സെന്റ് തോമസ് കോളജിൽ മണ്ണ്-ജലപരിശോധനാ ലബോറട്ടറി മേയർ ഡോ. നിജി ജെസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, പ്രിൻസിപ്പൽ
തൃശൂർ: സെന്റ് തോമസ് കോളജിലെ റിസർച്ച് ആൻഡ് പിജി വിഭാഗം രസതന്ത്രവകുപ്പിന്റെ നേതൃത്വത്തിൽ കെഎസ്എഫ് ഇയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പദ്ധ തിയുടെ പിന്തുണയോടെ സ്ഥാപിച്ച വെറിറ്റാസ് സോയിൽ ആൻഡ് വാട്ടർ അനാലിസിസ് ലാബ് ഉദ്ഘാടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു.
അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷനായി. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാര്ട്ടിന് സ്വാഗതവും ഡോ. ടി. സുനിൽ ജോസ് നന്ദിയും പറഞ്ഞു.
കെമിസ്ട്രി അലുമ്നി അസോ സിയേഷൻ പ്രസിഡന്റ് കെ.ഡി. വർഗീസ്, അസോസിയേറ്റ് ബർസർ ഡോ. ഫ്ലർജിൻ ആന്റണി, ബിഐഐഎസ് കുന്നംകുളം പ്രിൻസിപ്പൽ ഡോ. സി.എൽ. ജോഷി, ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളജ് പ്രതിനിധി എം.ജി. സിറിയക് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews