഗ്യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കും. പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ശി​പാ​ര്‍​ശ ക​ത്തും താ​മ​സ​രേ​ഖ​യും സ​മ​ര്‍​പ്പി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ ഒ​പി ര​ജി​സ്‌​ട്രേ​ഷ​നും, ഡോ​ക്ട​ര്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍, ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ള്‍, സ്‌​കാ​നിം​ഗ് സേ​വ​ന​ങ്ങ​ള്‍, ഇ​ന്‍​പേ​ഷ്യ​ന്‍റ് ചി​കി​ത്സ എ​ന്നി​വ​യി​ല്‍ പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭി​ക്കും.

മൂ​വാ​റ്റു​പു​ഴ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്രി​വി​ലേ​ജ് സ്‌​കീ​മി​നും ച​ട​ങ്ങി​ല്‍ തു​ട​ക്ക​മാ​യി. അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ള്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സ​ബൈ​ന്‍ ഹോ​സ്പി​റ്റ​ല്‍​സി​ന്‍റെ വി​വി​ധ ചി​കി​ത്സാ സേ​വ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

Tags : Dr. Sabin Shivadas

Recent News

Corehub Up