x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തനംതിട്ടയിൽ ഓടനിർമാണം അനിശ്ചിതമായി നീളുന്നു

വെബ് ഡെസ്ക്
Published: August 1, 2026 12:03 AM IST | Updated: August 1, 2026 12:03 AM IST

പ​ത്ത​നം​തി​ട്ട - കു​ന്പ​ഴ റോ​ഡി​ൽ ന​ട​ന്നു​വ​രു​ന്ന ഓ​ട​നി​ർ​മാ​ണം.

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ഓ​ട​നി​ര്‍​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന അ​ബാ​ൻ മേ​ൽ​പാ​ല​ത്തോ​ടു ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഓ​ട​നി​ർ​മാ​ണം. ടൗ​ൺ സ്ക്വ​യ​റി​നു മു​ന്പി​ലൂ​ടെ​യു​ള്ള​ത​ട​ക്ക​മു​ള്ള ഓ​ട നി​ർ​മാ​ണം വി​വാ​ദ​ത്തി​ലു​മാ​യി.

അ​ബാ​ൻ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് നാ​ളു​ക​ളാ​യി ഗ​താ​ഗ​തം താ​റു​മാ​റാ​ണ്. ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​ത്തി​ൽ​നി​ന്നും കു​ന്പ​ഴ ഭാ​ഗ​ത്തേ​ക്കാ​ണ് ഓ​ട​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കു​ന്പു​ഴ ജം​ഗ്ഷ​നു സ​മീ​പം ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ടി​കെ റോ​ഡി​ലെ പ​ഴ​യ ക​ലു​ങ്കു​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ത്ത​നം​തി​ട്ട - കു​ന്പ​ഴ ഭാ​ഗ​ത്തു നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​തു സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

ഓ​ട​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ടെ​ലി​ഫോ​ൺ, ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പ​ണി​ക​ൾ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ പ​ല​യി​ട​ത്തും പൈ​പ്പ് പൊ​ട്ടി ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ന​ഗ​ര​പ്ര​ദേ​ശ​ത്ത് ഈ​യാ​ഴ്ച ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളു​ക​ൾ മു​റി​ഞ്ഞ സം​ഭ​വ​വു​മു​ണ്ടാ​യി.

ഇ​തി​നി​ടെ​യാ​ണ് ടൗ​ൺ സ്ക്വ​യ​ർ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലെ പ​ടി​ക​ൾ ത​ക​ർ​ത്ത​ത്. ഓ​ട നി​ർ​മാ​ണ ആ​വ​ശ്യ​ത്തി​ലേ​ക്ക് ഇ​തു പൊ​ളി​ക്കേ​ണ്ടി​വ​രു​മെ​ന്ന് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു. ഓ​ട പൂ​ർ​ത്തി​യാ​യാ​ൽ പ​ടി​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ക​രാ​റു​കാ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ന​ഗ​ര​സ​ഭ​പോ​ലും അ​റി​യാ​തെ പ​ടി​ക​ൾ പൊ​ളി​ച്ചെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.

നി​ർ​മാ​ണ​ത്തി​ൽ
അ​ശാ​സ്ത്രീ​യ​ത

ഇ​തി​നി​ടെ ഓ​ട​നി​ർ​മാ​ണ​ത്തി​നെ​തി​രേ വ്യാ​പാ​രി​ക​ളും രം​ഗ​ത്തെ​ത്തി. അ​ശാ​സ്ത്രീ​യ​മാ​യാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ മു​ത​ല്‍ അ​ബാ​ന്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഇ​പ്പോ​ള്‍

ഓ​ട​ക​ളു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.
പ​ഴ​യ ഓ​ട​യു​ടെ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ള്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ശ​ക്ത​മാ​യ ആ​ഘാ​ത​ത്തോ​ടെ ത​ല്ലി​പ്പൊ​ട്ടി​ച്ച് നീ​ക്കം ചെ​യ്യു​ന്ന​തു​മൂ​ലം സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ച​ല​നം ഉ​ണ്ടാ​കു​ന്നു​ണ്ട്. ജ​ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണ​മെ​ന്നാ​ണ് പ​രാ​തി. അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​യി അ​ബാ​ന്‍ ജം​ഗ്ഷ​നി​ലെ റി​ല​യ​ന്‍​സ് ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്നു​വീ​ണ സം​ഭ​വ​മു​ണ്ടാ​യി. ആ​ളൊ​ഴി​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ള്‍ അ​ട​ര്‍​ന്നു​വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ത​ര​ണം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​തു​മൂ​ലം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​രു​ട്ടി​ലാ​വു​ക​യും സാ​മ്പ​ത്തി​ക​ന​ഷ്ടം നേ​രി​ടേ​ണ്ട സാ​ഹ​ച​ര്യം സം​ജാ​ത​മാ​കു​ക​യും ചെ​യ്തു.

നി​ർ​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശാ​സ്ത്രീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ രീ​തി​യി​ലാ​ണോ ന​ട​ക്കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ചെ​ളി​വെ​ള്ള​വും മ​ലി​ന​ജ​ല​വും റോ​ഡി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham Districtnews Drain construction

Recent News

Corehub Up